"ഗഗനേന്ദ്രനാഥ് ടാഗൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ബംഗാളി ചിത്രകാരൻ. 1867 സെപ്. 18-ന് കൊൽ ക്കത്തയിൽ ജനി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|Gaganendranath Tagore}}
ബംഗാളി ചിത്രകാരൻ. 1867 സെപ്. 18-ന് കൊൽ ക്കത്തയിൽ ജനിച്ചു. വിഖ്യാത കലോപാസകനായ ഗുണേന്ദ്രനാഥ ടാഗൂർ ആണ് പിതാവ്. അദ്ദേഹത്തിന്റെ മരണത്തോടെ (1881) ഗഗനേന്ദ്രന്റെ വിദ്യാഭ്യാസം നിലച്ചു. നാടകാഭിനയവും പുസ്തക പാരായണവുമായി കഴിഞ്ഞ ഇദ്ദേഹം ഇളയസഹോദരൻ അബനീന്ദ്രനാഥ ടാഗൂർ ചിത്രകാരനെന്ന നിലയിൽ പ്രശസ്തനായശേഷമാണ് ആ രംഗത്തേയ്ക്കു കടന്നുചെന്നത്. സ്വദേശിവാദത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന ഇദ്ദേഹം ഭാരതീയമായ ചിത്രകലാശൈലിയുടെ ആരാധകനും പ്രയോക്താവുമാകാനാണ് ആഗ്രഹിച്ചത്. ഹരിനാരായൺ ബാനർജിയിൽ നിന്ന് പാശ്ചാത്യ ജലച്ചായ ചിത്രരചനാരീതി വശമാക്കി. 1905 മുതൽ ജലച്ചായത്തിൽ ഇദ്ദേഹം വരച്ച ബംഗാൾ പ്രകൃതിദൃശ്യങ്ങൾ ജനശ്രദ്ധ പിടിച്ചുപറ്റി.
 
Line 6 ⟶ 7:
 
ഛായാചിത്രങ്ങൾ, നാടോടി ചിത്രങ്ങൾ എന്നിവ രചിക്കുന്നതിലും ഭാരതീയ ശൈലിയിലുള്ള ഗൃഹോപകരണങ്ങൾ രൂപകല്പന ചെയ്യുന്നതിലും ഗഗനേന്ദ്രനാഥ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 1916-ൽ സ്ഥാപിച്ച ബംഗാൾ ഹോം ഇൻഡസ്ട്രീസിന്റെ സെക്രട്ടറിയായി ഇദ്ദേഹം സേവനമനുഷ്ഠിച്ചു. ഇന്ത്യൻ സൊസൈറ്റി ഒഫ് ഓറിയന്റൽ ആർട്ടിലെ എല്ലാ ഉപകരണങ്ങളും രൂപകല്പന ചെയ്തത് ഇദ്ദേഹമാണ്. നാടക സംവിധായകൻ, നടൻ എന്നീ നിലകളിൽക്കൂടി ഇദ്ദേഹത്തിന്റെ കലാസപര്യ വ്യാപിച്ചുകിടക്കുന്നു. രബീന്ദ്രനാഥ ടാഗോറിന്റെ ഫാൽഗുനി അവതരിപ്പിക്കുക മാത്രമല്ല, അതിൽ രാജാവിന്റെ വേഷം അഭിനയിക്കുകയും ചെയ്തു.
 
[[en:Gaganendranath Tagore]]
{{Sarvavijnanakosam}}
 
പാരീസ്, ലണ്ടൻ, ഹാംബർഗ്, ബർലിൻ എന്നിവിടങ്ങളിലും ഏതാനും ദക്ഷിണാമേരിക്കൻ നഗരങ്ങളിലും 1914-നും 27-നുമിടെ ഇദ്ദേഹത്തിന്റെ ചിത്രപ്രദർശനങ്ങൾ നടന്നിട്ടുണ്ട്. 1938-ൽ ഗഗനേന്ദ്രനാഥ് അന്തരിച്ചു.
"https://ml.wikipedia.org/wiki/ഗഗനേന്ദ്രനാഥ്_ടാഗൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്