"നിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
 
==പേരിന് പിന്നിൽ==
ഈ പ്രദേശത്തിന്റെ ആദ്യകാലനാമം ''നീർമ്മണ്ണ്'' എന്നായിരുന്നു എന്നാണ് പല ചരിത്രകാരന്മാരുടെയും അഭിപ്രായം. നീരുറവകൾ ധാരാളമായുള്ള ഫലഭൂയിഷ്ടമായ പ്രദേശമായതിനാലാണ് ആ പേർ വന്നതെന്നും ''നീർമ്മണ്ണ്'' കാലാന്തരത്തിൽ ''നിരണം'' ആയിത്തീരുകയായിരുന്നു എന്നും അവർ അവകാശപ്പെടുന്നു. ''രണം'' (യുദ്ധം) ഇല്ലാതെ, പരസ്പരം മൈത്രിയോടെ കഴിയുന്ന ശാന്തഭൂമി എന്ന അർത്ഥത്തിലാണ് ഈ പ്രദേശത്തിന്ന് ''നിരണം'' എന്ന പേരുണ്ടായത് എന്നൊരു അഭിപ്രായവുമുണ്ട്. ആയിരത്തിലേറെ വർഷങ്ങളായി ഇവിടെ നിലനിന്നു പോരുന്ന മതസൗഹാർദ്ദം വിദേശിയരെപ്പോലും ആശ്ചര്യപ്പെടുത്തിയിട്ടുണ്ടെന്നത് ഈ വാദത്തിന് ഒരു കാരണമാവാം. ലെഫ്റ്റനന്റ് കോർണർ എഴുതിയ 'സർവെ ഓഫ് ദി ട്രാവൻകൂർ കൊച്ചിൻ സ്റ്റേറ്റ്സ്' എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു : "നിരണം പള്ളി ഒരു ഹൈന്ദവക്ഷേത്രത്തിന് വളരെ സമീപത്തായി നിർബ്ബാധമായ ഒരു പ്രാചീന സിറിയൻ പള്ളിയാണെന്നുള്ളത് സഹിഷ്ണുതയോടെ വീക്ഷിക്കേണ്ടതാണ്." എന്ന് ലെഫ്റ്റനന്റ് കോർണർ എഴുതിയ 'സർവെ ഓഫ് ദി ട്രാവൻകൂർ കൊച്ചിൻ സ്റ്റേറ്റ്സ്' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/നിരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്