"ശൂർപ്പണഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
മറ്റൊരു രാമായണ കഥയിൽ{{തെളിവ്}} രാമനോടുള്ള പ്രേമമല്ല മറിച്ച് സ്വന്തം സഹോദരനായ രാവണനോടുള്ള പകയാണ് രാമനെ കരുവാക്കി രാവണനിഗ്രഹത്തിനുപയോഗിക്കാൻ അവളെ പ്രേരിപ്പിക്കുന്നത്.അസുരനായ ദുഷ്ടബുദ്ധിയായിരുന്നു ശൂർപ്പണഖയുടെ ഭർത്താവ്. ദുഷ്ടബുദ്ധിയുടെ അധികാരമോഹം രാവണകോപം ക്ഷണിച്ചു വരുത്തി. രാവണ നിർദ്ദേശപ്രകാരം ദുഷ്ട്ബുദ്ധി വധിക്കപ്പെടുന്നു. വിധവയായ ശൂർപ്പണഖ ഭർത്തൃ വധത്തിനു പ്രതികാരം ചെയ്യാൻ ഇറങ്ങി തിരിക്കുന്നതാണ് രാമായണകഥയുടെ ഈ അവതരണത്തിൽ. ഈ കഥയിൽ രാമന്റെ ശക്തി തിരിച്ചറിഞ്ഞ ശൂർപ്പണഖ രാമനല്ലാതെ മറ്റാർക്കും രാവണനെ കൊല്ലാൻ സാധിക്കില്ല എന്നു മനസ്സിലാക്കുന്നു. തുടർന്നു രാമരാവണയുദ്ധിത്തിനു കളമൊരുക്കുകയാണവൾ ചെയ്യുന്നത്.

കൈകേയിയും ശൂർപ്പണകയും ഇല്ലായിരുന്നെങ്കിൽ രാമായണമോ രാമരാവണയുദ്ധം തന്നെയുമോ ഉണ്ടാവുമായിരുന്നില്ല എന്ന് വാൽമീകി തന്നെ അവ്യക്തമായി സൂചിപ്പിച്ചിരുന്നത്രെ.
===മാപ്പിള രാമായണം===
മലബാറിൽ മുസ്ലീംങ്ങളുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന രാമായണകഥാസന്ദർഭങ്ങളുടെ കാവ്യാവിഷക്കാരമാണ്
[[ മാപ്പിള രാമായണം ]]. മാപ്പീള രാമായണത്തിൽ ശൂർപ്പണഖ രാമനെ (ലാമനെ) ആദ്യമായി കണ്ടുമുട്ടുന്നത് ഇങ്ങനെ വിവരിച്ചിരിക്കുന്നു.

പൊന്നാരപൊന്നുമ്മ ബീവി ശൂർപ്പണഖാ

കിന്നാരകണ്ണിച്ചിയോതി ലാമനോട്

"ആരാ നിങ്ങള് വാല്യക്കാരാ പേരന്താടോ

കൂടെകാണുന്നോരാപ്പെണ്ണ് ബീടരാണോ

മക്കളില്ലേ കൂടെ മരുമക്കളില്ലേ

കൊക്കും പൂവും ചോന്ന പെണ്ണ് പെറ്റിട്ടില്ലേ

തുടർന്നു ശൂർപ്പണഖ നടത്തുന്ന വിവാഹാഭ്യർത്ഥന രാമൻ നിരസിക്കുന്നു. രാമന്റ് ഏകപ്ത്നീവ്രതം ശൂർപ്പണഖ പൊളിക്കാൻ നോക്കുന്നതിങ്ങനെയാണ്

ആണിനു പെണ്ണ് നാലോ അഞ്ചോ വച്ചാലെന്താടോ

പെണ്ണിനങ്ങനെ പാടില്ലാ ശരീഅത്തില് നേമം.
തുടർന്നും നടക്കുന്ന സംഭാഷണങ്ങൾ തനി മാപ്പിള ശൈലിയിൽ കവി അവതരിപ്പിക്കുന്നു

==അവലംബം==
"https://ml.wikipedia.org/wiki/ശൂർപ്പണഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്