"നിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബങ്ങൾ ചേർക്കുന്നു.
വരി 32:
 
==ചരിത്രം==
ക്രിസ്തുവർഷാരംഭത്തിൽ ഇപ്പോഴത്തെ കുട്ടനാടൻ പ്രദേശങ്ങൾ അറബിക്കടലിൽ മുങ്ങിക്കിടന്നിരുന്നു. കടൽ പിൻവാങ്ങിയ ശേഷം തീരപ്രദേശം ദൃശ്യമായിവന്നപ്പോൾ ആദ്യം രൂപംകൊണ്ട ജനപഥങ്ങളിലൊന്നാണ് നിരണം.<ref name=lsgkerala>[http://lsgkerala.in/niranampanchayat/niranam/ നിരണം ഗ്രാമപഞ്ചായത്ത് വെബ്സൈറ്റ്]</ref> പ്രാചീനഭാരതത്തിലെ അതിപ്രധാനമായ രണ്ടു അന്തർദ്ദേശീയ വ്യാപാരകേന്ദ്രങ്ങളായിരുന്നു ''മുസ്സരീസ്സ്'' എന്ന കൊടുങ്ങല്ലൂരും ''നെൽക്കണ്ടി'' അഥവാ ''നെൽക്കിണ്ട'' എന്ന നിരണവും.നിരണത്തെ നിയാസണ്ടി എന്ന് പ്ളീനിയും, മേൽക്കണ്ടി എന്ന് [[ടോളമി|ടോളമിയും]] തങ്ങളുടെ സഞ്ചാരരേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നു. സമ്പൽസമൃദ്ധമായ വാണിജ്യകേന്ദ്രമായിട്ടാണ് ഈ പ്രദേശത്തെ ടോളമിയും,പ്ളീനിയും, പെരിക്ലിപ്പസും വിശേഷിപ്പിച്ചിരിക്കുന്നത് . നിരണം പ്രദേശത്തെ കോട്ടച്ചാൽ,കുതിരച്ചാൽ മുതലായ പ്രമുഖ തോടുകൾ കപ്പൽ ചാലുകളായിരുന്നു എന്നും പുറംരാജ്യങ്ങളിലേക്കുള്ള ചരക്കുകൾ കൊണ്ടുപോയിക്കൊണ്ടിരുന്ന പായ്ക്കപ്പലുകൾ ഈ ചാലുകളിലൂടെ പ്രയാണം ചെയ്തിരുന്നു എന്നും കരുതപ്പെടുന്നു. നിരണത്തു നിന്നും കണ്ടെടുത്തിട്ടുള്ള അഗസ്റ്റസ് സീസറുടെ കാലത്തെ നാണയങ്ങൾ ഈ വിദേശബന്ധത്തിന് തെളിവാണ്. ക്രി.വ 52-ൽ കൊടുങ്ങല്ലൂരെത്തിയ തോമാശ്ലീഹ നിരണത്തും എത്തിച്ചേർന്നതായും ക്രി.വ 54-ൽ ദേവാലയം സ്ഥാപിച്ചതായും വിശ്വസിക്കുന്നു.ഇസ്ളാം ഫക്കീറായിരുന്ന മാലിക് ദിനാറും കപ്പൽമാർഗ്ഗം നിരണത്തെത്തിച്ചേർന്നുവെന്നും നിരണം ചാലയുടെ അൽപം വടക്കായുള്ള മുസ്ളീംപള്ളി ഇദ്ദേഹം സ്ഥാപിച്ചതായും കരുതപ്പെടുന്നു . ആദ്യനൂറ്റാണ്ടുകളിൽ തന്നെ നിരണം ഒരു ഹൈന്ദവ, ക്രൈസ്തവ,ഇസ്ലാമിക സാംസ്കാരികകേന്ദ്രമായിരുന്നു എന്നും തുറുമുഖപട്ടണമെന്ന നിലയിൽ സമ്പൽസമൃദ്ധവുമായിരുന്നു എന്നതിന് ധാരാളം തെളിവുകളുണ്ട്.ക്രി.വ 400 വരെ ബുദ്ധമതത്തിന്റെ സാന്നിധ്യവും ഇവിടെ നിലനിന്നിരുന്നു. കൊല്ലവർഷം 550-ന് മുൻപ് രചിക്കപ്പെട്ട [[ഉണ്ണുനീലിസന്ദേശം|ഉണ്ണുനീലിസന്ദേശത്തിൽ]] നിരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. "വെൺമാടങ്ങൾ കൊണ്ട് ചന്ദ്രക്കലയെ ധരിച്ച് പരമശിവനാകാൻ ശ്രമിക്കുന്നതായ മണിമന്ദിരങ്ങൾ" ഉള്ള ദേശമായിട്ടാണ് ഈ കൃതിയിൽ നിരണത്തെ വർണ്ണിച്ചിരിക്കുന്നത്.
 
==പേരിന് പിന്നിൽ==
ഈ പ്രദേശത്തിന്റെ ആദ്യകാലനാമം ''നീർമ്മണ്ണ്'' എന്നായിരുന്നു എന്നാണ് പല ചരിത്രകാരന്മാരുടെയും അഭിപ്രായം.<ref name=niranam_church>[http://niranamchurch.com/History.htm നിരണം പള്ളിയുടെ വെബ്സൈറ്റ്]</ref> നീരുറവകൾ ധാരാളമായുള്ള ഫലഭൂയിഷ്ടമായ പ്രദേശമായതിനാലാണ് ആ പേർ വന്നതെന്നും ''നീർമ്മണ്ണ്'' കാലാന്തരത്തിൽ ''നിരണം'' ആയിത്തീരുകയായിരുന്നു എന്നും അവർ അവകാശപ്പെടുന്നു. ''രണം'' (യുദ്ധം) ഇല്ലാതെ, പരസ്പരം മൈത്രിയോടെ കഴിയുന്ന ശാന്തഭൂമി എന്ന അർത്ഥത്തിലാണ് ഈ പ്രദേശത്തിന്ന് ''നിരണം'' എന്ന പേരുണ്ടായത്<ref name=lsgkerala/> എന്നൊരു അഭിപ്രായവുമുണ്ട്. ആയിരത്തിലേറെ വർഷങ്ങളായി ഇവിടെ നിലനിന്നു പോരുന്ന മതസൗഹാർദ്ദം വിദേശിയരെപ്പോലും ആശ്ചര്യപ്പെടുത്തിയിട്ടുണ്ടെന്നത് ഈ വാദത്തിന് ഒരു കാരണമാവാം. "നിരണം പള്ളി ഒരു ഹൈന്ദവക്ഷേത്രത്തിന് വളരെ സമീപത്തായി നിർബ്ബാധമായ ഒരു പ്രാചീന സിറിയൻ പള്ളിയാണെന്നുള്ളത് സഹിഷ്ണുതയോടെ വീക്ഷിക്കേണ്ടതാണ്." എന്ന് ലെഫ്റ്റനന്റ് കോർണർ എഴുതിയ 'സർവെ ഓഫ് ദി ട്രാവൻകൂർ കൊച്ചിൻ സ്റ്റേറ്റ്സ്' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.<ref name=pc_mathew>അഡ്വ.പി.സി മാത്യു , നിരണം പള്ളി ചരിത്രം, ഇലഞ്ഞിക്കൽ പബ്ലീഷേർസ് ,2006 ഫെബ്രുവരി </ref>
 
==അവലംബം==
<references/>
 
[[en:Niranam]]
 
"https://ml.wikipedia.org/wiki/നിരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്