"ടലെറാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം ചേർക്കുന്നു: az, bg, cs, da, de, el, eo, es, fa, fi, fr, ga, he, hu, hy, id, it, ja, ka, ko, la, lb, lt, my, nl, no, pl, pt, ro, ru, simple, sl, sr, sv, tr, uk, yo, zh
വരി 2:
ഫ്രഞ്ചു രാഷ്ട്രീയനേതാവും നയതന്ത്രജ്ഞനും. 1789 മുതൽ 1834 വരെ ഫ്രാൻസ് ഭരിച്ചിരുന്ന മിക്ക ഗവൺമെന്റുകളിലും ഇദ്ദേഹം പ്രമുഖസ്ഥാനം വഹിച്ചിരുന്നു. 1754 ഫെ. 2-ന് പാരിസിലെ ഒരു കുലീന കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. പൂർണ നാമധേയം ചാൾസ് മോറിസ് ദെ ടലെറാൻ-പെരിഗോർഡ് എന്നാണ്. മതപുരോഹിതനായിട്ടായിരുന്നു പൊതുജീവിതത്തിന്റെ തുടക്കം. 1788-ൽ ഓട്ടനിലെ ബിഷപ്പ് ആയ ഇദ്ദേഹം പുരോഹിതന്മാരുടെ പ്രതിനിധി എന്ന നിലയിൽ 1789-ൽ എസ്റ്റേറ്റ്സ് ജനറലിൽ അംഗമായി. എസ്റ്റേറ്റ്സ് ജനറൽ പിന്നീട് നാഷണൽ അസംബ്ലി ആയപ്പോഴും ഇദ്ദേഹം അംഗമായി തുടർന്നു. മതകാര്യങ്ങളിലെ ഔചിത്യരഹിതമായ ഇടപെടലിനെത്തുടർന്ന് 1791-ൽ പോപ്പ് ഇദ്ദേഹത്തെ മതഭ്രഷ്ടനാക്കി. തുടർന്ന് ഇദ്ദേഹം ചില നയതന്ത്ര നിയമനങ്ങൾ സ്വീകരിച്ചു. നാഷണൽ അസംബ്ലി ഇദ്ദേഹത്തെ നയതന്ത്രദൗത്യവുമായി 1792-ൽ ഇംഗ്ലണ്ടിലേക്കയച്ചു. ഫ്രഞ്ചുവിപ്ലവത്തോടെ രാജവാഴ്ച അവസാനിച്ചതിനെത്തുടർന്ന് ഇദ്ദേഹം ഇംഗ്ലണ്ടിൽ അഭയാർഥിയായി തങ്ങി (1792 സെപ്.). 1794-ൽ അമേരിക്കയിലേക്കു പോയി. ഫ്രാൻസിൽ ഡയറക്ടറിഭരണം സ്ഥാപിതമായതിനെത്തുടർന്ന് 1796 സെപ്.-ൽ പാരിസിൽ മടങ്ങിയെത്തി. ഡയറക്ടറി 1797-ൽ ഇദ്ദേഹത്തെ വിദേശകാര്യമന്ത്രിയായി നിയമിച്ചു. നെപ്പോളിയൻ അധികാരത്തിൽ വരുന്നതിനെ ഇദ്ദേഹം അനുകൂലിക്കുകയുണ്ടായി. 1799-ൽ വിദേശകാര്യമന്ത്രിസ്ഥാനം രാജിവച്ചു. നെപ്പോളിയൻ ഭരണം ഏറ്റെടുത്തപ്പോൾ ടലെറാൻ വീണ്ടും വിദേശകാര്യമന്ത്രിയായി. എന്നാൽ നെപ്പോളിയന്റെ നയങ്ങൾ ഫ്രാൻസിനെ നാശത്തിലേക്കു നയിക്കുമെന്ന നിഗമനത്തിൽ എത്തിച്ചേർന്ന ഇദ്ദേഹം കാലാന്തരത്തിൽ നെപ്പോളിയനെ എതിർത്തു. 1807-ൽ വിദേശകാര്യമന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തു. നെപ്പോളിയൻ ഭരണത്തിൽനിന്നും നിഷ്കാസിതനായതോടെ, ബൂർബൺ ഭരണം പുനഃസ്ഥാപിക്കാൻ പരിശ്രമിച്ച ഇദ്ദേഹം ബൂർബൺ ചക്രവർത്തി ലൂയി 18-ാമന്റെ വിദേശകാര്യമന്ത്രിയായി (1814). ഈ പദവിയിൽ വിയന്ന കോൺഗ്രസിനെക്കൊണ്ട് ഫ്രാൻസിന് അനുകൂലമായ നിലപാട് എടുപ്പിക്കാൻ കഴിഞ്ഞത് ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഒരു നയതന്ത്രവിജയം ആയിരുന്നു. 1815-ൽ മന്ത്രിസ്ഥാനത്തുനിന്നും വിരമിച്ച ഇദ്ദേഹം കുറേക്കാലം വിശ്രമജീവിതം നയിച്ചു. എങ്കിലും 1830-ൽ ലൂയി ഫിലിപ്പിനെ അധികാരത്തിലേറ്റുന്നതിന് അനുകൂലമായി ഇദ്ദേഹം പ്രവർത്തിച്ചു. ലൂയി ഇദ്ദേഹത്തെ ലണ്ടനിലെ അംബാസഡറായി നിയോഗിച്ചു (1830). 1834 വരെ ഈ പദവിയിൽ തുടർന്നു. 1838 മേയ് 17-ന് ടലെറാൻ പാരിസിൽവച്ചു മരണമടഞ്ഞു.
 
[[en:Charles Maurice de Talleyrand-Périgord]]
{{Sarvavijnanakosam}}
 
[[az:Şarl Moris de Taleyran-Periqor]]
[[bg:Шарл Морис дьо Талейран]]
[[cs:Charles Maurice de Talleyrand-Périgord]]
[[da:Talleyrand]]
[[de:Charles-Maurice de Talleyrand-Périgord]]
[[el:Σαρλ Μωρίς Ταλλεϋράν]]
[[en:Charles Maurice de Talleyrand-Périgord]]
[[eo:Charles-Maurice de Talleyrand]]
[[es:Charles Maurice de Talleyrand]]
[[fa:شارل تالیران]]
[[fi:Charles Maurice de Talleyrand]]
[[fr:Charles-Maurice de Talleyrand-Périgord]]
[[ga:Charles-Maurice de Talleyrand-Périgord]]
[[he:שארל-מוריס דה טליראן]]
[[hu:Charles-Maurice de Talleyrand-Périgord]]
[[hy:Շառլ-Մորիս Թալեյրան]]
[[id:Charles-Maurice de Talleyrand-Périgord]]
[[it:Charles Maurice de Talleyrand-Périgord]]
[[ja:シャルル=モーリス・ド・タレーラン=ペリゴール]]
[[ka:შარლ მორის დე ტალეირანი]]
[[ko:샤를모리스 드 탈레랑페리고르]]
[[la:Carolus Mauritius de Talleyrand-Périgord]]
[[lb:Charles Maurice de Talleyrand-Périgord]]
[[lt:Charles Maurice de Talleyrand-Périgord]]
[[my:တာလေရန်းပေရီဂေါ (ခရစ် ၁၇၅၄-၁၈၃၈)]]
[[nl:Charles-Maurice de Talleyrand]]
[[no:Charles-Maurice de Talleyrand]]
[[pl:Charles-Maurice de Talleyrand-Périgord]]
[[pt:Charles-Maurice de Talleyrand-Périgord]]
[[ro:Charles-Maurice de Talleyrand-Périgord]]
[[ru:Талейран-Перигор, Шарль Морис де]]
[[simple:Charles-Maurice de Talleyrand-Périgord]]
[[sl:Charles-Maurice de Talleyrand-Périgord]]
[[sr:Талеран]]
[[sv:Charles Maurice de Talleyrand]]
[[tr:Charles-Maurice de Talleyrand-Périgord]]
[[uk:Шарль Моріс де Талейран-Перігор]]
[[yo:Charles Maurice de Talleyrand-Périgord]]
[[zh:夏尔·莫里斯·德塔列朗-佩里戈尔]]
"https://ml.wikipedia.org/wiki/ടലെറാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്