"അതിരാത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7,164 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
 
ഭൂമിശാസ്ത്രവിധി പ്രകാരമുള്ള വാസ്തു, സൂര്യനഭിമുഖമായ യാഗശാല, പണ്ഡിതരായ വൈദികശ്രേഷ്ടന്മാരുടെ സാന്നിധ്യം എന്നിവ ഈ അതിരാത്രത്തിന്റെ പ്രത്യേകതയാണ്. ആത്മീയ ശാരീരിക മാനസിക ഐക്യം, ശാന്തി, സമൃദ്ധി, ആത്യന്തികജ്‌ഞാനം എന്നിവ അതിരാത്രത്തിലൂടെ ലക്ഷ്യമിടുന്നു.
 
പതിനേഴ് വൈദികശ്രേഷ്ഠരാണ് അതിരാത്രത്തിന് ആവശ്യമുണ്ട്. 12 ദിവസം കൊണ്ടാണ് അതിരാത്രം പൂർത്തിയാവുക.
ഒന്നാം ദിവസം:
മൂന്ന് വിശുദ്ധ അഗ്നികളും വഹിച്ച് യജമാനരും അദ്ദേഹത്തിന്റെ പുരോഹിതരും യാഗശാലയിൽ പ്രവേശിക്കുന്നു. പ്രധാനയാഗപാത്രം കളിമണ്ണ്് കൊണ്ട് നിർമ്മിച്ചതായിരിക്കും. വായുദേവനുവ്വേണ്ടി പ്രതീകാത്മകമായ ഒരു മൃഗബലിയും അന്ന് നടക്കും. അഞ്ച് മപുരോഹിതരെ തിരഞെടുത്താൽ അരണി കടഞ്ഞ് തീയുണ്ടാക്കും. യജമാനന് തലേക്കെട്ട് ധരിപ്പിക്കുന്നതാണ് അടുത്ത ചടങ്ങ്. സ്വർണത്തിന്റെ മാർച്ചട്ടയും ദണ്ഡും നൽകി യജമാനന്റെ മുഷ്ടി അടയ്ക്കും. മന്ത്രങ്ങൾ ഉച്ചരിക്കാനല്ലാതെ അഗ്നി തീരും വരെ യജമാന ൻസംസാരിക്കാൻ പാടില്ല. കുളിക്കാനും പാടില്ല. അഗ്നി ഉൾക്കൊള്ളുന്ന പ്രധാനപാത്രവും എടുത്ത് യജമാനൻ മൂന്ന് ചുവടുകൾ വെക്കും.
രണ്ടാം ദിവസം:
കളിമണ്ണിൽ നിന്ന് മറ്റൊരു പാത്രം ഉണ്ടാക്കും. പ്രധാന യാഗവേദിയുടേയും രൂപകൽപ്പന തയ്യാറാക്കും. ഇദ്രദേവനെ അഗ്നിയിൽ പങ്കെടുക്കാൻ ക്ഷണിക്കും. ഉഴുതനിലത്ത് വിത്തുകൾ വിതയ്ക്കുന്നതും ഒന്നാം ദിവസത്തെ പ്രധാനപാത്രം കുഴിച്ച് മൂടുന്നതും ആണ് മറ്റ് പ്രധാന ചടങ്ങുകൾ. പക്ഷിയുടെ ആകൃതിയുള്ള പ്രധാനവേദിയുടെ നിർമ്മാണവുമന്നു തന്നെ ആരംഭിക്കും.
അഞ്ചു മുതൽ ഏഴു ദിവസം വരെ പ്രഭാതത്തിലെ ആചാരങ്ങൾക്ക് ശേഷം യാഗവേദിയുടെ അടരുകൾ ഓരോന്ന് വീതം കെട്ടിയുയർത്തി തുടങ്ങും. സന്ധ്യക്കും വൈദിക ചടങ്ങുകൾ ഉണ്ട്.
ഏട്ടാം ദിവസം:
ദൈനംദിന ചടങ്ങുകൾക്ക് ശേഷം അഞ്ചാമത്തെ അടർ കെട്ടിയുയർത്തും. ഇഷ്ടികകളെ പശുക്കളായിമാറ്റണമെന്ന്് യജമാനൻ ആഗ്രഹിക്കുന്നതാണ് പിന്നീട് നടക്കുന്നത്. രുദ്രദേവനുള്ള സമർപ്പണവുമുണ്ടാകും.
ഒൻപതാം ദിവസം:
മുൻ പ്രക്രിയകളിൽ ഉപയോഗിച്ച വസ്തുവകകൾ ഒരു മനുഷ്യരൂപത്തിൽ യാഗശാലയിൽ നിരത്തും. പുതിയഗാർഹിക വേഡിയിൽ നിന്നുള്ള തീ പുതിയ യാഗശാലയിലേക്ക് പകരും. തുടർച്ചയായി ദീർഘനേരം നെയ്യും മറ്റു് ദ്രവ്യങ്ങളും അഗ്നിദേവന് സമർപ്പിക്കും. പ്രതീകാത്മക മൃഗബലി ഉണ്ടാകും.
 
പത്താം ദിവസം മുതൽ പന്ത്രണ്ടാം ദിവസം വരെയുള്ള ചടങ്ങുകൾ രണ്ട്് ദിവസത്തേയും രാപ്പകലുകൾ മുഴുവൻ നീളും.
 
പത്താം ദിവസം:
അന്ന് യജമാനനും ഏതാനും പുരോഹിതന്മാരും അഗ്നി സമർപ്പണങ്ങൾക്കായി യാഗവേദിയിലേക്ക് സർപ്പങ്ങളെപ്പോലെ ഇഴഞ്ഞ് ചെല്ലും. പല ആചാരാനുഷ്ഠാനങ്ങൾ ഒരേ സമയം നടക്കും. മന്ത്രോച്ചാരണം നടക്കുന്ന ഭാഗത്തെ സോമകുണ്ഡലങ്ങളിലും അഗ്നി ജ്വലിച്ച് തുടങ്ങും. പ്രതീകാത്മകമായി മൃഗങ്ങളെ ബലി നൽകും.
 
പന്ത്രണ്ടാം ദിവസം:
യജമാനനും പത്നിയും അവഭൃതസ്നാനം നടത്തും. ഒരു ആടിനേയും പ്രതീകാത്മകമായി ബലി നൽകും. തന്റെ ഗൃഹത്തിൽ തിരിച്ചെത്തുന്ന യജമാനൻ മൂന്ന് അഗ്നി കൊളുത്തും. തുടർന്ന് രാവിലേയും വൈകീട്ടും ജീവിതകാലം മുഴുവൻ അഗ്നിഹോത്രം നടത്താൻ യജമാനൻ ബാധ്യസ്ഥനാണെന്നാണ് വിശ്വാസം.
 
ഓരോ ദിവസത്തേയും ആചാരങ്ങൾക്ക് വ്യത്യാസമുണ്ട്. സോമലത, സോമലത പിഴിഞ്ഞ നീര്, പന്ത്രണ്ടിലേറേ തരം സസ്യങ്ങൾ എന്നിവയാണ് മിക്കവാറും ദിവസങ്ങളിൽ അഗ്നിക്ക് സമർപ്പിക്കുന്നത്. രണ്ട് മരക്കഷ്ണങ്ങൾ (അരണി) കടഞ്ഞാണ് അഗ്നി ഉണ്ടാക്കുന്നത്. ആധുനീകഉപകരണങ്ങളോ ലോഹങ്ങളോ ഉപയോഗിക്കുന്നില്ല.
 
അതിരാത്രം എന്തിന്?:
ഐക്യം, സമാധാനം, സമൃദ്ധി, വിജ്ഞ്ജാനം എന്നിവയെല്ലാം ഭൂമിയിലുണ്ടാകാനാണ് അതിരാത്രം നടത്തുന്നത്.
 
==അവലംബം==
58

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/946726" എന്ന താളിൽനിന്ന് ശേഖരിച്ചത്