"രബീന്ദ്ര സംഗീത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
മഹാകവി [[രബീന്ദ്രനാഥ ടാഗോർ]] ആവിഷ്കരിച്ച സംഗീതപദ്ധതിയാണ് '''രബീന്ദ്ര സംഗീത്''''. സ്വന്തം ഗീതങ്ങളും [[കവിത|കവിതകളും]] സ്വന്തം ഭാവനയ്ക്ക് ഒത്തവണ്ണം ആലപിക്കുന്നതിനു വേണ്ടി അദ്ദേഹം രൂപപ്പെടുത്തിയ ശൈലിയാണിത്. ഉത്തരേന്ത്യൻ സംഗീതത്തിലെ [[രാഗം|രാഗങ്ങളെ]] മുഖ്യമായി അവലംബിച്ചുകൊണ്ട് അവയുടെ ശാസ്ത്രീയാലാപത്തിലെ കർക്കശമായ ചിട്ടകളെ ഉടച്ചുവാർത്ത് താരതമ്യേന സ്വതന്ത്രമായ ഒരു ആലാപനരീതി ആവിഷ്കരിക്കുകയാണ് അദ്ദേഹം ചെയ്തത്. [[സംഗീതം]] ശാസ്ത്രീയമായി അഭ്യസിച്ചില്ലെങ്കിലും ജീവിതകാലം മുഴുവൻ സംഗീതജ്ഞരുടെ നടുവിൽ കഴിച്ചുകൂട്ടിയ അദ്ദേഹം തന്റെ വാസനാബലത്തെയും സൗന്ദര്യബോധത്തെയും ആശ്രയിച്ചുകൊണ്ട് നടത്തിയ ഈ സംഗീതസൃഷ്ടി വിപുലമായ ജനപ്രീതി ആർജിച്ചു. ഭാവാത്മകതയാണ് ഇതിന്റെ മുഖ്യ സവിശേഷത.

ശാസ്ത്രീയമായ [[ഹിന്ദുസ്ഥാനി സംഗീതം|ഹിന്ദുസ്ഥാനി]] രാഗങ്ങൾക്കു പുറമെ ഉത്തരേന്ത്യയിലെ പലതരം നാടോടിസംഗീതശൈലികളുടെ ഈണവും പ്രസിദ്ധങ്ങളായ [[കർണാടകസംഗീതം|കർണാടകസംഗീത]] രാഗങ്ങളുടെയും കൃതികളുടെയും ഘടനയും ഒരളവിന് ചില പാശ്ചാത്യസംഗീതസങ്കേതങ്ങളും രബീന്ദ്രസംഗീതത്തിൽ അലിഞ്ഞുചേർന്നിട്ടുണ്ട് . അദ്ദേഹത്തിന്റെ രചനയായ [[ജനഗണമന|ദേശീയഗാനത്തിന്റെ]] സ്വഭാവം ഈ സംഗീതശൈലിയുടെ സവിശേഷതകൾ വെളിപ്പെടുത്തുന്നു. അസംഖ്യം പ്രണയഗീതങ്ങളും ഋതുക്കളെ ചിത്രീകരിക്കുന്ന ഗീതങ്ങളും ഭക്തിഗീതങ്ങളും ദേശീയഗീതങ്ങളും ബാലഗീതങ്ങളും ഈ ശൈലിയിൽ ടാഗോർ ആവിഷ്കരിച്ചിട്ടുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/രബീന്ദ്ര_സംഗീത്" എന്ന താളിൽനിന്ന് ശേഖരിച്ചത്