"അപ്പോസ്തലന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
സുവിശേഷം പ്രചരിപ്പിക്കുവാനും സഭക്ക് ആത്മീയ നേതൃത്വം നല്കുവാനും [[യേശു|യേശുക്രിസ്തുവിൽ]] നിന്ന് പ്രത്യേകം പരിശീലനവും ഉപദേശവും ലഭിച്ച തിരഞ്ഞെടുക്കപ്പെട്ട ശിഷ്യൻമാരെ '''അപ്പോസ്തലന്മാർ''' അഥവാ '''ശ്ളീഹന്മാർ''' എന്നറിയപ്പെടുന്നു. അതിനാൽ അപ്പോസ്തലൻ എന്ന പദത്തിനു കേവലം ഒരു ശിഷ്യൻ എന്നതിനേക്കാൾ ഏറെ അർത്ഥവ്യാപ്തിയുണ്ട്. ഈ അപ്പോസ്തലന്മാർ ക്രിസ്തുവിന്റെ സന്തതസഹചാരികളും അദ്ദേഹത്തിന്റെ ജീവിതത്തിനും മരണത്തിനും ദൃക്സാക്ഷികളുമായിരുന്നു. യേശുക്രിസ്തുവിന്റെ കാലശേഷം സുവിശേഷം ലോകമെങ്ങും പ്രചരിക്കപ്പെട്ടത് പ്രധാനമായും അപ്പോസ്തലൻമാരിലൂടെ ആയിരുന്നു. ഗ്രീക്ക് പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന ''അപ്പോസ്റ്റലോസ്'' (ἀπόστολος) എന്ന വാക്കിൽ നിന്നും ഉരുത്തിരിഞ്ഞതാണ് അപ്പോസ്തലൻ എന്ന പദം, 'സന്ദേശവാഹകനായി അയയ്ക്കപ്പെട്ടവൻ' എന്നാണ് ഈ പദത്തിന്റെ അർത്ഥം. ''ശ്ളീഹാ'' എന്ന അരാമ്യ പദവും ഇതേ അർത്ഥത്തിൽ ഉപയോഗിച്ചുവരുന്നു. ശ്ളീഹാ എന്നാൽ 'സ്ഥാനപതി' എന്നാണ് അർത്ഥം.
== പന്ത്രണ്ട് അപ്പോസ്തലൻമാർ ==
യേശുക്രിസ്തു,തന്റെ ശിഷ്യഗണത്തിൽ നിന്ന് പന്ത്രണ്ട് പേരെ തെരഞ്ഞെടുത്ത് അപ്പോസ്തലന്മാർ പേർ വിളിച്ചതായി [[ സുവിശേഷങ്ങൾ|സുവിശേഷങ്ങളിൽ]] രേഖപ്പെടുത്തിയിരിക്കുന്നു. ലൂക്കോസിന്റെ സുവിശേഷത്തിൽ (6:14-16) ഈ പന്ത്രണ്ട് അപ്പോസ്തലന്മാരുടെ പേരുകൾ ഇപ്രകാരം നൽകിയിരിക്കുന്നു:
യേശുക്രിസ്തുവിന് പന്ത്രണ്ട് അപ്പോസ്തലൻമാർ ഉണ്ടായിരുന്നതായി ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
# [[പത്രൊസ്]] എന്നു പേർവിളിച്ച ശിമോൻ
# പത്രൊസിന്റെ സഹോദരനായ [[അന്ത്രെയാസ്]]
വരി 17:
 
എന്നാൽ എണ്ണം തികയ്ക്കുവാനായി ശിഷ്യൻമാർ ചീട്ടിട്ട് മത്ഥിയാസിനെ തിരഞ്ഞെടുത്തത് ദൈവഹിതപ്രകാരം ആയിരുന്നില്ലെന്നും, ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു ശൌൽ എന്ന പൌലോസിന് പ്രത്യക്ഷനാവുകയും പൌലോസിനെ അപ്പോസ്തലനായി പ്രത്യേകമായി നിയോഗിച്ചതായും ഭൂരിഭാഗം ബൈബിൾ പണ്ഡിതരും അഭിപ്രായപ്പെടുന്നു. പൌലോസിന്റെ ലേഖനങ്ങളിലും തന്റെ അപ്പോസ്തലിക നിയോഗം അവകാശപ്പടുകയും തെളിയിക്കുകയും ചെയ്യുന്നുണ്ട് <sup>[റോമർ 11:13; ഗലാത്യർ 1:11,12; 1 കൊരിന്ത്യർ 9:1]</sup>. മത്ഥിയാസിനെക്കുറിച്ച് പിന്നീട് പുതിയനിയമത്തിൽ കാര്യമായ പരാമർശം ഒന്നും ഇല്ലാതിരിക്കുന്നതും അപ്പോസ്തലൻമാരുടെ പ്രവർത്തികളിൽ പൌലോസിന്റെ മിഷനറി യാത്രകൾക്ക് വളരെ പ്രാധാന്യം നൽകപ്പെടുകയും ചെയ്തിരിക്കുന്നതിനാൽ പൌലോസിന്റെ അപ്പോസ്തലിക നിയോഗം ക്രൈസ്തവസഭകൾ അംഗീകരിക്കുന്നതിന് കാരണമായി.
== കുറിപ്പുകൾ==
== അവലംബം ==
 
<references/>
 
[[വർഗ്ഗം:അപ്പൊസ്തോലന്മാർ]]
"https://ml.wikipedia.org/wiki/അപ്പോസ്തലന്മാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്