"അബ്ദുൽ വാദിദ് വംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ടിഞ്ഞാറൻ ആഫ്രിക്കയിൽ ടിലിംസാൻ (Tlemcen) കേന്ദ്രമാക...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

15:39, 30 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ടിഞ്ഞാറൻ ആഫ്രിക്കയിൽ ടിലിംസാൻ (Tlemcen) കേന്ദ്രമാക്കി 1239 മുതൽ 1554 വരെ ഭരണം നടത്തിയ മുസ്ളിം ബെർബർ രാജവംശം. ഈ വംശത്തെ 'ബനു അബ്ദുൽ വാദ്' അഥവാ 'സെയ്യാനിദുകർ' എന്നും പറഞ്ഞുവരുന്നു. ഈ രാജവംശത്തിന്റെ ഉത്പത്തിയെക്കുറിച്ചു വ്യക്തമായ ചരിത്രരേഖകളില്ല. 1239-ൽ അൽമൊഹാദുകളുടെ (അൽമുഹ്ഹിദുകൾ) സാമ്രാജ്യം തകർച്ചയിലെത്തിയപ്പോൾ മറ്റു ബെർബർ വിഭാഗങ്ങളുടേയും ആഫ്രിക്കയിലെ അറബികുടിയേറ്റക്കാരുടേയും സഹായത്തോടെ ബെർബർ സെനാത്ത (Zenata) വംശത്തിലെ അബ്ദുൽ വാദിദ് വിഭാഗത്തിൽപ്പെട്ട അബ്ദുൽ വാദ്യഹ് മറാസാൻ ഇബ്നുസെയ്യാൻ (ഭ.കാ. 1236-83) ടിലിംസാൻ തലസ്ഥാനമാക്കി ഈ രാജവംശം സ്ഥാപിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. ഇങ്ങനെ സ്ഥാപിക്കപ്പെട്ട രാജ്യത്തിന് ഭൂമിശാസ്ത്രപരമായ ഐക്യമോ നിശ്ചിതമായ അതിരുകളോ ഉണ്ടായിരുന്നില്ല. ബെർബർ സെനാത്ത വംശജരും അറബിനാടോടികളും അധിവസിച്ചിരുന്ന ഈ പ്രദേശത്ത് അഭ്യന്തരകലഹങ്ങൾ സാധാരണമായിരുന്നു. സൈന്യത്തിലേക്ക് വേണ്ടത്ര ബെർബർ വംശജരെ കിട്ടാതെ വന്നപ്പോൾ ഈ രാജ്യത്തെ അമീർമാർ അറബികുടിയേറ്റക്കാരെ സൈന്യത്തിൽ ചേർക്കുകയുണ്ടായി. ഇങ്ങനെ രൂപവത്കരിക്കപ്പെട്ട സൈന്യത്തിന് ഐകരൂപ്യമോ ഐക്യബോധമോ ഉണ്ടായിരുന്നില്ല. സൈന്യത്തിലെ വിശ്വസ്തമായ വിഭാഗത്തെ ആഭ്യന്തര കലാപങ്ങൾ അടിച്ചമർത്തുന്നതിനുവേണ്ടി പലപ്പോഴും വിനിയോഗിക്കേണ്ടിവന്നു. അതുകൊണ്ട് കി.-ഉം പടിഞ്ഞാറുംഭാഗത്ത് തങ്ങളുടെ അധികാരം വ്യാപിപ്പിക്കാൻ ഈ വംശത്തിലെ അമീർമാർ നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല. ഫെസിലെ മാരിനിദ്വംശക്കാർ പതിനാലാം ശതകത്തിൽ രണ്ടു പ്രാവശ്യം അബ്ദുൽവാദിദ് വംശക്കാരുടെ പ്രദേശം ആക്രമിക്കുകയുണ്ടായി. ഒന്നിലധികം പ്രാവശ്യം ടൂണിസിലെ ഹാഫ്സിദ് വംശക്കാരുടെ മേല്ക്കോയ്മയും ഇവർക്ക് അംഗീകരിക്കേണ്ടിവന്നു. അബ്ദുൽവാദിദ് ഭരണകാലത്ത് ടിലിംസാൻ ഒരു വ്യാപാരകേന്ദ്രമെന്നനിലയിൽ വളരെ പ്രസിദ്ധി ആർജിച്ചിരുന്നു. അബ്ദുൽ വാദിദ് അമീർമാർ ഈ നഗരത്തെ അഭിവൃദ്ധിപ്പെടുത്തുകയും സ്പാനിഷ് സംസ്കാരം ഇവിടെ പ്രചരിപ്പിക്കുകയും ചെയ്തു. ഈ നഗരത്തിന്റെ മുൻകാല മഹിമയെ തെളിയിക്കുന്ന പല അവശിഷ്ടങ്ങളും ഇന്നും കാണാൻ കഴിയും. അബ്ദുൽ വാദിദ് അമീർമാർ ബുദ്ധിപരവും കലാപരവുമായ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിച്ചിരുന്നു. പതിനഞ്ചാം ശതകത്തോടുകൂടി തളർച്ചബാധിച്ച അബ്ദുൽവാദിദ് രാജ്യത്തെ അൽജിയേഴ്സിൽ നിന്നും വന്ന ഒട്ടോമൻ തുർക്കികൾ 1554-ൽ കീഴടക്കുകയുണ്ടായി. അതോടെ അബ്ദുൽവാദിദ് വംശക്കാരുടെ ഭരണം അവസാനിച്ചു.

"https://ml.wikipedia.org/w/index.php?title=അബ്ദുൽ_വാദിദ്_വംശം&oldid=942395" എന്ന താളിൽനിന്ന് ശേഖരിച്ചത്