"ജോൺ മിൽട്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:

തന്റെ മരണത്തിനു തൊട്ടുപിന്നാലെ മുതല്‍ ഇന്നുവരെ മില്‍ട്ടണ്‍ പല അസന്തുലിത ജീവചരിത്രങ്ങള്‍ക്കും പാത്രമായി. മില്‍ട്ടണെ കുറിച്ച് റ്റി.എസ്. എലിയട്ടിന്റെ വിശ്വാസം “ദൈവശാ‍സ്ത്ര, രാഷ്ട്രീയ വിശ്വാസങ്ങള്‍ നിയമം ലംഘിച്ച് കടന്നുവരാതെ, കവിതയെ കവിതയായി മാത്രം കാണുവാന്‍ മറ്റ് ഒരു കവിയുടെ കവിതകളിലും ഇത്ര പ്രയാസം ഇല്ല” എന്നാണ്. <ref>“Annual Lecture on a Master Mind: Milton,” ''Proceedings of the British Academy'' 33 (1947): p. 63.</ref> മില്‍ട്ടണിന്റെ വിപ്ലവകരമായ , [[റിപ്പബ്ലിക്ക്|റിപ്പബ്ലിക്കന്‍]] രാഷ്ട്രീയവും [[Christian heresy|ക്രിസ്തീയ സഭയുടെ പ്രബോധനങ്ങള്‍ക്ക് എതിരായ]] മത കാഴ്ചപ്പാടുകളും അദ്ദേഹത്തിന്റെ സങ്കീര്‍ണ്ണമായ ലാറ്റിന്‍ വരികളില്‍ ആരോപിക്കപ്പെട്ട അസ്വാഭാവികതയും എലിയട്ടിനെയും മറ്റ് പല വായനക്കാരെയും മില്‍ട്ടണില്‍ നിന്ന് അകറ്റി. പക്ഷേ [[റൊമാന്റിക് പ്രസ്ഥാനം|റൊമാന്റിക് പ്രസ്ഥാനത്തിലും]] പില്‍ക്കാല തലമുറകളിലും മില്‍ട്ടണിന്റെ കവിതയും വ്യക്തിത്വവും ചെലുത്തിയ സ്വാധീനം പരിഗണിച്ചാല്‍ [[സാമുവല്‍ ജോണ്‍സണ്‍]] ഒരിക്കല്‍ “ഒരു വഴക്കാളിയും വിമുഖനുമായ റിപ്പബ്ലിക്കന്‍“ എന്ന് ആക്ഷേപിച്ച അദ്ദേഹം ഇംഗ്ലീഷ് സാഹിത്യത്തിലെ എക്കാലത്തെയും ഏറ്റവും മഹാന്മാരായ എഴുത്തുകാരുടെയും ചിന്തകരുടെയും ഗണത്തില്‍ ആണെന്നു കാണാം.

ജീവിത രേഖ

വില്യം ഷേക്‌സ്പിയര്‍ക്ക്‌ ശേഷം ഇംഗ്ലീഷുകാരുടെ ആദരവ്‌
പിടിച്ചുപറ്റിയ മഹാ കവിയാണ്‌ ജോണ്‍ മില്‍ട്ടണ്‍.
1608 ഡിസംബര്‍ 9ന്‌ ലണ്ടനിലെ
ബ്രഡ്‌സ്ട്രീറ്റിലെ സമ്പന്നമായ ഒരു കുടുംമ്പത്തില്‍ ജോണ്‍ ജനിച്ചു.പിതാവ്‌ ജോണ്‍
മില്‍ട്ടണ്‍.
ലണ്ടനിലെ സെന്റ്‌ പോള്‍സ്‌ സ്കൂളിലും കേംബ്രിഡ്‌ജിലെ ക്രൈസ്റ്റ്‌
കോളേജിലും പഠിച്ചു.1632-ല്‍ എം.എ പാസ്സായി.പിന്നെ ഫോറിന്‍ അഫയേഴ്‌സില്‍ ജോലി.
അതിനിടെ ക്രിസ്തീയ വേദപുസ്തകത്തിലെ ചില സങ്കീത്തനങ്ങള്‍ ജോണ്‍ പദ്യരൂപത്തിലാക്കി.ഇവ
അച്ചടിച്ചുവന്നതോടെ ജോണ്‍ കവിയെന്ന നിലയില്‍ അറിയപ്പെടാന്‍ തുടങ്ങി.
1642-ല്‍
ഒരു പ്രഭുകുമാരിയായ മേരി പവ്വലിനെ വിവാഹം കഴിച്ചു.എന്നാല്‍ ചില പൊരുത്തക്കേടുകള്‍
അവരുടെ ദാമ്പത്യ ജീവിതത്തെ പിടിച്ചുലച്ചു.മില്‍ട്ടണ്‍ 1655-ല്‍ കാതറൈന്‍
വുഡ്‌കോക്ക്‌ എന്ന സ്ത്രീയേയും അവരുടെ മരണശേഷം 1656-ല്‍ എലിസബത്ത്‌ മിന്‍ഷെല്‍ എന്ന പ്രഭിയേയും വിവാഹം ചെയ്തു.
1667-ല്‍ പാരഡൈസ്‌ ലോസ്റ്റ്‌ എന്ന കാവ്യേതിഹാസം പ്രസിദ്ധീകരിച്ചു.ഇതില്‍ ദൈവത്തിനെതിരായി ലൂസിഫര്‍ നടത്തിയ വിപ്ലവവും ഏദന്‍ തോട്ടത്തിലെ ആദത്തിന്റേയും ഹവ്വയുടേയും പതനവും വിശദീകരിക്കുന്നു.1671-ല്‍
പ്രസിദ്ധീകരിച്ച പാരഡൈസ്‌ റീഗയിന്‍ഡ്‌,1638-ല്‍ പുറത്തിറങ്ങിയ സാംസണ്‍
അഗണിസ്റ്റെസ്‌ മുതലായവയെല്ലാം ഇംഗ്ലീഷ്‌ സാഹിത്യത്തിലെ ഏറ്റവും മികച്ച
കൃതികളാണ്‌
1653-ല്‍ ജോണ്‍ മില്‍ട്ടന്‌ കാഴ്‌ച്ചശക്തി നഷ്‌ടപ്പെട്ടു.എങ്കിലും
അദ്ദേഹം കവിത എഴുത്ത്‌ നിറുത്തിയില്ല.1674 നവംമ്പര്‍ 8-ന്‌ ജോണ്‍ മില്‍ട്ടണ്‍
ലോകത്തോട്‌ വിട പറഞ്ഞു.

==കൃതികള്‍ - കവിത, നാടകം==
"https://ml.wikipedia.org/wiki/ജോൺ_മിൽട്ടൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്