"മൈക്രോസോഫ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
1980കളിൽ ഐ.ബി. എം. പി.സികളുടെ വരവോടെ പേഴ്സണൽ കംപ്യൂട്ടർ വിപണി ഉഷാറായി. തങ്ങളുടെ കംപ്യൂട്ടറുകൾക്ക് അനുയോജ്യമായ ബേസിക് ഇന്റർപ്രട്ടർ നിർമ്മിക്കുവാൻ ഐ.ബി.എം കമ്പനി മൈക്രോസോഫ്റ്റിനെ സമീപിച്ചു. കംപ്യൂട്ടറുകളിൽ ഓരോന്നിലും അതത് കമ്പനികളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന നിലയിലായിരുന്നു അന്ന്. അതേത്തുടർന്ന് ഐ.ബി. എം. അധികൃതരും ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം നിർമ്മിച്ചുനൽകാനായി ബിൽഗേറ്റ്സിന്റെ മുന്നിലെത്തി. എന്നാൽ അന്നത്തെ മികച്ച ഓപ്പറേറ്റിംഗ് സിസ്റ്റമായ CP/M (Control Programe for Micro computer) ഓപ്പറേറ്റിംഗ് സിസ്റ്റം നിർമ്മാതാക്കളായ ഡിജിറ്റൽ റിസർച്ച് ഇൻസ്റ്റ്യിൂട്ടിനെ സമീപിക്കാനായിരുന്നു ഗേറ്റ്സിന്റെ മറുപടി. ഐ.ബി.എം അധികൃതർ ഡിജിറ്റൽ റിസർച്ചുമായി ചർച്ചകൾ നടത്തിയെങ്കിലും ലൈസൻസിംഗ് സംബന്ധമായ കാര്യങ്ങളിൽ ഒത്തുതീർപ്പിലെത്താനായില്ല. വീണ്ടും ഐ.ബി.എം മൈക്രോസോഫ്റ്റിന്റെ താവളത്തിലെത്തി. പിന്നീടുണ്ടായ ചർച്ചകളെത്തുടർന്ന് മൈക്രോസോഫ്റ്റ് ഐ.ബി. എമ്മിനു വേണ്ടി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം നിർമ്മിച്ചുകൊടുക്കാമെന്നേറ്റു. അന്ന് CP/M ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് തുല്യമായ മറ്റൊരു ഓപ്പറേറ്റിംഗ് സിസ്റ്റമായിരുന്നു സിയാറ്റിൽ കംപ്യൂട്ടർ പ്രോഡക്ട് പുറത്തിറക്കിയിരുന്ന Qഡോസ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം. ഇത് ഇന്റൽ 8086 ചിപ്പ് അധിഷ്ഠിത കംപ്യൂട്ടറുകൾക്ക് വേണ്ടി നിർമ്മിച്ചതായിരുന്നു. മൈക്രോസോഫ്റ്റ് സിയാറ്റിൽ കംപ്യൂട്ടർ പ്രോഡക്ടുമായി ബന്ധപ്പെട്ട് ഒരു ധാരണയിലെത്തുകയും തുടർന്ന് അതിന്റെ അവകാശം വളരെ വിദഗ്ദ്ധമായി ബിൽഗേറ്റ്സ് കൈക്കലാക്കുകയും ചെയ്തു. ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി PC DOS എന്ന പേരിൽ ഐ.ബി. എമ്മിന് നൽകി. 80,000 ഡോളറിനായിരുന്നു ഈ വില്പന. സൂത്രശാലിയായ ബിൽഗേറ്റ്സ് ഒരു നിബന്ധന കൂടി ഇതോടൊപ്പം ഐ.ബി. എമ്മിന്റെ മുന്നിൽവച്ചു- PC ഡോസ്പകർപ്പവകാശം മൈക്രോസോഫ്റ്റിന് മാത്രം എന്നത്. കംപ്യൂട്ടർരംഗത്തെ ഭീമൻമാരായിരുന്നു ഐ.ബി.എമ്മിന് ഈ അവകാശം നൽകുന്നതിന്റെ പ്രത്യാഘാതത്തെപ്പറ്റി ബോധ്യമുണ്ടായിരുന്നില്ല. ഐ.ബി.എം കരുതിയത് സോഫ്റ്റ്വെയർ രംഗത്ത് വെറും ശിശുവായിരുന്ന മൈക്രോസോഫ്റ്റിന് അവകാശം സ്ഥാപിച്ചുകൊടുക്കുന്നതു വഴി തങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ല എന്നതായിരുന്നു. കൂടുതൽ കംപ്യൂട്ടറുകൾ വിൽക്കുന്നതിലൂടെ തങ്ങൾക്ക് വരുമാനം കൂട്ടണമെന്ന ചിന്ത മാത്രമേ അന്ന് ഐ.ബി. എമ്മിന് ഉണ്ടായിരുന്നുള്ളൂ. അമ്പതിനായിരം ഡോളർ ഫീസ് നൽകിയാണ് മൈക്രോസോഫ്റ്റ് സിയാറ്റിൽ കംപ്യൂട്ടേഴ്സിൽ നിന്ന് ഓപ്പറേറ്റിംഗ് സിസ്റ്റം വാങ്ങിയത്. അത് മറിച്ചുവിറ്റത് 30,000 ഡോളർ ലാഭത്തിൽ. മാത്രമല്ല പകർപ്പവകാശം സ്വന്തം കീശയിൽ ഭദ്രമാക്കി വച്ചുകൊണ്ട്. ഈ സോഫ്റ്റ്വെയറാണ്
[[MS-DOS]] എന്ന പേരിൽ പിന്നീട് വിപണി പിടിച്ചടക്കിയത്. നമ്മൾ അറിഞ്ഞു തുടങ്ങിയ ഈ സോഫ്റ്റ്വെയറും അനുബന്ധ ടൂളുകളുമാണ് കംപ്യൂട്ടർലോകം നിയന്ത്രിച്ചത്. കുറേക്കാലം വേണ്ടി വന്നു അതിനൊരു ബദലുണ്ടാകാൻ.
 
 
==മൈക്രോസോഫ്റ്റ് വിൻഡോസ്==
"https://ml.wikipedia.org/wiki/മൈക്രോസോഫ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്