"ബെയൊവുൾഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: bn:বেউলফ
വരി 23:
ഗ്രെൻഡലിനെ വകവരുത്താനായതിൽ ഹ്രോത്ഗാറും ജനങ്ങളും ഏറെ സന്തോഷിച്ചു. അവർ ആ വിജയം ആഘോഷിക്കുകയും ബെയൊവുൾഫിനെ പാരിതോഷികങ്ങൾ കൊണ്ടുപൊതിയുകയും ചെയ്തു. എന്നാൽ ആഹ്ലാദം ഏറെ നീണ്ടുനിന്നില്ല. ഗ്രെൻഡലിന്റെ [[അമ്മ]], മകന്റെ പരാജയത്തിന് പകരം വീട്ടാൻ നിശ്ചയിച്ചു. അടുത്ത രാത്രി ഉത്സവശാലയിൽ കടന്നുചെന്ന അവൾ ആഘോഷങ്ങൾ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ഹ്രോത്ഗാറിന്റെ ആളുകൾക്കിടയിൽ നിന്ന് നിന്ന് അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത സ്നേഹിതൻ ഈഷേറെ എടുത്ത് അവളുടെ താവളത്തിലേക്കു കൊണ്ടുപോയി. ബെയൊവുൾഫിന് ഇത്തവണ സത്വത്തെ തേടി ചളിപ്പൊയ്കയിലേക്ക് പോകേണ്ടിവന്നു. പൊയ്കയുടെ അരികിലെത്തിയ ബെയൊവുൾഫും മറ്റും ഹ്രോത്ഗാറിന്റെ സ്നേഹിതന്റെ ചോരയിൽ കുളിച്ച തല കണ്ടു. പൊയ്കയിൽ ചാടി മുങ്ങിയ ബെയൊവുൾഫിനെ ഗ്രെൻഡലിന്റെ അമ്മ പിടികൂടി ആഴത്തിലുള്ള അവളുടെ താവളത്തിലേക്ക് കൊണ്ടുപോയി. അവിടെ അയാൾ അവളുമായി ഏറ്റുമുട്ടി. ബെയൊവുൾഫ് തോൽക്കുമെന്നായപ്പോൾ സത്വത്തിന്റെ താവളത്തിന്റെ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ഒരു കൂറ്റൻ മന്ത്രവാൾ അയാളുടെ ശ്രദ്ധയിൽ പെട്ടു. സാധാരണക്കാർക്ക് എടുത്തുപൊക്കാൻ പറ്റാത്തത്ര കൂറ്റൻ വാളായിരുന്നു അതെങ്കിലും ബെയൊവുൾഫ് ആ വാളുപയോഗിച്ച് ഗ്രെൻഡലിന്റെ അമ്മയെ കൊന്നു. ഹ്രോത്ഗാറിന്റെ കൊട്ടാരത്തിൽ മടങ്ങിയെത്തിയ ബെയൊവുൾഫും അനുയായികളും വലിയ ആഘോഷങ്ങളിൽ പങ്കുചേർന്നു. ഏറെ സമ്മാനങ്ങൾ വാങ്ങി ഗീറ്റുകൾ താമസിയാതെ അവരുടെ നാട്ടിലേക്ക് [[കപ്പൽ]] കയറി.
 
=== [[വ്യാളി]] ===
 
[[ചിത്രം:Beowulf and the dragon.jpg|thumb||right||150px|വ്യാളിയെ നേരിടുന്ന ബെയൊവുൾഫ് - ജെ.ആർ. സ്കെൽട്ടൻ 1908-ൽ വരച്ച ചിത്രം]]
 
ജന്മനാട്ടിൽ മടങ്ങിയെത്തിയ ബെയൊവുൾഫിനെ രാജാവ് ഹിഗ്ലാക്കും ജനങ്ങളും സന്തോഷപൂർവം സ്വീകരിച്ചു. ഹിഗ്ലാക്കിനെ പിന്തുടർന്ന് രാജാവായ പുത്രൻ ഹെർഡ്രഡിന്റെ മരണത്തിനുശേഷം ബെയൊവുൾഫ് ഗീറ്റുകളുടെ രാജാവായി. ബെയൊവുൾഫിന്റെ കഥയുടെ രണ്ടാം ഭാഗം അദ്ദേഹത്തിന്റെ രാജവാഴ്ച തുടങ്ങി അൻപതുവർഷം കഴിഞ്ഞപ്പോഴത്തെ കഥയാണ്. അന്നാട്ടിലെ ഒരടിമ യജമാനനിൽ നിന്ന് ഒളിച്ചോടുന്നതിനിടയിൽ ഒരു [[വ്യാളി|വ്യാളിയുടെ]] ഗുഹയിലെ നിധിശേഖരത്തിനിടയിൽ അബദ്ധത്തിൽ ചെന്നുപെട്ടു. നിധിയിൽ നിന്ന് രത്നഖചിചമായ ഒരു പാനപാത്രം എടുത്തുകൊണ്ടുപോയി യജമാനനു കാഴ്ചവച്ച അടിമക്ക് മാപ്പുകിട്ടി. എന്നാൽ [[ഉറക്കം|ഉറക്കമുണർന്നപ്പോൾ]] ശേഖരത്തിലെ വിലയേറിയ പാനപാത്രം കാണാതായതു ശ്രദ്ധിച്ച വ്യാളി, ഗീറ്റുകളുടെ നാട്ടിലാകെ [[അക്രമം]] കാട്ടി. ബെയൊവുൾഫിന്റെ കൊട്ടാരവും സിംഹാസനവും വരെ വ്യാളിയുടെ ആക്രമണത്തിനിരയായി. അപ്പോഴേക്ക് ബെയൊവുൾഫ് വൃദ്ധനായിരുന്നു. എങ്കിലും അയാൾ വ്യാളിയെ നേരിടാൻ അതിന്റെ ഗുഹയിലെത്തി. ബെയൊവുൾഫിന്റെ അനുയായികളിൽ വിഗ്ലാഫ് എന്നുപേരുള്ള ഒരാളൊഴിച്ചുള്ളവരൊക്കെ വ്യാളിയെ ഭയന്ന് ഓടിപ്പോയി. വിഗ്ലാഫിന്റെ സഹായത്തോടെ വ്യാളിയെ ബെയൊവുൾഫ് കൊന്നു. എങ്കിലും അതിനിടെ അയാൾക്ക് മാരകമായി മുറിവേറ്റു.
 
=== അന്ത്യം ===
"https://ml.wikipedia.org/wiki/ബെയൊവുൾഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്