"ശൂർപ്പണഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
/* വാൽമീകി രാമായണത്തിലെ ശൂർപ്പണഖThe Ramayana Valmiki Abridged and translated by Arshia Sattar.Penguin books 2000{{Cite web|publisher=Desiraju Hanumanta Rao & K. M. K. Murthy|url=http://www.valmiki |
|||
വരി 3:
[[രാമായണം|രാമായണകഥയിലെ]] രാക്ഷസരാജാവായ [[രാവണൻ|രാവണന്റെ]] സഹോദരിയാണ് '''ശൂർപ്പണഖ'''. ശൂർപ്പം(മുറം) പോലത്തെ നഖമുള്ളവൾ എന്നർഥം [[കൈകേയി|. കൈകേയിയെപ്പൊലെ]] ഒരു വില്ലൻ കഥാപാത്രമായിട്ടാണ് [[വാൽമീകി]] രാമായണത്തിൽ ശൂർപ്പണഖ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. സീതാപഹരണം നടത്താൻ [[രാവണൻ|രാവണനെ]] പ്രേരിപ്പിക്കുകയും അത് മൂലം ലങ്കായുദ്ധത്തിനും രാവണനിഗ്രഹത്തിനും ശ്രീരാമ ദൗത്യപൂർത്തീകരണത്തിനും ഹേതു ആയവളായും ശൂർപ്പണഖ വീക്ഷിക്കപ്പെടുന്നു.
==വാൽമീകി രാമായണത്തിൽ==
രാമന്റെ വനവാസകാലം തുടങ്ങുമ്പോൾ തന്നെ ശൂർപ്പണഖ പ്രത്യക്ഷപ്പെടുന്നു<ref>The Ramayana Valmiki Abridged and translated by Arshia Sattar.Penguin books 2000</ref><ref name="Valmiki Ramayan">{{Cite web|publisher=Desiraju Hanumanta Rao & K. M. K. Murthy|url=http://www.valmikiramayan.net/aranya/sarga18/aranya_18_prose.htm|title=Valmiki Ramayan, Aaranya Kanda, 18th Sarga|accessdate=2011-03-22}}</ref>. കാട്ടിൽ വച്ച് രാമലക്ഷ്മണന്മാരെ സീതയോടൊപ്പം കാണാനിടയായ ശൂർപ്പണഖ അപ്പോൾ തന്നെ രാമനിൽ പരവശയാവുന്നു. സീതയെ ഉപേക്ഷിച്ചു തന്നെ വേൾക്കാൻ അവൾ രാമനോടഭ്യർത്ഥിക്കുന്നു. ഏകപത്നീവ്രതനായ രാമനാകട്ടെ അവളോട് അവിവാഹിതനായ ലക്ഷ്മണനെ സമീപിക്കാൻ പറയുന്നു. ജ്യേഷ്ഠാനുജന്മാർ തന്നെ പരിഹസിക്കുകയാണെന്നു മനസ്സിലാക്കാതെ ശൂർപ്പണഖ ലക്ഷ്മണനേയും സമീപിക്കുന്നു. അവിടെയും നിരസിക്കപ്പെട്ടതിൽ കുപിതയായി തന്റെ അഭീഷ്ടത്തിനു ഭംഗമായി നിൽക്കുന്ന സീതയെ വിഴുങ്ങാനായി പാഞ്ഞടുത്തപ്പോൾ രാമന്റെ നിർദ്ദേശപ്രകാരം ലക്ഷ്മണൻ അവൾക്ക് അംഗച്ഛേദം വരുത്തുന്നു. പ്രതികാര ദാഹിയായ ശൂർപ്പണഖ ആദ്യം തന്റെ സഹോദരനായ ഖരന്റെ അടുക്കലേക്കോടുന്നു. തുടർന്നുണ്ടാകുന്ന വൻ യുദ്ധത്തിൽ ഖരനും സൈന്യവും നിഗ്രഹിക്കപ്പെടുന്നു. ഇതു കണ്ട ശൂർപ്പണഖ മറ്റൊരു സഹോദരനും രാക്ഷസരാജാവുമായ രാവണനെ സമീപിക്കുന്നു. സുന്ദരിയായ സീതയെ അപഹരിക്കാനും രാമനെ വധിക്കാനും രാവണനെ പ്രേരിപ്പിക്കുന്നു.
==ശൂർപ്പണഖാ വിവരണങ്ങൾ==
|