"ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
==പേരിന്റെ നാൾവഴി==
ഈ പഞ്ചായത്തിനെ രണ്ടായി ഭാഗിച്ചുകൊണ്ടാണ് കുപ്പം പുഴ ഒഴുകുന്നത്. 1985ൽ ഈ പുഴയ്ക്ക് കുറുകെ ചപ്പാരപ്പടവിൽ നിലവിൽ വന്ന പാലത്തിന്റെ കുറച്ചു താഴെ ഭാഗത്തായി പുഴയ്ക്ക് സമീപം പടർന്ൻ പന്തലിച്ചുകൊണ്ട് ഒരു പടുകൂറ്റൻ ''ചപ്പാര'' മരം ഉണ്ടായിരുന്നു. അതിന്റെ ചുവട്ടിലൂടെ ആയിരുന്നു പാലം വരുന്നതിനു മുമ്പ്‌ വരെ അക്കരയ്ക്കുള്ള കടവ്‌ ഉണ്ടായിരുന്നത്. ''ചപ്പാര'' മരത്തിന്റെ സാന്നിധ്യം കൊണ്ട്, അങ്ങനെ ''ചപ്പാരക്കടവ്‌'' രൂപം കൊള്ളുകയും, പിന്നീടത്‌ രൂപാന്തരം പ്രാപിച്ച് '''ചപ്പാരപ്പടവ്‌''' ആയി മാറുകയും ചെയ്തു.
==ചരിത്രം==
[[ചപ്പാരപ്പടവ്‌]], പടപ്പേങ്ങാട്‌, [[കൂവേരി]], കൊട്ടക്കാനം, തലവിൽ, കരിങ്കയം പ്രദേശങ്ങളിൽ നൂറ്റാണ്ടുകൾക്ക്‌ മുമ്പ്‌ തന്നെ ജനവാസമുണ്ടായിരുന്നു. 1200 വർഷം പഴക്കമുള്ള ഒരു ''ജനപഥം'' പടപ്പേങ്ങാട് ഉണ്ടായിരുന്നു. ഇന്ന് തികഞ്ഞ കുടിയേറ്റ മേഖലയായ പടപ്പേങ്ങാടിന് കിഴക്ക് ഭാഗത്തുള്ള ''നമ്പിടിയാനം'', പണ്ടുകാലത്ത്‌ നമ്പൂതിരി ഇല്ലങ്ങളുടെ കേന്ദ്രമായിരുന്നു.
 
ഇന്നത്തെ വില്ലേജാഫീസും, കൂവേരി സർവ്വീസ്‌ സഹകരണ ബാങ്കും സ്ഥിതിചെയ്യുന്ന സ്ഥലത്ത് 20ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ '''അംശക്കച്ചേരി''' ഉണ്ടായിരുന്നു. വലിയ ഒരു ബംഗ്ലാവ്, സിവിലും ക്രിമിനലും വിചാരണ ചെയ്യുന്ന കോടതി മുറി, ലോക്കപ്പ്, അതിനോട് ചേർന്ൻ ഒരു കുതിരാലയം എന്നിവയും ആ സ്ഥലത്ത്‌ ഉണ്ടായിരുന്നു. ഈ കോടതിയിൽ സിവിൽ കേസ്‌ നടത്തുമ്പോൾ ഗ്രാമ മുൻസിഫ്‌ എന്നും, ക്രിമിനൽ കേസ്‌ നടത്തുമ്പോൾ ഗ്രാമ മജിസ്ട്രെറ്റ് എന്നും ഗ്രാമ അധികാരികൾ അറിയപ്പെട്ടു. 1960 ൽ ഈ കെട്ടിടം പൊളിച്ചു നീക്കി.
 
=====കുടിയേറ്റം=====
തിരുവിതാംകൂറിൽ നിന്നും ചപ്പാരപ്പടവിന്റെ മലമ്പ്രദേശത്തേക്കുള്ള കൃഷിഭൂമി അന്വേഷിച്ചെത്തിയ കൃസ്ത്യൻ കുടിയേറ്റം 1942 മുതൽ ആരംഭിക്കുകയും, 1950കളുടെ മദ്ധ്യം മുതൽ ഇതിനു ആക്കം കൂടുകയും ചെയ്തു.
 
=====ദേശീയപ്രസ്ഥാനത്തിൽ=====
ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരെ പോരാടിയവർ ഈ ഗ്രാമത്തിലും ഉണ്ടായിരുന്നു.
*മഞ്ഞേരി ഒതയോത്ത് ചാത്തുക്കുട്ടി നമ്പ്യാർ : ''എൻ.സി.കെ. നമ്പ്യാർ'' എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം, [[നേതാജി]] രൂപീകരിച്ച ഇന്ത്യൻ നാഷണൽ ആർമിയിൽ ക്യാപ്റ്റൻ ലക്ഷ്മിയുടെ കീഴിൽ സിങ്കപ്പൂരിൽ ഗ്രൂപ്പ്‌ ക്യാപ്റ്റനായിരുന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത്‌ ജപ്പാന്റെ തടവിലായ ഇദ്ദേഹം ബ്രിട്ടൺ സിങ്കപ്പൂർ പിടിച്ചെടുത്തപ്പോഴാണ് ജയിൽ മോചിതനായത്.
*മാച്ചാത്തി കുഞ്ഞിക്കണ്ണൻ : കോൺഗ്രസ്‌ സോഷ്യലിസ്റ്റുപാർട്ടി പ്രവർത്തകനായിരുന്ന ഇദ്ദേഹം 1940 സെപ്തംബർ 15ന് നടന്ന മൊറാഴ സംഭവത്തിൽ പ്രതിയാവുകയും, മൂന്ന് വർഷം കണ്ണൂർ, ബെല്ലാരി, ആലിപ്പൂർ, വെല്ലൂർ എന്നീ ജയിലുകളിയായി 3 വർഷത്തെ കഠിനതടവ്‌ അനുഭവിച്ചു.
*എം.ഒ. കേശവൻ നമ്പ്യാർ : 1946ലെ എം.എസ്.പി. കലാപത്തിന്(മലപ്പുറം) നേതൃത്വം നൽകിയ സേനാനി ആയിരുന്നു. ബ്രിട്ടീഷ്‌ ഭരണകൂടത്തിനെതിരെ പോരാടിയതിന് ഏതാനും ദിവസത്തെ ശിക്ഷയ്ക്കുശേഷം ജോലിയിൽ നിന്നും പിരിച്ചു വിട്ടു.
=====ഭരണചരിത്രം=====
ജനാബ്‌ എം. അബ്ദുള്ള ഹാജിയാണു തുടക്കം മുതൽ 11 കൊല്ലം ഈ പഞ്ചായത്തിനെ നയിച്ചത്‌. 1979 മുതൽ 1982 വരെ കെ. മാധവൻ മാസ്റ്ററും 1982 മുതൽ 1988 വരെ പി. കുഞ്ഞിരാമൻ മാസ്റ്ററും 1988 മുതൽ 1995 വരെ വി.ജെ ചാക്കോ മാസ്റ്ററും 1995 ഒക്ടോബർ 2 മുതൽ 2000 ഒക്ടോബർ 1 വരെ ഡോ. പി.പി. ബാലൻമാസ്റ്ററും, 2000 ഒക്ടോബർ 2 മുതൽ 2005 ഒക്ടോബർ 1 വരെ ശ്രീമതി. പി ലതയും, 2005 ഒക്ടോബർ 2 മുതൽ 2010 ഒക്ടോബർ 11നു മരണം വരെ പഞ്ചായത്തിനു നേതൃത്വം നൽകി.
 
==വാർഡുകൾ ==
#പെരുമ്പടവ്
"https://ml.wikipedia.org/wiki/ചപ്പാരപ്പടവ്_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്