"ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
}}
എ.കെ. പാർട്ടി എന്നറിയപ്പെടുന്ന ജസ്റ്റിസ് ആന്റ് ഡവലപ്മെന്റ് പാർട്ടി [[തുർക്കി|തുർക്കിയിലെ]] ഒരു പ്രധാന രാഷ്ട്രീയപ്പാർട്ടി ആണ്. [[റെജെപ് തയിപ് എർദ്വാൻ|റെജെപ് തയിപ് എർദ്വാനാണ്]] എ.കെ. പാർട്ടിയുടെ ചെയർമാനും സ്ഥാപക നേതാവും. 2001 ആഗസ്ത് 14-നാണ് ഈ പാർട്ടി രൂപീകൃതമായത്. പരമ്പരാഗതമായ ചിന്താഗതി പുലർത്തുന്ന ഈ പാർട്ടി എന്നാൽ തുറന്ന കമ്പോളവ്യവസ്ഥയേയും തുർക്കിയുടെ [[യൂറോപ്യൻ യൂണിയൻ|യൂറോപ്യൻ യൂണിയനിലേക്കുള്ള]] പ്രവേശനത്തെയും അനുകൂലിക്കുന്നു. 2007-ൽ തുർക്കിയിൽ നടന്ന തെരഞ്ഞെടുപ്പിൽ 46.6% വോട്ടും 341 സീറ്റുകളും നേടി എ.കെ. പാർട്ടി അധികാരത്തിലെത്തുകയുണ്ടായി. [[റെജെപ് തയിപ് എർദ്വാൻ]] ഇപ്പോൾ തുർക്കിയുടെ പ്രധാനമന്ത്രിയും എ.കെ. പാർട്ടിയുടെ മറ്റൊരു പ്രധാനപ്പെട്ട നേതാവായ [[അബ്ദുല്ല ഗുൽ]] തുർക്കിയുടെ പ്രസിഡന്റും ആണ്.
==രൂപീകരണം==
[[നെജ്മത്തിൻ എർബകാൻ|നെജ്മത്തിൻ എർബകാന്റെ]] [[വെൽഫെയർ പാർട്ടി|വെൽഫെയർ പാർട്ടിയിലൂടെയാണ്]] ഇന്നത്തെ ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടിയിലെ ഏതാണ്ടെല്ലാ മുൻനിരപ്രവർത്തകരും രാഷ്ട്രീയത്തിലെത്തിയത്. തീവ്ര ഇസ്ലാമികനിലപാടുകളെടുത്തിരുന്ന വെൽഫെയർ പാർട്ടിയെ രാജ്യത്തിന്റെ മതേതരമൂല്യങ്ങൾക്കെതിരെ പ്രവർത്തിച്ചു എന്ന് വിലയിരുത്തി, 1998 ജനുവരിയിൽ തുർക്കിയിലെ ഭരണഘടനാക്കോടതി നിരോധിച്ചു. ഈ സമയത്ത് മിക്ക വെൽഫെയർ പാർട്ടി അംഗങ്ങളും, പുതുതായി രൂപീകരിക്കപ്പെട്ട വെർച്യൂ പാർട്ടിയിൽ പ്രവർത്തനമാരംഭിച്ചു.
 
2001-ൽ വെർച്യൂ പാർട്ടിയും നിരോധിക്കപ്പെട്ടതോടെ അംഗങ്ങൾ രണ്ടായി പിളർന്നു. റെജപ് തയിപ് എർദ്വാൻ, അബ്ദുള്ള ഗുൽ തുടങ്ങിയ വെർച്യൂ പാർട്ടിയിലെ മിതവാദി നേതാക്കളാണ് ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടി രൂപീകരിച്ചത്. ഇതേ സമയം, നെജ്മത്തിൻ എർബകാന്റെ നേതൃത്വത്തിലുള്ള തീവ്രവിഭാഗം, ഫെലിസിറ്റി പാർട്ടിക്ക് രൂപം കൊടുത്തു.
 
== അവലംബം==
<references />