"ഝലം യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'മാസിഡോണിയൻ രാജാവായ അലക്സാണ്ടർ ഇന്ത്യപിടിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

15:41, 28 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

മാസിഡോണിയൻ രാജാവായ അലക്സാണ്ടർ ഇന്ത്യപിടിച്ചടുക്കാൻ നടത്തിയ ശ്രമത്തിന്റെ ഫലമാണ് ഝലം യുദ്ധം. പേർഷ്യൻ സാമ്രാജ്യമായിരുന്നു അലക്സാണ്ടറുടെ ആദ്യലക്ഷ്യം.അതുപിടിച്ചെടുത്തു ഇന്ത്യയിലെ കിഴക്കൻ ഗാന്ധാരമായി അലക്സാണ്ടറുടെ അടുത്തലക്ഷ്യം.എന്നാൽ ആ രാജ്യത്തിന്റെ രാജാവായിരുന്ന അംബി അലക്സാണ്ടറുമായി സന്ധിയുണ്ടാക്കി.അടുത്തലക്ഷ്യം പോറസിന്റെ രാജ്യമായിരുന്നു.ഝലം നദിക്കും ഛനാബ് നദിക്കും ഇടയിലായിരുന്നു പോറസിന്റെ രാജ്യം.അംബിയെപ്പോലെ ഭീരുവായിരുന്നില്ല പോറസ്.അദ്ദേഹം അലക്സാണ്ടറുമായി യുദ്ധം ചെയ്യാൻ തീരുമാനിച്ചു.അങ്ങനെ ഝലം യുദ്ധത്തിന് കളമൊരുങ്ങി.

ഝലം യുദ്ധം

40,000കാലാൾ,തേരാളികളും ആനകളുമടങ്ങിയ വേറൊരു 10,000 പേർ 4000 കുതിരകൾ,200 ആനകൾ ഇതായിരുന്നു പോറസിന്റെ അംഗബലം ഇവർ യുദ്ധംചെയ്യാൻ ഝലം നദിക്കരയിൽ തമ്പടിച്ചു.നല്ല പരിശീലനം ലഭിച്ചവരായിരുന്നു അലക്സാണ്ടറുടെ 30,000 വരുന്ന സേനനിരമാത്രമല്ല വിവധ യുദ്ധങ്ങൾ ജയിച്ച പരിചയവും അവർക്കുണ്ടായിരുന്നു.അലക്സാണ്ടറാകട്ടെ മികച്ച യുദ്ധതന്ത്രജ്ഞനും.ചാരൻമാരിലൂടെ അലക്സാണ്ടർ ശത്രുവിന്റെ ശക്തിമനസ്സിലാക്കി.തുടർന്ന് ഝലംനദി കടക്കാനുള്ള ശ്രമമാരംഭിച്ചു.ചങ്ങാടങ്ങൾ ഉപയോഗിച്ച് നദികടക്കാനുള്ള ശ്രമമാരംഭിച്ചു. അതിനുശേഷം സൈനികർ സംഘങ്ങളായി സഞ്ചരിച്ചുകൊണ്ടിരുന്നു.തന്മൂലം പോറസിന് രാത്രിസമയത്ത് അലക്സാണ്ടർ നദികടന്നു.എന്നാൽ 11,000 സൈനികർ മാത്രമേ നദികടന്നുള്ളു.അതറിഞ്ഞ് പോറസിന്റെ മകൻ ഒരു ചെറിയ സൈനികവ്യൂഹവുമായി അവരെ ആക്രമിക്കാൻ ചെന്നു.എന്നാൽ അവർക്ക് സമ്പൂർണ്ണ പരാജയം നേരിട്ടു.പോറസിന്റെ മകൻ വധിക്കപ്പെടുകയും ചെയ്തു.അതോടെ പോറസ് അവരെ നേരിട്ടാക്രമിക്കാൻ തീരുമാനിച്ചു.30,000കാലാൾആനക്കാരും തേരാളികളും ഉൾപ്പെട്ട 5,000പേർ,3,600കുതിരപടയാളികൾ,300തേരുകൾ,85ആനകൾ എന്നിവയുൾപ്പെട്ട പോറസിന്റെ സൈന്യം യുദ്ധമുഖത്തേക്ക് കുതിച്ചു.അലക്സാണ്ടർ നടുവിൽ 6000 കാലാളുകളെയും ഇടത്ത് 4000പടയാളികളും വരും വിധം വ്യൂഹം ചമച്ചു.അവരുടെ സൈന്യത്തിന് ശക്തമായ പടച്ചട്ടകളുണ്ടായതിനാൽ പോറസിന്റെ സൈനികരുടെഅസ്ത്രപ്രയോഗം അവർക്ക് ഏശിയില്ല.പോറസിന്റെ സൈന്യത്തിന്റെ ശക്തമായ ആയുധമായ വലിയ വില്ലുകൾക്ക് ഇതിനെ തകർക്കാൻ കഴിയുമായിരുന്നു.പക്ഷേ അവ ശരിയായി ഉപയോഗിക്കാൻ അവർക്ക് കഴിഞ്ഞില്ല.ഒടുവിൽ പോറസ് അലക്സാണ്ടറിനുമുമ്പിൽ കീഴടങ്ങി.അലക്സാണ്ടർ പോറസിനോട് ഞാൻ എങ്ങനെയാണ് നിങ്ങളെ കാണേണ്ടത് എന്ന് ചോദിച്ചു. അതിന് ഒരു രാജാവ് മറ്റൊരു രാജാവിനെയെന്ന പോലെ എന്നായിരുന്നു മറുപടി.അതുകേട്ട് സന്തോഷിച്ച അലക്സാണ്ടർ രാജ്യം തിരിച്ചുകൊടുക്കുകയും പോറസിനെ ഉറ്റചങ്ങാതിയാക്കുകയും ചെയ്തു

"https://ml.wikipedia.org/w/index.php?title=ഝലം_യുദ്ധം&oldid=941301" എന്ന താളിൽനിന്ന് ശേഖരിച്ചത്