"അവക്ഷേപണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Precipitation
 
No edit summary
വരി 1:
 
{{prettyurl|Precipitation}}
ഒരു ദ്രവലായനിയിൽ നിന്നു [[ഖരം|ഖരമോ]] ദ്രവമോ ആയ ഒരു പദാർഥം വേർതിരിയുന്ന പ്രക്രിയയാണ് '''അവക്ഷേപണം'''; ഏകവിധം (uniform) ആയ ഒരു ദ്രവ(fluid)ത്തിൽ നിന്നു ഖരമോ ദ്രാവകമോ ആയ ഒരു പുതിയ പ്രാവസ്ഥ (Phase) ഉണ്ടാകുന്ന പ്രക്രിയ എന്നും അവക്ഷേപണത്തെ നിർവചിക്കാറുണ്ട്. ഒരു ഖരലായനി മിശ്രണക്ഷമമല്ലാതെ രണ്ടു ക്രിസ്റ്റലനരൂപങ്ങളായിത്തീരുന്നതിനും അവക്ഷേപണം എന്ന പദം ഉപയോഗിച്ചുകാണുന്നു. കൊളോയ്ഡിന്റെ കൊയാഗുലീകരണ(coagulation)വും അവക്ഷേപണമാണ്. അവക്ഷേപണം ചെയ്യപ്പെടുന്ന പദാർഥത്തിന് അവക്ഷിപ്തം (precipitate) എന്നു പറയുന്നു.
Line 8 ⟶ 7:
 
ഏറോസോളുകളിൽ(aerosols) നിന്നു കണങ്ങൾ വേർപെടുത്തിയെടുക്കുന്ന പ്രക്രിയയും അവക്ഷേപമായി കരുതപ്പെടുന്നു. വ്യവസായശാലകളിലെ പുകക്കുഴലുകളിൽക്കൂടി ബഹിർഗമിക്കുന്ന പുകച്ചുരുളുകളിൽ അതിസൂക്ഷ്മങ്ങളായ പദാർഥകണങ്ങൾ ഉണ്ടായിരിക്കും. ഈ കണങ്ങൾ പ്രായേണ വൈദ്യുതചാർജ് വഹിക്കുന്നവയാണ്. ആകയാൽ ചാർജിതമായ ലോഹപ്രതല(metal surface)ത്തിൽ ഇവയെ നിക്ഷിപ്തമാക്കി നീക്കം ചെയ്താൽ അവ അന്തരീക്ഷത്തിൽ കലരുന്നില്ല. മാത്രമല്ല, നഷ്ടപ്പെട്ടേക്കാവുന്ന ചില വിലപിടിച്ച പദാർഥങ്ങൾ ഇപ്രകാരം വീണ്ടെടുക്കപ്പെടുകയും ചെയ്യും. ഈ തത്ത്വമാണ് സ്ഥിരവൈദ്യുത-അവക്ഷേപകയന്ത്രങ്ങളിൽ (electrostatic precipitator) ഉപയോഗിക്കുന്നത്.
 
 
==പ്രായോഗികപ്രാധാന്യം.==
"https://ml.wikipedia.org/wiki/അവക്ഷേപണം" എന്ന താളിൽനിന്ന് ശേഖരിച്ചത്