"കാട്ടാക്കട നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ++
വരി 1:
[[കേരളം|കേരളത്തിന്റെ]] തലസ്ഥാനജില്ലയായ [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] ഒരു നിയമസഭാമണ്ഡലമാണ് '''കാട്ടാക്കട നിയമസഭാമണ്ഡലം'''. നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ട[[കാട്ടാക്കട ഗ്രാമപഞ്ചായത്ത്|കാട്ടാക്കട]], [[മലയിൻകീഴ് ഗ്രാമപഞ്ചായത്ത്|മലയിൻകീഴ്]], [[മാറനല്ലൂർ ഗ്രാമപഞ്ചായത്ത്|മാറനല്ലൂർ]], [[പള്ളിച്ചൽ ഗ്രാമപഞ്ചായത്ത്|പള്ളിച്ചൽ]], [[വിളപ്പിൽ ഗ്രാമപഞ്ചായത്ത്|വിളപ്പിൽ]], [[വിളവൂർക്കൽ ഗ്രാമപഞ്ചായത്ത്|വിളവൂർക്കൽ]] എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്ന നിയമസഭാമണ്ഡലമാണിത്.
[[നേമം നിയമസഭാമണ്ഡലം|നേമം നിയമസഭാമണ്ഡലത്തിന്റെ]] ചില ഭഗങ്ങൾ ഒഴിവാക്കി പുനഃസംഘടിപ്പിച്ച മണ്ഡലമാണിത്
 
==പ്രദേശങ്ങൾ==
[[കാട്ടാക്കട ഗ്രാമപഞ്ചായത്ത്|കാട്ടാക്കട]], [[മലയിൻകീഴ് ഗ്രാമപഞ്ചായത്ത്|മലയിൻകീഴ്]], [[മാറനല്ലൂർ ഗ്രാമപഞ്ചായത്ത്|മാറനല്ലൂർ]], [[പള്ളിച്ചൽ ഗ്രാമപഞ്ചായത്ത്|പള്ളിച്ചൽ]], [[വിളപ്പിൽ ഗ്രാമപഞ്ചായത്ത്|വിളപ്പിൽ]], [[വിളവൂർക്കൽ ഗ്രാമപഞ്ചായത്ത്|വിളവൂർക്കൽ]] എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്ന നിയമസഭാമണ്ഡലമാണിത്. നേമം നിയമസഭാമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ബാലരാമപുരം നേമ എന്നീ പഞ്ചായത്തുകൾ ഒഴിവാക്കി മലയിൻകീഴ്, പള്ളിച്ചൽ എന്നീ പഞ്ചായത്തുകൾ പുതിയതായ് ചേർത്ത് 2011-ൽ വികസിപ്പിച്ച നിയമസഭാമണ്ഡലമാണിത്<ref name="mathrubhumi">http://www.mathrubhumi.com/election/trivandrum/kattakkada-nemom/index.html</ref>.
 
==സമ്മതിദായകർ==
2011 ലെ നിയമസഭാതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തിറക്കിയ വോട്ടർ പട്ടികയിൽ 164036 പേർ സമ്മതിദായകരായി ഉണ്ട്. അതിൽ 86234 പേർ സ്ത്രീ സമ്മതിദായകരും; 77802 പേർ പുരുഷ സമ്മതിദായകരുമാണ്<ref name="mathrubhumi"/>.
 
==അവലംബം==
<references/>
 
 
[[വർഗ്ഗം:കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ]]
"https://ml.wikipedia.org/wiki/കാട്ടാക്കട_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്