"ചലച്ചിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: ar:فلم
(ചെ.) യന്ത്രം ചേർക്കുന്നു: oc:Cinèma; cosmetic changes
വരി 11:
ചലിക്കുന്ന ചിത്രത്തിൽ നിന്നാണു "ചലച്ചിത്രം" എന്ന പേരു രൂപപ്പെട്ടത്. സംസാര ഭാഷയിൽ ചിത്രം, പടം മുതലായ വാക്കുകളും ചലച്ചിത്രത്തെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്നു. ഇംഗ്ലീഷ് വാക്കുകളായ ''ഫിലിം'', ''മൂവി'' എന്നിവയും ഉപയോഗിക്കാറുണ്ട്. എന്നിരുന്നാലും ''"സിനിമ"'' എന്ന ഇംഗ്ലീഷ് വാക്കാണ് ഏറ്റവും അധികമായി ഉപയോഗിക്കുപ്പെടുന്നത്.
 
== ചരിത്രം ==
[[പ്രമാണം:Charlie Chaplin, the Marriage Bond.ogg|thumb|[[Charlie Chaplin|ചാർളി ചാപ്ലിന്റെ]] നിശ്ശബ്ദ ചലച്ചിത്രമായ, ''ദ ബോണ്ട്''-ൽ നിന്നുള്ള ഒരു ദൃശ്യം (1918)]]
ചലച്ചിത്രങ്ങൾക്ക് ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപേ നിലവിൽ ഉണ്ടായിരുന്ന [[നാടകം|നാടകങ്ങൾക്കും]] [[നൃത്തം|നൃത്ത രൂപങ്ങൾക്കും]] ചലച്ചിത്രങ്ങൾക്ക് സമാനമായ [[കഥ]], [[തിരക്കഥ]], [[വസ്ത്രാലങ്കാരം]], [[സംഗീതം]], [[നിർമ്മാതാവ്|നിർമ്മാണം]], [[സംവിധായകർ|സംവിധാനം]], [[അഭിനേതാവ്|അഭിനേതാക്കൾ]] ‍, കാണികൾ തുടങ്ങിയവ നിലവിൽ ഉണ്ടായിരുന്നു.
വരി 32:
എഴുപതുകളിൽത്തന്നെ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഹോളിവുഡ് മുഖ്യധാരാ സിനിമയിൽ പുതിയ തരംഗം സൃഷ്ടിച്ചു. [[വീഡിയോ]], കേബിൾ-സാറ്റലൈറ്റ് ടെലിവിഷനുകൾ എന്നിവയുടെ ആവിർഭാവം വാണിജ്യ സിനിമയെ കൂടുതൽ ബലിഷ്ഠമാക്കി. [[സ്‌പെഷ്യൽ ഇഫക്ടുകൾ]] ചലച്ചിത്രത്തിൽ ആധിപത്യം നേടി. 1980-90 കാലഘട്ടത്തിലാണ് ഈ പ്രവണത സുശക്തമായത്. [[സ്റ്റീവൻ സ്പീൽബർഗ്]] ([[ജാസ്]] 1975, [[ഇ.ടി.-ദ എക്‌സ്ട്രാ ടെറസ്ട്രിയൽ]] 1982, [[ജുറാസ്സിക്‌ പാർക്ക്‌ (ചലച്ചിത്രം)|ജുറാസിക് പാർക്ക്]] 1993), [[ജോർജ്ജ് ലൂക്കാസ്]] ([[സ്റ്റാർ വാർസ്]] 1977), [[ജെയിംസ് കാമറൂൺ]] ([[ദ ടെർമിനേറ്റർ (ചലച്ചിത്രം)|ദ ടെർമിനേറ്റർ]], [[ദ അബിസ്]], [[ടൈറ്റാനിക് (ചലച്ചിത്രം)|ടൈറ്റാനിക്]]) തുടങ്ങിയവരാണ് പുതിയ സാങ്കേതിക തരംഗത്തിന്റെ സ്രഷ്ടാക്കൾ. എൺപതുകൾക്കുശേഷം ഏഷ്യൻ സിനിമയുടെ മുന്നേറ്റം (പ്രത്യേകിച്ചും [[ചൈന]], [[ഇറാൻ]]) ശ്രദ്ധേയമായി. [[ചെൻ കയ്ഗ്]] (ചൈന), [[വോങ് കാർ വയ്]] (ഹോങ്കോങ്), [[ആങ് ലീ]] (തയ്‌വാൻ), [[അബ്ബാസ് കിയാരൊസ്തമി]], [[മക്മൽബഫ്]] (ഇറാൻ‍) തുടങ്ങിയവരാണ് സമകാലീന [[ഏഷ്യ|ഏഷ്യൻ]] സിനിമയിലെ ശ്രദ്ധേയരായ സംവിധായകർ. [[ക്രിസ്റ്റോഫ് കീസ്‌ലോവ്‌സ്കി]] (പോളണ്ട്), [[പെക്രോ അൽമൊഡാവർ]], [[ഷാൻ-ഷാക് ബെനിക്‌സ്]], [[പാട്രിസ് ലെക്കോന്തെ]], [[ഡെറക് ജാർമാൻ]] തുടങ്ങിയ യൂറോപ്യൻ സംവിധായകരും, [[ജെയ്ൻ കാംപിയോൺ]], [[ജോർജ് മില്ലർ]], [[പോൾ കോക്‌സ്]] ([[ഓസ്ട്രേലിയ]]), [[മിഗ്വെൽ ലിറ്റിൻ]] ([[ചിലി]]), [[സ്‌പൈക്‌ലീ]], [[ആന്റണി മിൻഹെല്ല]], [[ക്വന്റിൻ ടരാന്റിനോ]] (യുഎസ്എ) തുടങ്ങിയവരും സമകാലിക സിനിമയിൽ മികച്ച സംഭാവന നല്കിയ സംവിധായകരാണ്.
 
== ചലച്ചിത്രം ഇന്ത്യയിൽ ==
 
കണ്ടു പിടിച്ച നാളുകളിൽതന്നെ [[സിനിമ]] ഇന്ത്യയിലെത്തിയതാണെങ്കിലും ഒരു കലാരൂപമെന്ന നിലയിൽ സിനിമയ്ക്ക് സ്ഥാനം ലഭിച്ചത് അടുത്തകാലത്താണ്. ക്രിസ്തുവിന്റെ ജീവചരിത്രം കണ്ട [[ദാദാ സാഹിബ് ഫാൽക്കെ]] അത്തരത്തിൽ ഒരു കൃഷ്ണചരിതമായാലെന്താ എന്നാലോചിക്കാൻ തുടങ്ങി. പക്ഷേ [[രാജാ ഹരിശ്ചന്ദ്ര|രാജാ ഹരിശ്ചന്ദ്രയാണ്]] നിർമിച്ചത്. ഇന്ത്യയിലെ ആദ്യത്തെ കഥാചിത്രമായിരുന്നു അത്. [[ശാന്താറാം]], [[പി.സി. ബറുവ]], [[ദേവകീബോസ്]] തുടങ്ങിയവർ [[ഇന്ത്യൻ സിനിമ]]യുടെ നിശ്ശബ്ദകാലഘട്ടത്തിൽ പ്രവർത്തിച്ചവരാണ്. [[അർദീഷിർ ഇറാനി]]യുടെ [[ആലം ആറ|ആലം ആറയാണ്]](1931) ഇന്ത്യയിലെ ആദ്യത്തെ സംസാരിക്കുന്ന സിനിമ. ബോംബെയിലെ പ്രഭാതും രഞ്ജിത്തും കൽക്കട്ടയിലെ ന്യൂ തിയേറ്റേഴ്‌സും വഴിയാണ് മിക്ക ചിത്രങ്ങളും പുറത്തുവന്നിരുന്നത്. സംവിധായകരും ഇവരുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചിരുന്നത്. ശാന്താറാമും [[ബിമൽ റോയി|ബിമൽ റോയിയും]] [[ഗുരു ദത്ത്|ഗുരു ദത്തും]] ശ്രദ്ധാർഹങ്ങളായ ചില സാമൂഹ്യചിന്തകൾ ചലച്ചിത്രത്തിലൂടെ അവതരിപ്പിച്ചു. 1955-ൽ പുറത്തുവന്ന [[പഥേർ പാഞ്ചാലി]] ഇന്ത്യൻ സിനിമാസങ്കല്പങ്ങളെ ഇളക്കിമറിച്ചു. സത്യജിത് റായ് എന്ന സംവിധായകനെ ഇന്ത്യയ്ക്ക് ഈ ചിത്രം സംഭാവനചെയ്തു. റായിക്കു ശേഷം ഋത്വിക് ഘട്ടക്, മൃണാൾ സെൻ എന്നിവർ ഇന്ത്യൻ സിനിമയ്ക്ക് മഹത്തായ സംഭാവനകൾ നല്കി. എന്നാൽ ഇന്ത്യൻ സിനിമയുടെ ഏറ്റവും പുതിയ ചലനങ്ങൾ ഉണ്ടായത് എഴുപതുകളിലാണ്. മൃണാൾ സെന്നിന്റെ [[ഭുവൻഷോം]] ആണ് അതിന് തുടക്കമിട്ടതെന്ന് വേണമെങ്കിൽ പറയാം. മണി കൗൾ (ഉസ്കി റോട്ടി, [[ദുവിധ]]), [[കുമാർ സാഹ്‌നി]] ([[മായദർപൺ]]), [[അടൂർ ഗോപാലകൃഷ്ണൻ]] ([[സ്വയംവരം]], [[കൊടിയേറ്റം]], [[എലിപ്പത്തായം]], [[അനന്തരം]], [[കഥാപുരുഷൻ]]), [[ശ്യാം ബെനഗൽ]] ([[ആങ്കുർ]]), [[ഗിരീഷ് കർണാട്]] ([[കാട്]]), [[ബി.വി.കാരന്ത്]] ([[ചോമനദുഡി]]), [[ഗിരീഷ് കാസറവള്ളി]]([[തബരനകഥെ]]), [[ഗൗതം ഘോഷ്]], [[കേതൻമേത്ത]], [[ഗോവിന്ദ് നിഹലാനി]], [[അരവിന്ദൻ]] ([[പോക്കുവെയിൽ]], [[തമ്പ്]], [[എസ്തപ്പാൻ]])-ഈ പട്ടിക വലുതാണ്. 1928-ലാണ് മലയാളത്തിലെ ആദ്യസിനിമ, [[വിഗതകുമാരൻ]], പുറത്തിറങ്ങുന്നത്. പത്തു കൊല്ലം കഴിഞ്ഞപ്പോൾ [[ബാലൻ (മലയാള ചലച്ചിത്രം)|ബാലൻ]] എന്ന ശബ്ദചിത്രവുമിറങ്ങി. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ നിർമ്മിക്കുന്ന പ്രാദേശികഭാഷകളിലൊന്നാണ് [[മലയാളം]]. എഴുപതുകളുടെ തുടക്കത്തിലാണ് മലയാള സിനിമ ലോകസിനിമാ ഭൂപടത്തിൽ സ്ഥാനം പിടിക്കുന്നതും ഒരു സംഘടിതകല എന്ന അവസ്ഥയിൽനിന്ന് സംവിധായകന്റെ [[കല]] എന്ന നിലയിലേക്ക് ഉയർത്തപ്പെടുന്നതും. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ ദശകത്തിൽ സംവിധായകർ ആഖ്യാനസമ്പ്രദായത്തിൽ വിപ്ലവം വിതച്ചു. അമ്പതുകളിൽ സത്യജിത്‌റായിയെ കേന്ദ്രീകരിച്ചാണ് വിപ്ലവം അരങ്ങേറിയതെങ്കിൽ എഴുപതുകളിൽ വിവിധ ദർശനങ്ങളുള്ള സംവിധായകരാണ് മാറ്റത്തിന് നേതൃത്വം നല്കിയത്. ശക്തമായ ഒരു [[ഫിലിം സൊസൈറ്റി പ്രസ്ഥാനം]] കേരളത്തിൽ തഴച്ചുവളർന്നത് ഉത്തമസിനിമയുടെ ആസ്വാദനത്തോടൊപ്പം അവയുടെ ജനനത്തിനും ഇടനല്കി. സത്യജിത്‌റായിക്കും മൃണാൾസെന്നിനും ശ്യാം ബെനഗലിനും ശേഷം ഇന്ന് ഇന്ത്യക്ക് പുറത്ത് അറിയപ്പെടുന്ന ചിത്രങ്ങൾ കേരളത്തിൽനിന്നാണുണ്ടാകുന്നത്.{{Fact|date=ഫെബ്രുവരി 2010}}
 
== വ്യവസായം ==
ചലച്ചിത്ര നിർമ്മാണവും പ്രദർശനവും ലാഭം ഉണ്ടാക്കാൻ പറ്റിയ മേഖല ആണെന്ന് ഇതിന്റെ കണ്ടുപിടിച്ച് കുറച്ചു നാളുകൾക്കകം തന്നെ മനസ്സിലാക്കിയിരുന്നു. തങ്ങളുടെ പുതിയ കണ്ടുപിടിത്തത്തിന്റെ സാധ്യത മനസ്സിലാക്കിയ [[ലൂമിയേ സഹോദരന്മാർ]] ഉടൻ തന്നെ ഒരു യൂറോപ്യൻ പര്യടനത്തിന് ഇറങ്ങിത്തിരിച്ചു. രാജകീയ കുടുംബങ്ങൾക്കും പൊതുജനങ്ങൾക്കും വേണ്ടി വെവ്വേറേ പ്രദർശനങ്ങൾ സംഘടിപ്പിച്ചു. ഓരോ രാജ്യങ്ങളിലെ പ്രദർശനങ്ങളിലും, അതാത് പ്രദേശങ്ങളെ കൂടെ ഉൾപ്പെടുത്താൻ അവർ ശ്രദ്ദിക്കുകയും അത് മൂലം അവരുടെ കണ്ടുപിടുത്തം പെട്ടെന്നു വിറ്റ് പോവുകയും ചെയ്തു.
 
== വിദ്യാഭ്യാസവും പ്രചാരണവും ==
 
ചലച്ചിത്രങ്ങളെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും പ്രചാരണത്തിനും വേണ്ടി ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് പ്രഭാഷണം, എന്തെങ്കിലും പരീക്ഷണം, ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ/ജീവിത രീതി മുതലായവയുടെ വീഡിയോ ചിത്രങ്ങൾ, അല്ലെങ്കിൽ ഏതെങ്കിലും വിശിഷ്ട സാഹിത്യകൃതിയെ അടിസ്ഥാനമാക്കിയുള്ള സിനിമ തുടങ്ങിയവ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയോഗിക്കാം.
വരി 57:
* [[ചലചിത്രനിരൂപകർ]]
 
== അവലംബം ==
{{reflist|1}}
 
== പുറത്തേക്കുള്ള കണ്ണികൾ ==
* [http://www.allmovie.com Allmovie] - ചലച്ചിത്ര വിവരങ്ങൾ: അഭിനേതാക്കൾ, സംവിധായകർ, ജീവചരിത്രങ്ങൾ, അവലോകനങ്ങൾ, ബോക്സോഫീസ് നില തുടങ്ങിയവ
* [http://www.filmsite.org Film Site] - ക്ലാസ്സിക് ചലച്ചിത്രങ്ങളുടെ അവലോകനങ്ങൾ
വരി 156:
[[no:Film]]
[[nrm:Cinnéma]]
[[oc:Cinèma]]
[[pl:Film]]
[[pnb:فلم]]
"https://ml.wikipedia.org/wiki/ചലച്ചിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്