"ദാരിയോ ഫോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
 
1997 ലെ സാഹിത്യ നോബൽ സമ്മാനം നേടിയ [[ഇറ്റലി |ഇറ്റാലിയൻ ]] [[നാടകം|നാടക]]കൃത്ത്, നടൻ, സംവിധായകൻ. ഇറ്റലിയിലെ സാൻ ഗിയാനോയിൽ ജനിച്ചു. [[റേഡിയോ]]യിലും [[ടെലിവിഷൻ |ടെലിവിഷനിലും]] ജോലിനോക്കിയ ശേഷം [[1959]] ൽ ഭാര്യ ഫ്രാങ്ക റാമേയോടു ചേർന്ന് നാടക കമ്പനി ആരംഭിച്ചു. സമൂഹത്തിലെ താഴേത്തട്ടിലുള്ളവരുടെ ഉന്നതി ലക്ഷ്യമാക്കി ലോകപ്രശസ്തങ്ങളായ നിരവധി നാടകങ്ങൾ അവതരിപ്പിച്ചു. ഗൂഢഹാസ്യവും ആക്ഷേപഹാസ്യവും ഒരു പോലെ സമന്വയിപ്പിച്ച് അനീതിക്കെതിരെ ശബ്ദമുയർത്തുന്ന നിരവധി നാടകങ്ങൾ രചിച്ചു. [[വലതു പക്ഷം|വലതുപക്ഷ]] തീവ്രവാദികൾ നടത്തുന്ന ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച [[ആക്‌സിഡന്റൽ ഡെത്ത് ഒഫ് ആൻ അനാർക്കിസ്റ്റ്]] (നോബൽ സമ്മാനാർഹമായ കൃതി), വീ കാണ്ട് പേ, വീ വോ് പേ, ഫീമെയിൽ പാർട്ട്‌സ് ഇവയാണ് പ്രശസ്തങ്ങളായ കൃതികൾ. നിശിതമായ ജീവിത വിമർശനമാണ് ദാരിയോയുടെ കല. പാരമ്പര്യത്തിൽ നിന്നും പഴമയിൽ നിന്നും ഊർജം ഉൾക്കൊള്ളുന്നത് അദ്ദേഹത്തിന്റെ കലാതന്ത്രത്തിന്റെ പ്രത്യേകതയാണ്. ഭാര്യയോടു ചേർന്ന് സ്ത്രീകളുടെ പ്രശ്‌നങ്ങൾ സംബന്ധിച്ച കൃതികൾ അടുത്ത കാലത്ത് രചിച്ചു തുടങ്ങി.
{{Nobel Prize in Literature Laureates 1976-2000}}
 
{{അപൂർണ്ണം}}
"https://ml.wikipedia.org/wiki/ദാരിയോ_ഫോ" എന്ന താളിൽനിന്ന് ശേഖരിച്ചത്