"മിങ് രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) +
ചരിത്രം
വരി 101:
[[Image:Chinese Cannon.JPG|thumb|left|upright|A [[cannon]] from the ''[[Huolongjing]]'', compiled by [[Jiao Yu]] and [[Liu Ji (14th century)|Liu Ji]] before the latter's death in 1375.]]
 
[[Mongol Empire|മംഗോളിയരായ]] [[Yuan Dynasty|യുവൻ വംശമാണ്]] (1271–1368) മിങ് വംശം സ്ഥാപിക്കപ്പെടുന്നതിനുമുൻപേ ചൈന ഭരിച്ചിരുന്നത്. [[Han Chinese|ഹാൻ വംശജർക്കെതിരെ]] മംഗോളിയർ വംശീയമായ അടിച്ചമർത്തലുകൾ നടത്തിയിരുന്നതും പണപ്പെരുപ്പം നിമിത്തം കഷ്ടപ്പെടുന്ന പ്രദേശങ്ങളിൽ അമിതമായ നികുതി ചുമത്തിയതും ജലസേചനപദ്ധതികൾ ഉപേക്ഷിച്ചത് [[Yellow River|മഞ്ഞ നദിയിലെ]] വെള്ളപ്പൊക്കത്തിനു കാരണമായതും കലാപത്തിനു കാരണമായി .<ref name="gascoigne 2003 150">Gascoigne (2003), 150.</ref> ഇത് കൃഷിനഷ്ടത്തിനും കടുത്ത സാമ്പത്തികപ്രതിസന്ധിക്കുമിടയാക്കുകയും മഞ്ഞ നദിയിലെ തടയണകളുടെ പുനർനിമ്മാണപ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ടിരുന്ന ലക്ഷക്കണക്കിന് കർഷകരുടെ ഇടയിൽ കലാപം പൊട്ടിപ്പുറപ്പെടാൻ കാരണമാവുകയും ചെയ്തു. <ref name="gascoigne 2003 150">Gascoigne (2003), 150.</ref> 1351-ൽ ചൈനീസ് [[ബുദ്ധമതം|ബുദ്ധമതത്തിലെ]] ഹാൻ വിഭാഗീയചിന്താഗതിക്കാരായ വെള്ള താമര എന്ന ഗൂഢസംഘടനയുമായി ബന്ധമുള്ള [[ചുവന്ന തലപ്പാവ്]] എന്ന വിഭാഗം കലാപത്തിൻ പങ്കുചേർന്നു.
 
ഒരു ദരിദ്രകർഷകനും ബുദ്ധഭിക്ഷുവുമായിരുന്ന സു യുവാൻസാങ് 1352-ൽ ഈ വിഭാഗീയസംഘടനയിൽ ചേരുകയും പെട്ടെന്ന് തന്നെ ഉയർന്ന പദവിയിലെത്തിച്ചെരുകയും ചെയ്തു.<ref>Ebrey (1999), 190–1.</ref> 1356-ൽ സു യുവാൻസാങ്ങിന്റെ നേതൃത്വത്തിൽ വിമതസൈന്യം [[നാൻജിങ്]] നഗരം കീഴടക്കി<ref name="gascoigne 2003 151">Gascoigne (2003), 151.</ref> ഈ നഗരം പിന്നീട് മിങ് രാജവംശത്തിന്റെ തലസ്ഥാനവുമായിത്തീർന്നു. 1363-ലെ പോയാങ് യുദ്ധത്തിൽ മറ്റൊരു വിമതനേതാവായ ചെൻ യുലിയാംഗിനെ കീഴടക്കി സു ദക്ഷിണപ്രദേശത്തിലും ആധിപത്യം ഉറപ്പിച്ചു. 1367-ൽ സു യുവാൻസാങ്ങിന്റെ ആതിഥേയത്തിലായിരിക്കുമ്പോൾ, ചുവന്ന തലപ്പാവുകാരുടെ നേതാവ് സംശയാസ്പദമായി മരണമടയുകയും അടുത്ത വർഷം യുവാൻ തലസ്ഥാനമായ കാൻബാലിക്ക് (ഡാഡു, ഇന്നത്തെ [[ബെയ്‌ജിങ്]]) സൈന്യത്തെ അയച്ച സു ചക്രവർത്തിപദത്തിനുവേണ്ടിയുള്ള തന്റെ ആഗ്രഹം വ്യക്തമാക്കി.<ref name="ebrey cambridge 191">Ebrey (1999), 191.</ref> അവസാന യുവാൻ ചക്രവർത്തി വടക്ക് ഷാങ്ഡുവിലേക്ക് രക്ഷപ്പെടുകയും കാൻബാലിക്ക് നഗരം കീഴടക്കിയ സു, മിങ് സാമ്രാജ്യം സ്ഥാപിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു <ref name="ebrey cambridge 191"/> 1368-ൽ നഗരത്തിനെ ബെയ്പിങ് എന്ന് പുനർനാമകരണം ചെയ്തു.<ref>{{cite book|last=Naquin|first=Susan|title = Peking: Temples and City Life, 1400–1900 | year = 2000|publisher=University of California press|isbn=0-520-21991-0|location=Berkeley|page=xxxiii}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/മിങ്_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്