"ട്രൗട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
മൂന്നര കി. ഗ്രാം വരെ തൂക്കം വരുന്ന തവിട്ടു ട്രൗട്ട് (Salmo trutta) യൂറോപ്പിലേയും അമേരിക്കയിലേയും ജലാശയങ്ങളിൽ വ്യാപകമായി കാണപ്പെടുന്നു. മറ്റു ട്രൗട്ട് ഇനങ്ങൾക്കു ജീവിക്കാൻ കഴിയുന്നതിനെക്കാൾ ഉയർന്ന താപനിലയിൽ തവിട്ടുട്രൗട്ടുകൾക്കു ജീവിക്കാൻ കഴിയുന്നതിനാൽ ഇവയ്ക്ക് ആഗോളവ്യാപനമുണ്ടെന്ന് കരുതപ്പെടുന്നു.
 
===മഴവിൽ ട്രൗട്ട്===
വടക്കേ അമേരിക്കൻ പസിഫിക് തീരങ്ങളിലുടനീളം കണ്ടുവരുന്ന മഴവിൽ ട്രൗട്ട് (Salmo gairdnerii) വർണ വൈവിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമാണ്. മത്സ്യത്തിന്റെ മുതുകിന് നീലയും പാർശ്വങ്ങൾക്ക് തിളക്കമുള്ള വെളുപ്പും നിറമായിരിക്കും. ശരീരത്തിൽ അനുദൈർഘ്യമായി ഇളം ചുവപ്പുനിറത്തിലുള്ള നാട കാണപ്പെടുന്നു. മഴവിൽ ട്രൗട്ടുകൾ രണ്ടു വർഷം പ്രായമാകുമ്പോൾ കടൽ ജലത്തിലേക്ക് പലായനം ചെയ്യുന്നു. കടൽജലത്തിൽവച്ച് ഇവയുടെ നിറം നഷ്ടമായി വെളുപ്പുനിറമുള്ള മത്സ്യമായിത്തീരുന്നു. തവിട്ടു ട്രൗട്ടുകളെപ്പോലെതന്നെ ഇവയ്ക്കും ജലത്തിന്റെ ഉയർന്ന താപനിലയെ അതിജീവിക്കാനാകും.
 
===സ്വർണ ട്രൗട്ട്===
ഏറ്റവും ശോഭയുള്ള ട്രൗട്ട് ഇനം സ്വർണ ട്രൗട്ട് (Salmo aquabonita) ആണ്. ഇവയുടെ ശരീരത്തിന് സ്വർണനിറമായിരിക്കും. ശരീരത്തിന്റെ ഇളം ചുവപ്പുനിറത്തിലുള്ള വീതികൂടിയ അനുദൈർഘ്യനാടയും മത്സ്യത്തിന്റെ വയറിനടിഭാഗത്തായി കടും ചുവപ്പുനിറത്തിലുള്ള നാടയും കാണപ്പെടുന്നു. മുതുകിലും, മുതുകുചിറകുകളിലും, വാൽച്ചിറകുകളിലും ചെറിയ കറുത്ത പൊട്ടുകളുണ്ടായിരിക്കും.
 
===തടാക ട്രൗട്ട്===
തടാക ട്രൗട്ട് മത്സ്യങ്ങൾ (Cristivomer namaycush) ജലസേചന സംഭരണികളിലും തടാകങ്ങളിലും കാണപ്പെടുന്നു. ജലാശയത്തിന്റെ ഉപരിതലത്തിൽനിന്ന് 12 മീറ്ററിലധികം ആഴത്തിലായിട്ടാണ് ഇവ ജീവിക്കുന്നത്. നാലു കി. ഗ്രാം വരെ തൂക്കമുള്ള മത്സ്യങ്ങളാണിവ. ഒമ്പതു കി. ഗ്രാം വരെ തൂക്കമുള്ളവയും അപൂർവമല്ല. ചാരനിറത്തിലുള്ള തടാക ട്രൗട്ടുകളുടെ ശരീരത്തിൽ അനേകം ഇളം ചുവപ്പു പുള്ളികൾ കാണപ്പെടുന്നു. ഇവ മുട്ടയിടുന്നതിനായി അരുവികളിലേക്ക് പലായനം ചെയ്യാറുണ്ട്.
 
===അരുവി ട്രൗട്ട്===
കിഴക്കൻ പ്രദേശങ്ങളിലെ മത്സ്യങ്ങളിൽവച്ച് ഏറ്റവും കൂടുതൽ പ്രചാരം നേടിയിട്ടുള്ളത് അരുവി ട്രൗട്ട് (Salvelinus fontinalis) എന്നയിനം മത്സ്യമാണ്. വനനശീകരണവും മലിനീകരണവും ഇവയുടെ വൻതോതിലുള്ള നഷ്ടത്തിനു കാരണമായി. ഇവ തണുപ്പുള്ള ശുദ്ധജലത്തിൽ മാത്രം വളരുന്നവയാണ്. മുതുകിന് പച്ചയും അടിവശത്തിന് തവിട്ടും നിറമായിരിക്കും. പാർശ്വഭാഗങ്ങളിൽ നീല വലയത്തോടുകൂടിയ ചുവപ്പുപൊട്ടുകളും മുതുകുചിറകിൽ കറുത്ത പൊട്ടുകളും കാണപ്പെടുന്നു. വയറിനടിഭാഗത്തിന് ഇളം ചുവപ്പുനിറമായിരിക്കും.
 
ട്രൗട്ടു മത്സ്യങ്ങളെ വ്യാവസായികാടിസ്ഥാനത്തിൽ വളർത്തിവരുന്നു. പോഷകമൂല്യവും രുചിയും കൂടുതലുള്ള മത്സ്യമെന്ന നിലയിൽ ട്രൗട്ടുകൾ സാമ്പത്തിക പ്രാധാന്യവും നേടിയിട്ടുണ്ട്.
 
<!-- Dont remove the link!!!
"https://ml.wikipedia.org/wiki/ട്രൗട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്