"ദേവദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
| followed_by =
}}
ശരത്ചന്ദ്ര ചതോപാധ്യായയുടെ വിഖ്യാതമായ ബംഗാളി നോവലും അതിനെ അവലംബിച്ചുനോവലാണ് നിർമിച്ച ചലച്ചിത്രങ്ങളും '''ദേവദാസ്''' എന്നറിയപ്പെടുന്നുദേവ്ദാസ്. 1917 ജൂൺ 30-നാണ് 'നഷ്ടപ്രണയത്തിന്റെ നിത്യഹരിതകാവ്യം' എന്നു വിശേഷിപ്പിക്കാവുന്ന ഈ നോവൽ പ്രസിദ്ധീകൃതമായത്. നോവലിനെ അവലംബിച്ച്, ഇതേ പേരിൽ നിരവധി ചലച്ചിത്രങ്ങൾ വിവിധ കാലയളവുകളിൽ പല ഭാഷകളിലായി പുറത്തിറങ്ങിയിട്ടുണ്ട്.
 
അതിനാടകീയതയാർന്ന ഇതിവൃത്തമാണ് ഇതിന്റേത്. എങ്കിലും വൈകാരികതീവ്രതയാൽ ഇത് ജനപ്രിയമായി. ഒരു ധനിക കുടുംബാംഗമായ ദേവദാസ് ആണ് നായകൻ; ദരിദ്രകുടുംബാംഗമായ പാർവതി നായികയും. ബാല്യകാലസഖികളായിരുന്ന അവർ യൗവനത്തിൽ ഗാഢപ്രണയത്തിലാകുന്നു. ജാതിയുടെ അതിരുകൾ പ്രണയത്തിന് പ്രതിബന്ധം തീർക്കുന്നു. വൃദ്ധനും വിഭാര്യനുമായ ഒരാൾക്ക് പാർവതിയെ വീട്ടുകാർ കല്യാണം കഴിച്ചു കൊടുക്കുന്നു. നിരാശനായ ദേവദാസ് നഗരത്തിലെത്തി മദ്യത്തിൽ ആശ്വാസം കണ്ടെത്തുന്നു. പിന്നീട് കൊട്ടാരനർത്തകിയായ ചന്ദ്രമുഖിയെ അയാൾ വരിക്കുന്നു. അമിതമദ്യപാനിയായ അയാളെ ചന്ദ്രമുഖി ഉപേക്ഷിക്കുമ്പോൾ തന്റെ യഥാർഥ കാമുകിയെത്തേടി ദേവദാസ് എത്തുന്നു. പക്ഷേ, പ്രണയിനിയുടെ വീടിന്റെ പടിവാതിൽക്കൽ അയാൾ മരിച്ചുവീഴുന്നു. തീവ്രപ്രണയത്തിന്റെയും പ്രണയനൈരാശ്യത്തിന്റെയും ഒരു ഇന്ത്യൻ ബിംബം തന്നെയായി മാറിയ ദേവദാസിന്റെ കഥാസാരം ഇതാണ്.
"https://ml.wikipedia.org/wiki/ദേവദാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്