"ആഗോളവത്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: tg:Ҷаҳонишавӣ
(ചെ.) യന്ത്രം നീക്കുന്നു: rw:Ikomatanyabukungu; cosmetic changes
വരി 8:
ആഗോളവത്കരണം ഒന്നിലധികം ഉപവിഷയങ്ങളാൽ നയിക്കപ്പെടുന്ന ഒരു പ്രവർത്തനമാണ്. കൂടുതൽ പരസ്പര സാമ്പത്തിക സഹായം, സാംസ്കാരികമായ പരസ്പര സ്വാംശീകരണം, [[വിവര സാങ്കേതിക വിദ്യ|വിവര സാങ്കേതിക വിദ്യയുടെ]] അതിപ്രഭാവം, ആഗോള രാഷ്ട്രീയം ലോകത്ത് ചെലുത്തുന്ന സ്വാധീനം മുതലായവയൊക്കെ ആഗോളവത്കരണത്തിനു കാരണമാവുകയോ ആഗോളവത്കരണം അവയ്ക്ക് കാരണമാവുകയോ ചെയ്യുന്നു. ആഗോളവത്കരണത്തിന്റെ ഫലമായി രാജ്യങ്ങളുടെ നില സാമ്പത്തികമാ‍യി മെച്ചപ്പെടാറുണ്ടെങ്കിലും, അതോടൊപ്പം സാമൂഹികമായ അസന്തുലിതയും, [[ദാരിദ്ര്യം|ദാരിദ്ര്യവും]] കൂടിവരികയും ചെയ്യുന്നു.
 
== ചരിത്രപശ്ചാത്തലം ==
ചരിത്രപരമായി നോക്കിയാൽ ആഗോളവത്കരണവും അതിന്റെ അവിഭാജ്യഘടകമായ ആഗോളക്രമവും പല ഘട്ടങ്ങളിലൂടെയാണ് വളർന്നു വികസിച്ചതും സ്ഥിരപ്രതിഷ്ടനേടിയതും എന്ന് കാണാം.
 
വരി 41:
ദക്ഷിണരാജ്യങ്ങൾ എന്നു വിവക്ഷിക്കുന്നത് [[[[ഏഷ്യ]], [[ആഫ്രിക്ക]], ലത്തീൻ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ ദരിദ്രവികസ്വരരാജ്യങ്ങളെയാണ്. അവരുടെ കൂട്ടായ ശ്രമങ്ങളുടെ പ്രതിഫലനമായി ഗ്രൂപ്പ് ഒഫ് 77 അഥവാ ജി-77, ഗാട്ട് (GATT), അൺക്ടാട് (UNCTAD) എന്നിവ മുതലാളിത്ത വികസനത്തെയും കോളനിവത്കരണം, നവകോളനിവത്കരണം, സാമ്രാജ്യത്വം എന്നിവയെയും ചെറുത്തുനിൽക്കാൻ ശ്രമങ്ങൾ നടത്തി. ഇത്തരം ചെറുത്തുനിൽപ്പിന്റെ അടിസ്ഥാനം, അനിവാര്യത എന്നിവയാണ് മുൻപ് മൻമോഹൻ സിങ്ങ് എഴുതിയ റിപ്പോർട്ടിലുള്ളത്.
 
== ആഗോളവത്കരണം എന്ന പ്രതിഭാസം ==
ഭൂമിശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തികവികസനം, ഭാഷ, സംസ്കാരം എന്നീ മാനദണ്ഡങ്ങളുടെയടിസ്ഥാനത്തിൽ ലോകരാഷ്ട്രങ്ങളെ തരംതിരിക്കാം. എന്നാൽ ആഗോളവത്കരണം എന്ന പ്രതിഭാസം ഇന്ന് ഈ തരംതിരിവുകളെ ഇല്ലാതാക്കിയിരിക്കുന്നു. ഇന്ന് പരസ്പരബന്ധങ്ങളിലൂടെ സമാനതയുള്ള ഒരു ലോകസമൂഹവും ആഗോളക്രമവും ഉണ്ടായിരിക്കുന്നു. അവ അതിരുകളില്ലാത്ത ഒന്നുമാണ്. വ്യാപാരം, ധനകാര്യം, ഉത്പാദനം, വിതരണം, ഗതാഗതം, വിജ്ഞാനം, വിവരസാങ്കേതികവിദ്യ, വിനോദം, വിനോദസഞ്ചാരം എന്നീ മേഖലകളും അവയിൽ പ്രവർത്തിക്കുന്ന ശക്തികളും ലോകമെമ്പാടുമുള്ള രാജ്യങ്ങളെയും സമൂഹങ്ങളെയും പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നു. പുതിയ വിപണികൾ, പുതിയ ഉപാധികൾ, പുതിയ അഭിനേതാക്കൾ (New Markets,New Tools,New Actor) എന്നിവയാണ് ആഗോളവത്കരണത്തിന്റെ മുഖമുദ്ര.
 
വരി 72:
ആഗോളവത്കരണം ഒരു സ്വാഭാവികപ്രക്രിയയാണോ അല്ലയോയെന്ന ചർച്ച ചൂടേറിയതാണ്. ലോകപുരോഗതിയിലെ അനിവാര്യമായ ഒരു പ്രക്രിയയായിട്ട് ആഗോളവത്കരണത്തെ കരുതുന്നവർ ഏറെയാണ്. എന്നാൽ യഥാർഥത്തിൽ ലോകം ഇന്നു സമ്പന്നരാജ്യങ്ങളുടെ വരുതിയിലാണെന്ന് പറയാം, പ്രത്യേകിച്ച് അമേരിക്ക, ഇംഗ്ലണ്ട്, ജപ്പാൻ, കാനഡാ, ഫ്രാൻസ്, ഇറ്റലി, ജർമനി എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ജി-7 ഗ്രൂപ്പിന്റെ. അവരാണ് അന്താരാഷ്ട്രനാണയനിധി, ലോകബാങ്ക്, ലോകവ്യാപരസംഘടന എന്നീ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതും അവയെ ഉപയോഗിച്ച് ലോകക്രമത്തെ മാനേജ് ചെയ്യുന്നതും. ഇവരുടെ സ്വാധീനത്തിൽ ലോകത്തിലെ വൻകിട മൾട്ടിനാഷണൽ കമ്പനികൾ, ബാങ്കുകൾ, ധനകാര്യമൂലധനം നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾ, നവ ഉദാരവത്കരണവാദം ഉയർത്തുന്ന ബുദ്ധിജീവികൾ തുടങ്ങിയവർ ഒത്തുചേർന്നാണ് വാഷിംഗ്ടൺ സമന്വയം ഉണ്ടാക്കി ലോകത്തിന്റെ സാമ്പത്തികഭാഗധേയം തീരുമാനിക്കുന്നത്. സ്വന്തം സാദൃശ്യത്തിൽ ലോകത്തെ വാർത്തെടുക്കാനാണ് ആഗോളവത്ക്കരണം വഴി അവർ ശ്രമിക്കുന്നത്. കമ്പോളമെന്ന മാധ്യമത്തിലൂടെയുള്ള ഒരു ലോകക്രമമാണ് അവരുടെ സുവിശേഷം. ഇന്നു നടപ്പിൽ വരുത്തുന്ന തരത്തിലുള്ള ആഗോളവത്കരണം മനുഷ്യവർഗത്തിന്റെ പുരോഗതിയിലെ ഒരു സ്വാഭാവികപ്രക്രിയയല്ലെന്ന് ഇതിൽ നിന്നു വ്യക്തമാണ്. അത് സമ്പന്നരാഷ്ട്രങ്ങളുടെ മേൽക്കോയ്മ ലോകക്രമത്തിൽ ഉറപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
 
== ആഗോളവത്കരണത്തിന്റെ പിറകിലെ യുക്തി ==
 
ആഗോളവത്കരണം എന്ന പ്രതിഭാസത്തെക്കുറിച്ച് ഇതുവരെ പറഞ്ഞതിൽനിന്നും ആ പ്രതിഭാസം തികച്ചും സാമ്പത്തികം ആണെന്നു തോന്നാം. മറ്റു മേഖലകളിൽനിന്നും ആഗോളവത്കരണത്തെ വിശകലനം ചെയ്യുന്നവർ താരതമ്യേന കുറവായതുകൊണ്ടാണ് സാമ്പത്തിക ആഗോളവത്കരണം മുൻനിര വിഷയമായത്. പ്രധാനമായും ധനതത്ത്വശാസ്ത്രത്തിലെ കമ്പോളസിദ്ധാന്തവും യുക്തിയുമാണ് ആഗോളവത്കരണത്തിന്റെ അടിസ്ഥാനം. ക്ലാസ്സിക്കൽ ധനതത്ത്വശാസ്ത്രത്തിന്റെ കാലം മുതൽ വികസിപ്പിച്ചെടുത്ത ആശയമാണ് മത്സരസ്വഭാവമുള്ള സ്വതന്ത്ര മുതലാളിത്തം (Competitive private capitalism). സ്വതന്ത്രകമ്പോളം (Free Market) വഴി മാത്രമേ ഒരു സമൂഹത്തിനുവേണ്ട ഉത്പന്നങ്ങൾ ഏറ്റവും കുറഞ്ഞ ചെലവിൽ മത്സരബുദ്ധിയോടെ ഉത്പാദിപ്പിക്കാൻ കഴിയൂ എന്ന വിശ്വാസം ഇതിന്റെ പിറകിലുണ്ട്. ലാഭത്തിനുവേണ്ടി ഉത്പാദകരും കുറഞ്ഞ ചെലവിൽ പരമാവധി പ്രയോജനത്തിനുവേണ്ടി ഉപഭോക്താക്കളും മത്സരിച്ചാലെ ഉത്പാദനവും വിതരണവും ഉപഭോഗവും കാര്യക്ഷമമാകൂ. സ്റ്റേറ്റിന്റെ നിയന്ത്രണങ്ങളും പൊതുമേഖലയുടെ വരവും സ്വകാര്യവ്യക്തികളുടെയും സംരംഭകരുടെയും സ്വാതന്ത്യ്രം ഹനിക്കുന്നു, കിടമത്സരത്തെ തടയുന്നു, കാര്യക്ഷമതയെ നശിപ്പിക്കുന്നു. മൂലധനഒഴുക്ക്, സ്വതന്ത്രവ്യാപാരം എന്നിവ ഒരിക്കലും തടസ്സപ്പെടാൻ ഇടവരുത്തരുത്. കമ്പോളത്തിന്റെ മേന്മകൾ എടുത്തുകാട്ടി ദേശീയനയങ്ങൾ പൊളിച്ചെഴുതാൻ അന്താരാഷ്ട്രനാണയനിധിയും ലോകബാങ്കും സമ്മർദം ചെലുത്തുന്നത് ഈ യുക്തിയുടെ അടിസ്ഥാനത്തിലാണ്.
വരി 80:
അസന്തുലിതമായ സമ്പത്ത്, കമ്പോളത്തിൽ പ്രവേശിക്കാൻതന്നെ വേണ്ട വരുമാനമില്ലാത്ത ദരിദ്രജനങ്ങളുടെ അനുദിനമായ വർധനവ് എന്നിവ എങ്ങനെ സ്വതന്ത്ര കമ്പോളത്തിന്റെ യുക്തിയുമായി ചേർന്നുപോകും? തൊഴിലിനെക്കാളും മൂലധനത്തിനു മുൻഗണന നൽകുന്നതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മൂലധനം സൃഷ്ടിക്കുന്ന തൊഴിലിനെയും അധ്വാനം നൽകുന്ന തൊഴിലാളിയെയും എങ്ങനെ പിൻനിരയിലേക്കു തള്ളും. മൂലധനത്തിന് ആഗോളാധിപത്യം നൽകാനാണ് ആഗോളവത്കരണം ശ്രമിക്കുന്നത്. ഈ പ്രതിഭാസത്തിന്റെ പിറകിൽ യാഥാർഥ്യബോധമുള്ള യുക്തിയില്ലാത്തതിനാൽ അതിന് അധികകാലം നിലനിൽക്കാൻ കഴിയില്ല.
 
== ആഗോളവത്കരണത്തിന്റെ പ്രത്യാഘാതങ്ങൾ ==
ആഗോളവത്കരണം നടപ്പാക്കിയ രാജ്യങ്ങളുടെ അനുഭവങ്ങളിൽനിന്നും അതിന്റെ പ്രത്യാഘാതങ്ങൾ ഏതൊക്കെയെന്ന് തിരിച്ചറിയാൻ നമുക്ക് കഴിയും. 1997-ൽ യു.എൻ.ഡി.പി. (UNDP) പുറത്തിറക്കിയ മാനവവികസന റിപ്പോർട്ടിൽ ആഗോളവത്കരണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു സുവ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ധനപരമായും തൊഴിൽപരമായും ഉടലെടുക്കുന്ന അസന്ദിഗ്ദ്ധാവസ്ഥ, സാമ്പത്തികതലങ്ങളിലും വരുമാനസ്രോതസ്സുകളിലും ഉളവാകുന്ന അസ്ഥിരത, ആരോഗ്യസംവിധാനങ്ങളിൽ വ്യാപിക്കുന്ന സുരക്ഷയില്ലായ്മ, പരിസ്ഥിതി, രാഷ്ട്രീയരംഗങ്ങളിലെ അസന്തുലിതാവസ്ഥ തുടങ്ങിയവയാണ് എടുത്തുപറയേണ്ട പ്രത്യാഘാതങ്ങൾ.
 
വരി 97:
ആഗോളവത്കരണത്തിന്റെ മറ്റൊരു പ്രത്യാഘാതം രാഷ്ട്രീയ അസ്ഥിരതയും സാമൂഹിക അരക്ഷിതാവസ്ഥയുമാണ്. 1989-98 കാലത്ത് ലോകത്ത് ഏതാണ്ട് 61 വലിയ സായുധസംഘട്ടനങ്ങൾ/യുദ്ധങ്ങൾ ഉണ്ടായതായി യു.എൻ.ഡി.പി. റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനുപുറമേയാണ് 58 സമൂഹ-സാമുദായിക സംഘട്ടനങ്ങൾ.
 
== മറ്റ് ചില പ്രത്യാഘാതങ്ങൾ ==
ആഗോളവത്കരണത്തിന്റെ മുഖ്യമായ പ്രത്യാഘാതങ്ങൾ മുകളിൽ വിവരിച്ചുകഴിഞ്ഞു. എന്നാൽ ചില രാജ്യങ്ങളിലെ പ്രത്യേക അനുഭവങ്ങൾകൂടി പരിശോധിക്കേണ്ടതുണ്ട്. അവയിൽ ചിലതു ലോകത്തിനാകെ സാമാന്യവത്കരിക്കാനാവുന്ന അനുഭവങ്ങളാണ്. ലാഭം മാത്രം നോക്കി വിഭവവിന്യാസവും ഉപയോഗവും നടത്തുമ്പോൾ സാധാരണഗതിയിൽ ഉയർന്ന സാമ്പത്തികവളർച്ചയുണ്ടായേക്കാം. എന്നാൽ അതിനു വമ്പിച്ച വിലയാണ് സമൂഹം നൽകേണ്ടത്. ഉദാഹരണത്തിന് ഉത്പാദനത്തിനുവേണ്ടി അസംസ്കൃത സാധനങ്ങൾ അമിതമായി ചൂഷണം ചെയ്യപ്പെടുന്നു. മത്സ്യസമ്പത്ത്, വനസമ്പത്ത്, ഭൂഗർഭജലം, ധാതുസമ്പത്ത് എന്നിവ ഒരു തരത്തിൽ പറഞ്ഞാൽ കൊള്ളയടിക്കപ്പെടും. പ്രകൃതിസംരക്ഷണം ഭരണകൂടങ്ങളുടെയും ഉത്പാദകരുടെയും ഉപഭോക്താക്കളുടെയും മുൻഗണനാ അജൻഡയിലില്ലാതാകുന്നു. ഭൂവിഭാഗങ്ങൾ വിഭവചൂഷണത്തിന്റെ ആധിക്യംമൂലം മരുഭൂവൽക്കരണ (desertification) ഭീഷണി നേരിടുന്നു. അന്തരീക്ഷമലനീകരണം അപകടകരമായ നിലയിലെത്തുന്നു.
 
വരി 114:
അസമത്വം ഉണ്ടാക്കുകയും വർധിപ്പിക്കുകയും ചെയ്യുന്ന ആഗോളവത്കരണം വികസ്വരരാജ്യങ്ങളിൽനിന്നും സമ്പന്നരാജ്യങ്ങളിലേക്കുള്ള വിഭവങ്ങളുടെ തിരിച്ചൊഴുക്ക് (Reverse flow of resources) ശക്തമാക്കിയിട്ടുണ്ട്. വിഭവങ്ങളുടെ തിരിച്ചൊഴുക്കിൽ മുഖ്യപങ്ക് മൂലധനഒഴുക്കിനുതന്നെ. വികസ്വരരാജ്യങ്ങൾക്കു കിട്ടുന്നതിനെക്കാൾ കൂടുതൽ മൂലധനനിക്ഷേപം, വായ്പയുടെ തിരിച്ചടവ്, പലിശ, സാങ്കേതികഫീസ്, റോയൽറ്റി, ലൈസൻസ് ഫീ, പേറ്റന്റ് ഉപയോഗിക്കുന്നതിനുള്ള ചാർജ് എന്നീയിനങ്ങളിൽ സമ്പന്നരാജ്യങ്ങളിലേക്കു തിരിച്ചൊഴുകുന്നുണ്ട്. മൂന്നാം ലോകരാജ്യങ്ങളുടെ കടക്കെണി വിഭവതിരിച്ചൊഴുക്കിന് ആക്കം കൂട്ടിയിട്ടുണ്ട്. കടക്കെണിയാണ് അധീശത്വത്തിന്റെയും വിധേയത്വത്തിന്റെയും രൂക്ഷത വർധിപ്പിക്കുന്നത്. ആഗോളവത്കരണത്തിന്റെ ഫലമായി ആഭ്യന്തരസമ്പദ്വ്യവസ്ഥ പൂർണമായി തുറന്നിട്ടാൽ ഈ അധീശത്വവും വിധേയത്വവും ശക്തമാകും എന്ന് അനുഭവങ്ങൾ തെളിയിക്കുന്നു.
 
== സാംസ്കാരിക പ്രത്യാഘാതങ്ങൾ ==
ആഗോളവത്കരണം രാഷ്ട്രീയ-സാമ്പത്തിക അധിനിവേശം മാത്രമല്ല അടിച്ചേൽപ്പിക്കുന്നത്. അതിന്റെ സ്വാധീനം ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രതിഫലിക്കുന്നുണ്ട്. ഭാഷ, വിദ്യാഭ്യാസം, ഭരണസമ്പ്രദായം, മതം, പെരുമാറ്റരീതി എന്നിവയിലൊക്കെ മാറ്റങ്ങൾ ഉണ്ടാകുന്നു. അതിന്റെ ഫലമായി ആശ്രിതരാജ്യങ്ങളിൽ സാംസ്കാരിക വ്യതിയാനങ്ങളും പ്രത്യാഘാതങ്ങളും ഉണ്ടകുന്നു. പ്രധാനമായും ഈ രാജ്യങ്ങളിലെ യുവതലമുറ തദ്ദേശസംസ്കാരത്തെയും പൈതൃകത്തെയും അവഗണിക്കുന്നു. വിദേശസംസ്കാരമാണ് മെച്ചം എന്ന മനഃസ്ഥിതി വളരുന്നു. മോഹച്ചരക്കുകൾ (Fancy goods), ആഡംബരച്ചരക്കുകൾ (Luxury goods), ഇന്റർനെറ്റ്, ഫാഷൻഷോകൾ, ഹോളിവുഡ് സിനിമകൾ, ടി.വി. ചാനൽ പരിപാടികൾ എന്നിവ സാംസ്കാരിക അധിനിവേശം ത്വരിതപ്പെടുത്തുന്നു.
 
വരി 125:
സാമ്പത്തികവിധേയത്വത്തിന്റെ മറ്റൊരു മുഖമാണു മെട്രോപൊളിറ്റൻ മൂലധനം വികസ്വരരാജ്യങ്ങളിൽ ഉണ്ടാക്കുന്ന വിധേയത്വം. വികസ്വര രാജ്യങ്ങളെ ഈ മെട്രോപോളിറ്റൻ മൂലധനത്തിന്റെ ജൂണിയർ പങ്കാളികളാക്കി മാറ്റിയിരിക്കുന്നു. തദ്ദേശീയവികസനത്തിൽ തദ്ദേശീയമൂലധനത്തിനു രണ്ടാംനിരസ്ഥാനമേയുള്ളു. ഏതുതരത്തിലുള്ള വികസനത്തിനും മുൻനിരയിൽ വിദേശമൂലധനമുണ്ടായാലേ തദ്ദേശീയമൂലധനത്തിന് എന്തെങ്കിലും ചെയ്യാൻ കഴിയൂ എന്ന ധാരണ പ്രബലമായിരിക്കുകയാണ്. ഇന്ത്യയുടെ കാര്യംതന്നെയെടുക്കുക. വിമാനത്താവളവികസനം, എണ്ണപര്യവേക്ഷണം, നഗരവികസനം എന്നിങ്ങനെ സമസ്തമേഖലകളിലും ഗ്ലോബൽ ടെൻഡർ വിളിക്കാതെയും വിദേശനിക്ഷേപം സ്വീകരിക്കാതെയും മുന്നോട്ടുപോകാൻ സാധ്യമല്ല എന്ന മനഃസ്ഥിതി ഭരണകൂടത്തിൽ മാത്രമല്ല, വ്യവസായികളിലും തദ്ദേശീയനിക്ഷേപകരിലും ഉണ്ടായിരിക്കുകയാണ്. നെഹ്റുവിന്റെ വീക്ഷണത്തിൽ സ്വാശ്രയവികസനത്തിനുവേണ്ടി പ്രവർത്തിച്ച ഇന്ത്യൻ ജനതയെ പിറകോട്ടടിക്കുന്ന ഫലമാണ് ഇന്ന് ആഗോളവത്കരണനയങ്ങൾ ഇന്ത്യയിൽ ഉണ്ടാക്കിയിരിക്കുന്നത്. ദേശരാഷ്ട്രങ്ങളുടെ മുഖച്ഛായതന്നെ മാറ്റാൻ ആഗോളവത്കരണത്തിനു കഴിഞ്ഞിരിക്കുന്നു. ഫണ്ടിംഗ് ഉപയോഗിച്ച് സിവിൽ സമൂഹസംഘടനകളെയും സർക്കാരിതര ഏജൻസികളെയും ബുദ്ധിജീവികളുടെ കൂട്ടായ്മകളെയും തങ്ങളുടെ പക്ഷത്തേക്കു മാറ്റിയെടുക്കാനുള്ള തന്ത്രങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.
 
== ഡോളർവത്കരണം ==
Dollarisation
 
വരി 136:
പണത്തിന്റെയും മൂലധനത്തിന്റെയും അനിയന്ത്രിതമായ ഒഴുക്ക് സമ്പദ്വ്യവസ്ഥയെ തകർക്കും. വൻതോതിലുള്ള "പേടിച്ചൊഴുക്ക്'' മൂലം 1997-98 കാലത്ത് പൗരസ്ത്യഏഷ്യൻ രാജ്യങ്ങളിൽ ഉണ്ടായ ധനക്കമ്പോളത്തകർച്ച വിസ്മരിക്കാൻ വയ്യ. ആഭ്യന്തരകറൻസികൾ തകർച്ചയിലായി. പാപ്പരത്തത്തിലേക്ക് വഴുതിവീഴാനുള്ള സാധ്യത ഏറി. ബാങ്കിങ് സ്ഥാപനങ്ങൾ തകരാൻ ഇടയായി. കറൻസിവിനിമയനിരക്കുകളിൽ ചാഞ്ചാട്ടം അനുഭവപ്പെട്ടു. ഈ അപകടങ്ങൾ പരിഹരിക്കാൻ ഒരു മാർഗമേയുള്ളൂ. ആഗോളനിയന്ത്രണത്തിലുള്ള നീതിയുക്തമായ ഒരു ആഗോളകറൻസി. അതിൽ ഒരു രാജ്യത്തിനും കുറേ രാജ്യങ്ങളുടെ സംഘത്തിനും മാത്രമായി മേൽക്കോയ്മയും സ്വാധീനവും അനുവദിക്കാൻ പാടില്ല. എന്നാലിത് ഇന്നും ഒരു വിദൂരസ്വപ്നമായി അവശേഷിക്കുന്നു. 1944-ൽ അമേരിക്കയിലെ ബ്രെട്ടൺ വുഡ്സ് (Bretton Woods) സമ്മേളനത്തിൽ പ്രസിദ്ധധനശാസ്ത്രജ്ഞനായ കെയിൻസ് പ്രഭു അവതരിപ്പിച്ച കെയിൻസ് പദ്ധതി (Keynes Plan) യിൽ ഇത്തരത്തിലുള്ള ഒരു ആഗോളകറൻസി, ആഗോളകേന്ദ്രബാങ്ക് എന്നിവയ്ക്കു രൂപംനൽകിയിരുന്നു. എന്നാൽ അമേരിക്കയുടെ എതിർപ്പുമൂലം അവ സ്വീകരിക്കപ്പെട്ടില്ല.
 
== വാഷിംഗ്ടൺ സമവായം ==
Washington Consensus
 
വരി 175:
"ജീവിതം, സ്വാതന്ത്ര്യം, നീതി, സമത്വം, ആത്മബഹുമാനം, പരസ്പരവിശ്വാസം, സഹാനുഭൂതി സഹജീവികളോടുള്ള അനുകമ്പ'' ഈ മൂല്യങ്ങൾ വ്യക്തിതലത്തിൽനിന്നും സ്ഥാപനതലത്തിലേക്കും രാഷ്ട്രങ്ങളുടെ തലത്തിലേക്കും വളർന്നു വ്യാപിച്ചാൽ ആഗോളക്രമവും ലോകസമൂഹവും ഒരു ഉന്നതതലത്തിലെത്തും.
 
== സിവിൽ സമൂഹങ്ങളുടെ പങ്ക് ==
ആഗോളക്രമത്തെ സിവിൽസമൂഹസംഘടനകളുടെ ഒരു കൂട്ടായ്മയായി മാറ്റിയെടുക്കുന്നതിന്റെ ഭാഗമായി തദ്ദേശീയ-പ്രാദേശിക-ദേശീയ തലങ്ങളിൽ ഭരണക്രമത്തെ രാഷ്ട്രീയജനാധിപത്യ ഭരണകൂടങ്ങളുടെ പിടിയിൽനിന്നും വിടർത്തി സിവിൽ സമൂഹങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള തന്ത്രമാണ് ആഗോളമൂലധനവും നവലിബറൽ - ആഗോളവത്കരണവാദികളും ശ്രമിക്കുന്നത്. ഇതുണ്ടായാൽ 'പൊളിറ്റിക്കൽ സ്റ്റേറ്റ്', 'പോളിറ്റിക്സ്' എന്നിവയെ ഒഴിച്ചുനിർത്താം. അവയാണ് ജനജീവിതം, ദുസ്സഹമാക്കുന്നത് എന്നവർ വാദിക്കുന്നു. അതുകൊണ്ട് പോളിറ്റിക്സിനും, ജനാധിപത്യത്തിനും പരിഷ്കാരങ്ങൾ അനിവാര്യമാണ്.
 
വരി 201:
ഈ സ്ഥാപനങ്ങളുടെ അടിസ്ഥാനശില ഉറപ്പിച്ചിരിക്കുന്നതു ബഹുരാഷ്ട്രപരസ്പരരാശ്രയത്വം, ബഹുപാർശ്വത്വം (Multilateralism) എന്നീ ആശയങ്ങളിലാണ്. എന്നാൽ തങ്ങൾ പറയുന്ന വഴിക്കു ദരിദ്രരാജ്യങ്ങളെ നടത്താൻ ഈ സ്ഥാപനങ്ങളെ അമേരിക്കകൂടി ഉൾപ്പെടുന്ന സമ്പന്നരാജ്യങ്ങൾ ഉപയോഗപ്പെടുത്തുന്നു. അതുകൊണ്ട് ആഗോളവത്കരണചർച്ചകളിൽ "ഐ.എം.എഫും, ലോകബാങ്കും അടച്ചൂപൂട്ടേണ്ട സമയമായി'' എന്ന് ചിലർ ആവശ്യപ്പെട്ടുതുടങ്ങി. ഉടൻ അവ അടച്ചുപൂട്ടിയില്ലെങ്കിലും അവയുടെ ഘടനയിലും സമീപനങ്ങളിലും പ്രവർത്തനങ്ങളിലും ചില മാറ്റങ്ങൾ അനിവാര്യമാണ്. സാധാരണജനങ്ങളോടു സൌഹൃദം പുലർത്തുന്നതരത്തിൽ അവ മാറണം. ആഗോളവത്കരണം സ്വകാര്യമൂലധനത്തിന്റെ ഒഴുക്ക് എന്നിവ സൃഷ്ടിക്കുന്ന വിപത്തുകൾക്കു പരിഹാരം കാണണം. ആഗോളക്രമത്തിൽ ഏഷ്യയുടെ, പ്രത്യേകിച്ച് ഇന്ത്യയുടെയും ചൈനയുടെയും പ്രാധാന്യം വർധിക്കുന്നതു കണക്കിലെടുക്കണം.
 
== ലോകവ്യാപാരസംഘടന ==
ആഗോളവത്കരണത്തിന്റെ മുഖ്യവക്താവായി ഇന്നു പ്രവർത്തിക്കുന്നത് 1994-ൽ നിലവിൽവന്ന ലോകവ്യാപാര സംഘടനയാണ്. ഈ സംഘടന അദൃശ്യമായ ഒരു ആഗോളഗവൺമെന്റായിത്തീർന്നിരിക്കുന്നു. വളരെ ശക്തമായ നിയമങ്ങളും ബാധ്യതകളും ശിക്ഷാനടപടികളുംകൊണ്ട് അതിനെ അനുസരിക്കാത്ത അംഗരാജ്യങ്ങളെ തടവറയിലാക്കിയിരിക്കുകയാണ്. ദേശീയനിയമങ്ങളെ തള്ളിപ്പറയാനും ദേശീയഗവൺമെന്റുകൾ എന്താണു ചെയ്യേണ്ടതെന്നു നിർദേശം നൽകാനും അതു നടപ്പിലാക്കിച്ചെടുക്കാനും ലോകവ്യാപാരസംഘടന ശ്രമിക്കുന്നുണ്ട്. സംഘടനയുടെ തർക്കപരിഹാര ഏജൻസി (Dispute Settlement Body) യഥാർഥത്തിൽ വ്യാപാരകാര്യങ്ങളും നിയമങ്ങളും കൈകാര്യം ചെയ്യുന്ന അഭിഭാഷകരുടെ ഒരു പാനൽ ആണ്. അവർക്കു രാജ്യങ്ങൾ തമ്മിൽ വ്യാപാരകാര്യത്തിൽ ഉണ്ടാകുന്ന തർക്കങ്ങൾകേട്ടു വിധി പറയാനുള്ള അധികാരമാണു നൽകിയിരിക്കുന്നത്. ലോകവ്യാപാരസംഘടന ഉണ്ടായതിനുശേഷം ആഗോളവത്കരണ സമീപനങ്ങൾക്കു ശക്തിനൽകാൻ വേണ്ടി പുത്തൻ നിയമങ്ങൾ, പ്രോട്ടോക്കോളുകൾ (Protocols), ഉപാധികൾ, ബാധ്യതകൾ എന്നിവ എഴുതി തയ്യാറാക്കിയിട്ടുണ്ട്. തർക്കപരിഹാര ഏജൻസിയുടെ വിധിയുടെമേൽ ഒരു ദേശീയ ഗവൺമെന്റിനും അപ്പീൽ പോകാൻ വ്യവസ്ഥയില്ല.
 
വരി 319:
[[ru:Глобализация]]
[[rue:Ґлобалізація]]
[[rw:Ikomatanyabukungu]]
[[sah:Глобализация]]
[[scn:Glubbalizzazzioni]]
"https://ml.wikipedia.org/wiki/ആഗോളവത്കരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്