"നിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
 
==ചരിത്രം==
ക്രിസ്തുവർഷാരംഭത്തിൽ ഇപ്പോഴത്തെ കുട്ടനാടൻ പ്രദേശങ്ങൾ കടലിൽ മുങ്ങിക്കിടന്നിരുന്നു. കടൽ പിൻവാങ്ങിയ ശേഷം തീരപ്രദേശം ദൃശ്യമായിവന്നപ്പോൾ ആദ്യം രൂപംകൊണ്ട ജനപഥങ്ങളിലൊന്നാണ് നിരണം. പ്രാചീനഭാരതത്തിലെ അതിപ്രധാനമായ രണ്ടു അന്തർദ്ദേശീയ വ്യാപാരകേന്ദ്രങ്ങളായിരുന്നു ''മുസ്സരീസ്സ്'' എന്ന കൊടുങ്ങല്ലൂരും ''നെൽക്കണ്ടി'' അഥവാ ''നെൽക്കിണ്ട'' എന്ന നിരണവും.നിരണത്തെ നിയാസണ്ടി എന്ന് പ്ളീനിയും, മേൽക്കണ്ടി എന്ന് [[ടോളമി|ടോളമിയും]] തങ്ങളുടെ സഞ്ചാരരേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നു. സമ്പൽസമൃദ്ധമായ വാണിജ്യകേന്ദ്രമായിട്ടാണ് ഈ പ്രദേശത്തെ ടോളമിയും,പ്ളീനിയും, പെരിക്ളിപ്പസുംപെരിക്ലിപ്പസും വിശേഷിപ്പിച്ചിരിക്കുന്നത് . നിരണം പ്രദേശത്തെ കോട്ടച്ചാൽ,കുതിരച്ചാൽ മുതലായ പ്രമുഖ തോടുകൾ കപ്പൽ ചാലുകളായിരുന്നു എന്നും പുറംരാജ്യങ്ങളിലേക്കുള്ള ചരക്കുകൾ കൊണ്ടുപോയിക്കൊണ്ടിരുന്ന പായ്ക്കപ്പലുകൾ ഈ ചാലുകളിലൂടെ പ്രയാണം ചെയ്തിരുന്നു എന്നും കരുതപ്പെടുന്നു. നിരണത്തു നിന്നും കണ്ടെടുത്തിട്ടുള്ള അഗസ്റ്റസ് സീസറുടെ കാലത്തെ നാണയങ്ങൾ ഈ വിദേശബന്ധത്തിന് തെളിവാണ്. ക്രി.വ 52-ൽ കൊടുങ്ങല്ലൂരെത്തിയ തോമാശ്ലീഹ നിരണത്തും എത്തിച്ചേർന്നതായും ദേവാലയം സ്ഥാപിച്ചതായും വിശ്വസിക്കുന്നു. ആദ്യനൂറ്റാണ്ടുകളിൽ തന്നെ നിരണം ഒരു ഹൈന്ദവ, ക്രൈസ്തവ,ഇസ്ലാമിക സാംസ്കാരികകേന്ദ്രമായിരുന്നു എന്നും തുറുമുഖപട്ടണമെന്ന നിലയിൽ സമ്പൽസമൃദ്ധവുമായിരുന്നു എന്നതിന് ധാരാളം തെളിവുകളുണ്ട്. കൊല്ലവർഷം 550-ന് മുൻപ് രചിക്കപ്പെട്ട [[ഉണ്ണുനീലിസന്ദേശം|ഉണ്ണുനീലിസന്ദേശത്തിൽ]] നിരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. "വെൺമാടങ്ങൾ കൊണ്ട് ചന്ദ്രക്കലയെ ധരിച്ച് പരമശിവനാകാൻ ശ്രമിക്കുന്നതായ മണിമന്ദിരങ്ങൾ" ഉള്ള ദേശമായിട്ടാണ് ഈ കൃതിയിൽ നിരണത്തെ വർണ്ണിച്ചിരിക്കുന്നത്.
 
==പേരിന് പിന്നിൽ==
"https://ml.wikipedia.org/wiki/നിരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്