"അവക്ഷേപണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
ഒരു പദാർഥത്തെ അതിന്റെ ലായനിയിൽനിന്ന് അവക്ഷേപിപ്പിക്കുന്നതിനു വേറെയും മാർഗങ്ങളുണ്ട്. താപനില കുറയ്ക്കൽ, ലായകബഹിഷ്കരണം, ലേയത്വം കുറയ്ക്കുന്ന അന്യപദാർഥങ്ങൾ വിലയിപ്പിക്കൽ മുതലായവ. ഉദ്ദിഷ്ടപദാർഥം അവക്ഷേപിപ്പിക്കുവാൻ അതിന്റെ ലേയത്വം കുറഞ്ഞതും മൂലലായകവുമായി കലരുന്നതുമായ രണ്ടാമതൊരു ലായകം ചേർത്താലും മതി. ഉദാഹരണമായി അസറ്റനിലൈഡ് എന്നത് ആൽക്കഹോളിൽ അധികമായും ജലത്തിൽ കുറഞ്ഞതോതിലും അലിയുന്ന ഒരു രാസവസ്തുവാണ്. ആകയാൽ അസറ്റനിലൈഡിന്റെ ആൽക്കഹോൾ ലായനിയിൽ ജലം അല്പാല്പമായിച്ചേർത്തു കുലുക്കിയാൽ പ്രസ്തുത പദാർഥം അവക്ഷേപിതമാകും.
 
ഏറോസോളുകളിൽ[[എയറോസോൾ|ഏയറോസോളുകളിൽ]] (aerosols) നിന്നു കണങ്ങൾ വേർപെടുത്തിയെടുക്കുന്ന പ്രക്രിയയും അവക്ഷേപമായി കരുതപ്പെടുന്നു. വ്യവസായശാലകളിലെ പുകക്കുഴലുകളിൽക്കൂടി ബഹിർഗമിക്കുന്ന പുകച്ചുരുളുകളിൽ അതിസൂക്ഷ്മങ്ങളായ പദാർഥകണങ്ങൾ ഉണ്ടായിരിക്കും. ഈ കണങ്ങൾ പ്രായേണ വൈദ്യുതചാർജ് വഹിക്കുന്നവയാണ്. ആകയാൽ ചാർജിതമായ ലോഹപ്രതല(metal surface)ത്തിൽ ഇവയെ നിക്ഷിപ്തമാക്കി നീക്കം ചെയ്താൽ അവ അന്തരീക്ഷത്തിൽ കലരുന്നില്ല. മാത്രമല്ല, നഷ്ടപ്പെട്ടേക്കാവുന്ന ചില വിലപിടിച്ച പദാർഥങ്ങൾ ഇപ്രകാരം വീണ്ടെടുക്കപ്പെടുകയും ചെയ്യും. ഈ തത്ത്വമാണ് സ്ഥിരവൈദ്യുത-അവക്ഷേപകയന്ത്രങ്ങളിൽ (electrostatic precipitator) ഉപയോഗിക്കുന്നത്.
 
==പ്രായോഗികപ്രാധാന്യം.==
"https://ml.wikipedia.org/wiki/അവക്ഷേപണം" എന്ന താളിൽനിന്ന് ശേഖരിച്ചത്