"പ്രിന്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Fixing double redirect to ലേസർ പ്രിന്റർ
പ്രിന്റർ എന്നാൽ ലേസർ മാത്രമല്ലല്ലോ. താൾ ഉണ്ടാക്കി, വിക്കി ലിങ്കും ഇട്ടു
വരി 1:
[[image:Epson MX-80.jpg|thumb|right|പഴയ തരം ഒരു ഡോട്ട് മാട്രിക്സ് പ്രിന്റർ]]
#തിരിച്ചുവിടുക [[ലേസർ പ്രിന്റർ]]
 
കമ്പ്യൂട്ടറിൽ നിന്നും വിവരങ്ങൾ കടലാസ്സിൽ പകർത്തി എടുക്കുന്നതിനുള്ള ഉപകരണമാണ് പ്രിന്റർ. പല തരം പ്രിന്ററുകൾ നിലവിലുണ്ട്. വീടുകളിലും മറ്റും ഉപയോഗിക്കാവുന്ന ചെറിയ പ്രിന്റർ മുതൽ, വലിയ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന, സെക്കന്റിൽ അനേകം കോപ്പികൾ അടിക്കുന്ന പ്രിന്റർ വരെ. അവ്യക്തമായി വായിക്കാവുന്നവ മുതൽ, കളർ ഫോട്ടോ പോലെ അതിവ്യക്തമായവ വരെ. ചെറിയ എഴുത്തുകടലാസ്സ് വലിപ്പം മുതൽ, വലിയ ബ്ലുപ്രിന്റുകൾവരെ.
 
==സാങ്കേതിക വിദ്യകൾ==
 
ടൈപ്പ് റൈറ്റർ ആണ് പ്രിന്ററിന്റെ മുൻ‌ഗാമി. ആദ്യകാല പ്രിന്ററുകളിൽ ടൈപ്പ്‌റൈറ്ററിലെപ്പോലെ അക്ഷരങ്ങൾ മാത്രമേ മുദ്രണം ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. അക്ഷരങ്ങൾ കൊത്തിയ അച്ചുകൾ മഷി പുരട്ടിയ ഒരു റിബ്ബണിനെ കടലാസ്സിൽ അമർത്തി മുദ്ര പതിപ്പിക്കുന്നതാണ് ആദ്യം കണ്ടുപിടിച്ച വിദ്യ. പിന്നീട് ഇതു തന്നെ പരിഷ്കരിച്ച്, ഒരു കൂട്ടം നേരിയ കമ്പികൾ റിബ്ബണിൽ അടിപ്പിച്ച് ആവശ്യമുള്ള രൂപം കടലാസ്സിൽ പതിപ്പിക്കുന്ന സംവിധാനം ആരംഭിച്ചു. ഡോട്ട് മാട്രിക്സ് എന്ന് ഈ വിദ്യ അറിയപ്പെടുന്നു. പക്ഷേ ഗുണനിലവാരത്തിന്റെ കാര്യത്തിൽ സാധാരണ അച്ചടിയുടെ അടുത്തുപോലും ഈ വിദ്യയ്ക്ക് എത്താൻ കഴിഞ്ഞില്ല.
 
വൈദ്യുത ചാർജ് നിലനിൽക്കുന്ന ഒരു ഡ്രമ്മിൽ, ലേസർ രശ്മി ഉപയോഗിച്ച് ആവശ്യമായ രൂപം സൃഷ്ടിച്ച ശേഷം, ചാർജുകൊണ്ട് നിർമ്മിതമായ ആ രൂപത്തെ പൊടി രൂപത്തിലുള്ള മഷി ഉപയോഗിച്ച് കടലാസ്സിലേക്ക് പകർത്തുന്ന വിദ്യ (ഇതിനു സെറോഗ്രാഫി അല്ലെങ്കിൽ സെറോക്സ് എന്നു പറയും) കണ്ടുപിടിച്ചതോടെ പ്രിന്ററുകളുടെ രൂപവും ഭാവവും മാറി. അതി സൂക്ഷ്മമായ രൂപങ്ങൾ വരെ ഇങ്ങിനെ സൃഷ്ടിക്കാം എന്നു വന്നു. സാധാരണ അച്ചടിപോലെ തന്നെ ഗുണമേന്മയുള്ളതാണ് ഈ രീതി. പക്ഷേ ആദ്യകാലങ്ങളിൽ കറുപ്പു നിറത്തിൽ മാത്രമേ ഇത് സാധ്യമായിരുന്നുള്ളൂ. പിന്നീട് മുഴു വർണ്ണങ്ങളിലും ഈ രീതി പ്രാവർത്തികമായി. ഇവയ്ക്കു പൊതുവേ [[ലേസർ പ്രിന്റർ]] എന്നു പറയുന്നു.
 
ദ്രാവകാവസ്ഥയിലുള്ള മഷിയെ, അതി സൂക്ഷ്മ കണങ്ങളാക്കി കടലാസ്സിൽ പതിപ്പിക്കുന്ന രീതി ഉപയോഗിക്കുന്ന പ്രിന്ററുകളാണ് ഇങ്ക് ജെറ്റ് പ്രിന്ററുകൾ. ലേസർ പ്രിന്ററുകളെ അപേക്ഷിച്ച് വില കുറവും, ആദ്യം മുതലേ തന്നെ വർണ്ണങ്ങൾ സാധ്യമായിരുന്നതും ഇവയെ വീടുകളിലും ചെറിയ സ്ഥാപനങ്ങളിലും പ്രിയങ്കരമാക്കി. മുഴു വർണ്ണ ഫോട്ടോകൾ വരെ എടുക്കാവുന്ന പ്രിന്ററുകൾ ഇപ്പോൾ ലഭ്യമാണ്.
 
ഇവയെ കൂടാതെ ചൂടാക്കുമ്പോൾ നിറം മാറുന്ന കടലാസ്സ് ഉപയോഗിക്കുന്നവയും, കടലാസ്സിൽ മാത്രമല്ലാതെ, തുണി, ലോഹം, പ്ലാസ്റ്റിക് മുതലായവയിൽ മുദ്രണം ചെയ്യുന്നവയും മറ്റുമായ പ്രിന്ററുകളും നിലവിലുണ്ട്.
 
== അവലംബം ==
{{ഫലകം:Basic computer components}}
 
[[വർഗ്ഗം:കമ്പ്യൂട്ടർ സംഭരണ ഉപാധികൾ]]
[[വർഗ്ഗം:കമ്പ്യൂട്ടർ ഹാർഡ്‌വെയർ]]
"https://ml.wikipedia.org/wiki/പ്രിന്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്