"ഹരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  13 വർഷം മുമ്പ്
അക്ഷരത്തെറ്റ്, Replaced: ന്‍റെ → ന്റെ (4)
(ചെ.) (വിക്കിവല്‍ക്കരണത്തിനൊരു കൈ. തിരുത്തുകള്‍)
(അക്ഷരത്തെറ്റ്, Replaced: ന്‍റെ → ന്റെ (4))
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയില്‍]] [[കാര്‍ത്തികപ്പള്ളി]] താലൂക്കിലെ പ്രധാന നഗരമാണു''' ഹരിപ്പാട്'''. ഹരിപ്പാടിന്റെ പ്രാന്തപ്രദേശങ്ങളായ [[നങ്ങ്യാര്‍കുളങ്ങര]], [[ചേപ്പാട്]], [[ചിങ്ങോലി]], [[പള്ളിപ്പാട്]], [[കാരിച്ചാല്‍]], [[ആനാരി]], [[ചെറുതന]], [[വെള്ളംകുളങ്ങര]], [[പിലാപ്പുഴ]], [[പായിപ്പാട്]], [[മണ്ണാറശ്ശാല]] എന്നീ പ്രദേശങ്ങളിലായി ചെറുതും വലുതുമായ നൂറോളം ക്ഷേത്രങ്ങള്‍ ഉള്ളതിനാല്‍ ഹരിപ്പാടിനെ 'ക്ഷേത്രങ്ങളുടെ നഗരം' എന്നാണു അറിയപ്പെടുന്നത്. [[മഹാഭാരതം|മഹാഭാരത കഥയിലെ]] 'ഏകചക്ര' എന്ന നഗരമാണു ഹരിപ്പാട് എന്നൊരു ഐതിഹ്യം നിലവിലുണ്ട്. [[കേരളചരിത്രം|കേരളചരിത്രത്തില്‍]] പരാമര്‍ശിച്ചിട്ടുള്ള ഹരിഗീതപുരമാണു പിന്നീട് ഹരിപ്പാട് എന്നറിയപ്പെട്ടതെന്നാണു മറ്റൊരു ഐതിഹ്യം. ഹരിപ്പാട്ടുള്ള 'ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം,' 'മണ്ണാറശ്ശാല നാഗരാജക്ഷേത്രം,' 'ത്യപ്പക്കുടം മഹാദേവക്ഷേത്രം 'എന്നീ ക്ഷേത്രങ്ങള്‍ വളരെ പ്രസിദ്ധങ്ങളാണ്.
 
ക്ഷേതങ്ങളുടെ കാര്യത്തിലെന്നപോലെ, നിരവധി ബ്രാഹ്മണ ഇല്ലങ്ങളും, കൊട്ടാരങ്ങളും, ഹരിപ്പാടിന്‍റെഹരിപ്പാടിന്റെ പ്രത്യേകതയാണ്. അനന്തപുരത്ത് കൊട്ടാരം, ചെമ്പ്രോത്ത് കൊട്ടാരം, കരിപ്പോലില്‍ കൊട്ടരം, പുല്ലാംവഴി ഇല്ലം, കരിങ്ങമണ്‍ ഇല്ലം, ചെങ്ങാറപ്പള്ളി ഇല്ലം എന്നിവ പ്രസിദ്ധങ്ങളാണ്.
 
ക്ഷേത്രങ്ങളുടെ ബാഹുല്യം കൊണ്ടുതന്നെ അമ്പലവാസി സമൂഹത്തില്‍പെട്ട [[വാര്യര്‍]], [[മൂസ്സത്]], [[മാരാര്‍]], [[ഇളയത്]], [[ശര്‍മ്മ]], തുടങ്ങിയ അബ്രാഹ്മണ സമൂഹത്തില്‍ പെട്ടവരുടേയും, [[നമ്പൂതിരി]], [[പോറ്റി]], [[എമ്പ്രാന്തിരി]] തുടങ്ങിയ ബ്രാഹ്മണസമൂഹത്തില്‍ പെട്ടവരുടേയും കുടുംബങ്ങള്‍ ഹരിപ്പാട് ധാരാളമായി കാണാന്‍ കഴിയും.
 
[[കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍]] '[[മയൂരസന്ദേശം]]' എഴുതിയതു ഹരിപ്പാട് അനന്തപുരത്തു കൊട്ടാരത്തില്‍ താമസിച്ചുകൊണ്ടായിരുന്നു. [[കാളിദാസന്‍|കാളിദാസന്‍റെകാളിദാസന്റെ]] [[മേഘസന്ദേശം]] മാത്യകയിലാണു കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ മലയാളകാവ്യമായ 'മയൂരസന്ദേശം' എഴുതിയത്.
 
രാജകോപം മൂലം തിരുവനന്തപുരത്തുനിന്നും നാടുകടത്തപ്പെട്ട് ഹരിപ്പാട് അനന്തപുരത്ത് കൊട്ടാരത്തില്‍ തടവില്‍ കഴിഞ്ഞിരുന്ന കേരളവര്‍മ്മ, വിരഹിണിയായി തിരുവനന്തപുരത്തു കഴിയുന്ന തന്‍റെതന്റെ ഭാര്യയ്ക്കു ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിലെ ദേവനായ സുബ്രഹ്മണ്യന്‍റെസുബ്രഹ്മണ്യന്റെ വാഹനമായ മയില്‍ മുഖേന സന്ദേശം അയക്കുന്നതായി സങ്കല്‍പ്പിച്ചുകൊണ്ടാണു ഈ മലയാളകാവ്യം മണിപ്രവാള ശൈലിയില്‍ രചിച്ചിട്ടുള്ളത്.
 
ഹരിപ്പാട് ക്ഷേത്രമതിലിനുള്ളില്‍ മയിലുകളെ സൂക്ഷിക്കുന്ന മയില്‍ശാലയില്‍ വെച്ചു മയിലിനെ കണ്ടുമുട്ടുന്നതും, ഹരിപ്പാട് മുതല്‍ [[തിരുവനന്തപുരം]] വരെയുള്ള വഴിയോരദ്യശ്യങ്ങളും എന്നിവ വിശദമായി മയൂരസന്ദേശത്തില്‍ വര്‍ണിച്ചിട്ടുണ്ട്.
 
സുപ്രസിദ്ധമായ '[[പായിപ്പാട് വള്ളംകളി]]' ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.
 
{{Kerala-geo-stub}}
 
[[വിഭാഗം:കേരളത്തിലെ പട്ടണങ്ങള്‍]]
 
{{Kerala-geo-stub}}
 
[[de:Harippad]]
6,317

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/94421" എന്ന താളിൽനിന്ന് ശേഖരിച്ചത്