"കൺഫഷൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[അഗസ്റ്റിൻ|ഹിപ്പോയിലെ അഗസ്തീനോസ്]] പതിമൂന്നു വാല്യങ്ങളായി ക്രി.വ. 397-398 കാലത്ത് എഴുതിയ ആത്മകഥാപരമായ പ്രഖ്യാതരചനയാണ്‌ '''കൺഫെഷൻസ്'''. <ref>കൺഫെഷൻസിന്റെ മലയാളം പരിഭാഷ - പരിഭാഷകൻ ഫാദർ കുരിയാക്കോസ് ഏണേക്കാട്ട് - പ്രസിദ്ധീകരണം, സെന്റ് പോൾസ്, ബ്രോഡ്‌വേ, എറണാകുളം</ref> ഇതേപേരിൽ പിൽക്കാലത്ത് [[റുസ്സോ|റുസ്സോയും]] [[ലിയോ ടോൾസ്റ്റോയ്|ടോൾസ്റ്റൊയ്-യും]] മറ്റും എഴുതിയ രചനകളിൽ നിന്ന് തിരിച്ചറിയാനായി, ഈ കൃതി '''അഗസ്തീനോസിന്റെ കൺഫെഷൻസ്''' എന്ന പേരിലാണ്‌ സാധാരണ പ്രസിദ്ധീകരിക്കാറ്. ആഗാധമായ ആത്മാവബോധം പ്രതിഫലിക്കുന്ന ഈ കൃതിയിൽ ഗ്രന്ഥകാരൻ തന്റെ ജീവിതത്തെ തനിക്കും മറ്റുള്ളവർക്കും വേണ്ടി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നു. ആ ശ്രമത്തിന്റെ ഭാഗമായി സ്വന്തം ആന്തരികലോകത്തിലൂടെ ഗ്രന്ഥകാരൻ നടത്തുന്ന യാത്രയുടെ സൂഷ്മമായ വിവരണത്തിന്റെ പേരിൽ ഈ ആത്മകഥ, "ആദ്യത്തെ ആധുനിക ഗ്രന്ഥം" (The first modern book) എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ നോവലിസ്റ്റുകളിൽ പലർക്കും അതു വഴികാട്ടിയായി. കുറ്റബോധത്തിന്റേയും, തഴക്കങ്ങളുടേയും, സ്മരണയുടേയും സങ്കീർണ്ണതകളെപ്പറ്റി ഈ കൃതി നൽകുന്ന ഉൾക്കാഴ്ചകൾ വഴി ഗ്രന്ഥകാരൻ, [[ഫ്രോയിഡ്|ഫ്രോയിഡിനും]], [[മാർസെൽ പ്രൂസ്ത്|പ്രൂസ്തിനും]], [[സാമുവൽ ബെക്കറ്റ്|ബെക്കറ്റിനും]] പൂർവഗാമിയായി.<ref>Classics Revisited: "Confessions of a Sinner", 2004 ഏപ്രിൽ 4-ലെ ഹിന്ദു ലിറ്റററി റെവ്യൂവിൽ, രവി വ്യാസ് എഴുതിയ ലേഖനം</ref>
 
[[പ്രമാണം:Tiffany Window of St Augustine - Lightner Museum.jpg|thumb|175px|right|[[അഗസ്റ്റിൻ|അഗസ്തീനോസ്]]]]
"https://ml.wikipedia.org/wiki/കൺഫഷൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്