"ജി. ജനാർദ്ദനക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
==ജീവിതരേഖ==
1920 ജൂൺ 8 ന് [[കൊല്ലം ജില്ല|കൊല്ലം ജില്ലയിൽ]] [[കല്ലുവാതുക്കൽ]] കരിമ്പാലൂർ കളരി അഴികത്ത് കൊച്ചുണ്ണിത്താന്റെയും ആറാട്ടുവീട്ടിൽ അപ്പിയമ്മയുടെയും മകനായി ജനിച്ചു. ചാത്തന്നൂർ, പരവൂർ സ്‌കൂളുകൾ, തിരുവനന്തപുരം ഗവ. ആർട്‌സ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ്, മധുര അമേരിക്കൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു ജനാർദ്ദനക്കുറുപ്പ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
1951ൽ നിയമ ബിരുദം നേടിയ ഇദ്ദേഹം അക്കാലങ്ങളിൽ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലും കലാ-സാഹിത്യ മേഖലകളിലും (നാടക രചന, അഭിനയം) സജീവമായി പ്രവർത്തിച്ചിരുന്നു. കെ.പി.എ.സിക്ക് രൂപം നൽകിയ ശേഷം ജനാർദ്ധനക്കുറുപ്പായിരുന്നു 1952 മുതൽ 1959 വരെ കെ.പി.എ.സിയുടെ സ്ഥാപക പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നത്.
 
''നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'' എന്ന നാടകത്തിൽ ജനാർദ്ധനക്കുറുപ്പാണ് ജന്മി കേശവൻനായരുടെ വേഷം അവതരിപ്പിച്ചത്.
 
2011 മാർച്ച് 25 - ന് എറണാകുളം നഗരത്തിൽ കലൂരിലെ വസതിയിൽ വെച്ച് രാവിലെ 8 മണിക്ക് അന്തരിച്ചു<ref>[http://www.indiavisiontv.com/news/25-March-2011/kerala-janardhanakurup.html ഇന്ത്യാവിഷൻ വെബ്‌സൈറ്റ്]</ref>.
"https://ml.wikipedia.org/wiki/ജി._ജനാർദ്ദനക്കുറുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്