"ലിറ്റിൽ ബോയ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

993 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിൽ]] [[അമേരിക്ക]] [[ഹിരോഷിമ|ഹിരോഷിമയിൽ]] വർഷിച്ച [[അണുബോംബ്|അണുബോംബിന്റെ]] കോഡ്നാമമാണ്‌ '''ലിറ്റിൽ ബോയ്'''. കേണൽ പോൾ ടിബ്ബെറ്റ്സ് പൈലറ്റായിരുന്ന B-29 സൂപ്പർഫോർട്രെസ്സ് എനോള ഗേ എന്ന യുദ്ധവിമാനമാണ്‌ [[1945]] [[ഓഗസ്റ്റ് 6]]-ന്‌ ഈ ബോംബിട്ടത്. [[ആയുധം|ആയുധമായി]] ഉപയോഗിക്കപ്പെട്ട ആദ്യത്തെ അണുബോംബായിരുന്നു ഇത്. മൂന്ന് ദിവസങ്ങൾക്കുശേഷം [[നാഗസാക്കി|നാഗസാക്കിയിൽ]] [[ഫാറ്റ് മാൻ]] എന്ന അണുബോംബും ഉപയോഗിക്കപ്പെട്ടു.
 
[[യുറാനിയം|യുറാനിയം 235]]-ന്റെ [[ന്യൂക്ലിയർ ഫിഷൻ]] വഴിയാണ്‌ ബോംബിൽ ഊർജ്ജം ഉത്പാദിപ്പിക്കപ്പെട്ടത്. നാലു ടണ്ണോളം ഭാരമുണ്ടായിരുന്ന ബോംബിന്റെ 600 മില്ലിഗ്രാം [[പിണ്ഡം]] [[ഐൻസ്റ്റൈൻ|ഐൻസ്റ്റൈന്റെ]] [[E = mc²|സമവാക്യമനുസരിച്ച്]] [[ഊർജ്ജം|ഊർജ്ജമാക്കി]] മാറ്റിയതിലൂടെ 13-18 കിലോടൺ ടി.എൻ.ടി. യുടെ സ്ഫോടകശേഷിയാണ്‌ ലഭിച്ചത്. 140000 പേർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ചെയിൻ റിയാക്ഷൻ എന്ന പ്രവർത്തനത്തിലൂടെയാണ് പിണ്ഡം ഊർജമാകുന്നത്. ആണവഇന്ധനത്തിൽ ന്യൂട്രോണുകൾ കടത്തിവിടുന്നു.അപ്പോൾ അവ ബന്ധനോർജം കൂടിയ മറ്റൊരു മൂലകമാകും .അപ്പോൾ അതിന്റെ മാസിന്റെ ചെറിയൊരുഭാഗം ഊർജമായിമാറുന്നു.ആ ഊർജമാണ് ഹിരോഷിമയിലെ പതിനായിരങ്ങളുടെ മരണകാരണം.ആണവഇന്ധനം ഒരു പരിധിയിലധികം ഒന്നിച്ചുവച്ചാൽ അത് തനിയെ പൊട്ടിത്തെറിക്കും.അതിനാൽ ഇവ കഷണങ്ങളായാണ് കൊണ്ട് പോകുക
 
 
{{stub}}
85

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/939693" എന്ന താളിൽനിന്ന് ശേഖരിച്ചത്