"നിലനാരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'മീലിയേസീ (Meliaceae) കുടുംബത്തിൽപ്പെടുന്ന ഔഷധസസ്യം. ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

11:56, 25 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

മീലിയേസീ (Meliaceae) കുടുംബത്തിൽപ്പെടുന്ന ഔഷധസസ്യം. ശാസ്ത്രീയ നാമം നരഗാമിയ അലേറ്റ (Naregamia alata). സംസ്കൃതത്തിൽ നിലനാരകത്തിന് അമ്ളവള്ളി, ബൃഹത് പത്ര, ഛിന്നഗ്രന്ഥിക, ദ്രുമരുഹ, ത്രിപർണിക, കണ്ടലു, കണ്ടബഹുല എന്നീ പേരുകളുണ്ട്. വടക്കേ ഇന്ത്യയിൽ 900 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിലെല്ലായിടങ്ങളിലും ഇവ വളരുന്നു. കേരളം, തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ നിലനാരകം ധാരാളമായുണ്ട്.

ധാരാളം ശാഖോപശാഖകളോടുകൂടിയ നിലനാരകം 30 സെ.മീ. ഉയരത്തിൽ വളരുന്ന ചെറിയ കുറ്റിച്ചെടിയാണ്. നിലനാരകത്തിന്റെ ചെറിയ ഇലയ്ക്ക് മൂന്ന് പത്രകങ്ങളുണ്ട്. ഇലഞെടുപ്പിന്റെ ഇരുവശവും വശങ്ങളിലേക്കു വളർന്ന് ചിറകുപോലെ രൂപാന്തരപ്പെട്ടിരിക്കുന്നു. ഇലയുടെ കക്ഷ്യങ്ങളിൽ നിന്നാണ് ഒറ്റയായോ ജോടികളായോ പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പങ്ങൾക്ക് വെളുത്ത നിറമാണ്. ബാഹ്യദളങ്ങളും ദളങ്ങളും അഞ്ചെണ്ണം വീതമുണ്ട്. കേസരനാളത്തിൽ 10 കേസരങ്ങൾ കാണപ്പെടുന്നു. കേസരനാളം കനം കുറഞ്ഞ് നീളം കൂടിയതാണ്. ഇതിന്റെ ചുവടുഭാഗത്തിന് സിലിണ്ടറാകാരമാണ്; മുകൾഭാഗം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. കേസരങ്ങളുടെ അറ്റത്ത് ഉപാംഗങ്ങളുണ്ട്. വർത്തികാഗ്രം വീർത്തിരിക്കും. അണ്ഡാശയത്തിന് രണ്ട് അണ്ഡങ്ങൾ വീതമുള്ള മൂന്നറകളുണ്ട്. കായ് ഉരുണ്ട സംപുടമാണ്. രണ്ട് വിത്തുകളുണ്ട്.

നിലനാരകസസ്യം സമൂലം ഔഷധമായുപയോഗിക്കുന്നു. സസ്യത്തിന്റെ ഇലയ്ക്ക് നാരങ്ങയുടെ മണമുണ്ട്. വേര് തീക്ഷ്ണ ഗന്ധമുള്ളതാണ്. ചുമ, ആസ്ത്മ, ശ്വാസകോശരോഗങ്ങൾ, യകൃത് രോഗങ്ങൾ, വാതം, പിത്തം, അൾസർ, ചൊറി, വയറിളക്കരോഗങ്ങൾ, തിമിരം, അനീമിയ, മലേറിയ എന്നിവയ്ക്ക് ഔഷധങ്ങളുണ്ടാക്കാൻ നിലനാരകം ഉപയോഗിക്കുന്നു.

"https://ml.wikipedia.org/w/index.php?title=നിലനാരകം&oldid=938929" എന്ന താളിൽനിന്ന് ശേഖരിച്ചത്