"ടലെറാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
 
==ജീവിതരേഖ==
1754 ഫെബ്രുവരി 2-ന് [[പാരീസ്|പാരിസിലെ]] ഒരു കുലീന കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. മതപുരോഹിതനായിട്ടായിരുന്നു പൊതുജീവിതത്തിന്റെ തുടക്കം<ref>http://www.catholic-hierarchy.org/bishop/btape.html</ref>. 1788-ൽ ഓട്ടനിലെ ബിഷപ്പ് ആയ ഇദ്ദേഹം പുരോഹിതന്മാരുടെ പ്രതിനിധി എന്ന നിലയിൽ 1789-ൽ എസ്റ്റേറ്റ്സ് ജനറലിൽ അംഗമായി. എസ്റ്റേറ്റ്സ് ജനറൽ പിന്നീട് നാഷണൽ അസംബ്ലി ആയപ്പോഴും ഇദ്ദേഹം അംഗമായി തുടർന്നു. മതകാര്യങ്ങളിലെ ഔചിത്യരഹിതമായ ഇടപെടലിനെത്തുടർന്ന് 1791-ൽ പോപ്പ് ഇദ്ദേഹത്തെ മതഭ്രഷ്ടനാക്കി. തുടർന്ന് ഇദ്ദേഹം ചില നയതന്ത്ര നിയമനങ്ങൾ സ്വീകരിച്ചു. നാഷണൽ അസംബ്ലി ഇദ്ദേഹത്തെ നയതന്ത്രദൗത്യവുമായി 1792-ൽ ഇംഗ്ലണ്ടിലേക്കയച്ചു.
 
ഫ്രഞ്ചുവിപ്ലവത്തോടെ രാജവാഴ്ച അവസാനിച്ചതിനെത്തുടർന്ന് ഇദ്ദേഹം ഇംഗ്ലണ്ടിൽ അഭയാർഥിയായി തങ്ങി (1792 സെപ്.). 1794-ൽ അമേരിക്കയിലേക്കു പോയി. ഫ്രാൻസിൽ ഡയറക്ടറിഭരണം സ്ഥാപിതമായതിനെത്തുടർന്ന് 1796 സെപ്.-ൽ പാരിസിൽ മടങ്ങിയെത്തി. ഡയറക്ടറി 1797-ൽ ഇദ്ദേഹത്തെ വിദേശകാര്യമന്ത്രിയായി നിയമിച്ചു. നെപ്പോളിയൻ അധികാരത്തിൽ വരുന്നതിനെ ഇദ്ദേഹം അനുകൂലിക്കുകയുണ്ടായി. 1799-ൽ വിദേശകാര്യമന്ത്രിസ്ഥാനം രാജിവച്ചു. നെപ്പോളിയൻ ഭരണം ഏറ്റെടുത്തപ്പോൾ ടലെറാൻ വീണ്ടും വിദേശകാര്യമന്ത്രിയായി. എന്നാൽ നെപ്പോളിയന്റെ നയങ്ങൾ ഫ്രാൻസിനെ നാശത്തിലേക്കു നയിക്കുമെന്ന നിഗമനത്തിൽ എത്തിച്ചേർന്ന ഇദ്ദേഹം കാലാന്തരത്തിൽ നെപ്പോളിയനെ എതിർത്തു.
വരി 52:
 
{{Sarvavijnanakosam}}
 
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/ടലെറാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്