"ഗോവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 220.225.200.228 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു
വരി 22:
[[പനാജി|പനാജിയാണ്‌]] ഗോവയുടെ തലസ്ഥാനം. ചിലർ ചുരുക്കി ''വാസ്കോ'' എന്നു വിളിക്കുന്ന [[വാസ്കോ ഡ ഗാമ,ഗോവ|വാസ്കോഡ ഗാമയാണ്‌]] ഗോവയിലെ ഏറ്റവും വലിയ പട്ടണം. ഒരു ഗോവൻ നഗരമായ [[മഡ്‌ഗോവ]] ഇന്നും [[പോർച്ചുഗീസ്]] അടയാളങ്ങൾ ഉള്ള ഒരു നഗരമായി അവശേഷിക്കുന്നു. പ്രശസ്തമായ ഗോവൻ കടൽത്തീരങ്ങളും, ചരിത്രമുറങ്ങുന്ന ഗോവൻ നഗരങ്ങളും ആയിരക്കണക്കിനു സ്വദേശി വിദേശി ടൂറിസ്റ്റുകളെ എല്ലാ വർഷവും ഗോവയിലേക്ക് ആകർഷിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വികസിച്ച സംസ്ഥാനങ്ങളിലൊന്നാണ്‌ ഗോവ.കിഴക്കിന്റെ റോം എന്നും ഗോവയ്ക്ക് വിശേഷണമുണ്ട്.
 
== ചരിത്രം ==
ബി.സി. മൂന്നാം ശതകത്തിൽ [[ഇന്ത്യ]]യിൽ നിലനിന്ന മൗര്യസാമ്രാജ്യകാലത്തോളം ഗോവയുടെ ചരിത്രം നീണ്ടു കിടക്കുന്നു. ബി.സി. രണ്ടാം ശതകത്തിൽ [[ശതവാഹനന്മാർ]] കൊങ്കൺ പ്രദേശത്ത് ആധിപത്യം സ്ഥാപിച്ചു. യോരുകളുടെ കാലത്ത് ഗോവ ഗോപകപ്പട്ടണം, ഗോമന്ത് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു. ഗോവപുരി എന്നായിരുന്നു മറ്റൊരു പൗരാണിക നാമം. രണ്ടാം ശതകത്തിൽ ഇവിടം സന്ദർശിച്ച [[ടോളമി]]യുടെ വിവരണത്തിൽ ശൗബാ എന്ന് ഈ പ്രദേശത്തെ പരാമർശിക്കുന്നു്. നാൽ-ആറ് ശതകങ്ങളിൽ ഭോജന്മാരുടെയും മൗര്യന്മാരുടെയും കീഴിലായിരുന്നു. ആറാം ശതകത്തിൽ ചാലൂക്യർ മൗര്യന്മാരെ കീഴടക്കി.എ.ഡി. 753-ൽ രാഷ്ട്രകൂടന്മാർ ചാലൂക്യരെ പുറന്തള്ളി. എ.ഡി. 973 ആവുമ്പോഴേക്കും കദംബരുടെ കൈയിലേക്കു ഭരണം പ്രവേശിച്ചു. ഇക്കാലത്ത് സാംസ്കാരികവും വാണിജ്യപരവുമായി ഗോവ പുരോഗതി പ്രാപിച്ചു. പതിനാലാം ശതകത്തിന്റെ ആദ്യത്തിൽ ഗോവയുടെ ചില ഭാഗങ്ങൾ മാലിക് കഫൂറിന്റെ ശക്തിക്ക് അടിപെട്ടെങ്കിലും അടുത്തുതന്നെ വിജയനഗരശക്തി ഗോവ കീഴടക്കുകയും ഒരു നൂറ്റാണ്ടോളം ഭരിക്കുകയും ചെയ്തു.
മഹാഭാരതത്തിൽ പറയുന്ന ഗോമന്തകരാജ്യം ഗോവയാണ്{{അവലംബം}}. പത്താം നൂറ്റാണ്ടിൽ തന്നെ കദംബരാജവംശം ഗോവയിൽ ഭരണം തുടങ്ങി.അശോകചക്രവർത്തിയുടെ സാമ്രാജ്യത്തിന്റെ തെക്കേ അതിരാ‍യിരുന്നു ഗോവആഗോള തലത്തിൽ തന്നെ ഏറ്റവും അധികംകാലം കോളനിവൽക്കരിക്കപ്പെട്ടുകിടന്ന പ്രദേശമാണ് ഗോവ.16-ആം നൂറ്റാണ്ടിലാണ്‌ ഗോവയിൽ [[പോർച്ചുഗീസ്|പോർച്ചുഗീസുകാർ]] വ്യാപാരത്തിനായി എത്തുന്നത്. അതിനു ശേഷം അവർ ഗോവ ഭരിക്കാൻ തുടങ്ങി. പൗരസ്ത്യദേശത്തെ പോർട്ടുഗീസ് സാമ്രാജ്യത്തിന്റെ സ്ഥാപകനായ [[അൽബുക്കർക്ക്]] ആണ്‌ 1510-ൽ ഗോവ പിടിച്ചെടുത്തത്. 200 വർഷങ്ങൾ കോണ്ട് ഏതാണ്ട് 6 മൈൽ ചുറ്റളവിൽ നഗരം വികസിച്ചു. ഇവിടെ ആരാധനാലയങ്ങളും മറ്റു കെട്ടിടങ്ങളും അവർ പണിതു. 1759-ൽ ഒരു മലമ്പനി പടർന്നതിനെത്തുടർന്ന് തലസ്ഥാനം [[പൻജിം|പൻജിമിലേക്ക്]] മാറ്റി.
 
[[1471]]-ൽ ബാഹ്മനി ഭരണത്തിലും 1489-ൽ ബിജാപ്പൂരിലെ അദിൽഷായുടെ കീഴിലും, പിന്നീട് [[1510]] നവംബർ 25-ന് പോർച്ചുഗീസ് സാഹസികനായ അൽഫോൺസോ ദെ ആൽബുക്കർക്ക് ഇവിടെ എത്തിയതിനുശേഷം അവരുടെ കൈയിലും സ്ഥലം അകപ്പെട്ടു. 18-ആം ശതകത്തോടെ ഗോവ പൂർണമായും [[പോർച്ചുഗൽ | പോർച്ചുഗീസ് ]]ഭരണത്തിലായിക്കഴിഞ്ഞിരുന്നു.200 വർഷങ്ങൾ കോണ്ട് ഏതാണ്ട് 6 മൈൽ ചുറ്റളവിൽ നഗരം വികസിച്ചു. ഇവിടെ ആരാധനാലയങ്ങളും മറ്റു കെട്ടിടങ്ങളും അവർ പണിതു. 1759-ൽ ഒരു മലമ്പനി പടർന്നതിനെത്തുടർന്ന് തലസ്ഥാനം [[പൻജിം|പൻജിമിലേക്ക്]] മാറ്റി.
 
[[സ്പെയിൻ |സ്പാനിഷ് ]]ജസ്യൂട്ട് പാതിരിയായ [[ഫ്രാൻസിസ് സേവ്യർ]] [[1542]]-ൽ ഗോവയിലെത്തി, മിഷൻ പ്രവർത്തനങ്ങൾ നടത്തി. ദരിദ്രരുടെ പ്രവാചകനായിരുന്ന ഈ വിശുദ്ധ മനുഷ്യൻ ഇവിടെവച്ച് അന്തരിച്ചു (1552).
മഹാഭാരതത്തിൽ പറയുന്ന ഗോമന്തകരാജ്യം ഗോവയാണ്{{അവലംബം}}.
 
1961-ൽ ഇന്ത്യയിലേക്ക് ചേർക്കപ്പെടുന്നതു വരെ ഏതാണ്ട് 450 വർഷത്തോളം ഗോവ പോർച്ചുഗീസ് കോളനിയായിരുന്നു. ഇത് ചരിത്രത്തിലെ തന്നെ എറ്റവുമധികം നീണ്ടു നിന്ന കോളനി കാലഘട്ടമാകുന്നു<ref> {{cite web |url= http://gpp.nic.in/Liberation.html|title=Liberation of Goa |accessdate=2007-07-17 |publisher=Government Polytechnic, Panaji }}</ref><ref>{{cite web |url=http://www.bharat-rakshak.com/IAF/History/1960s/Goa01.html |title=The Liberation of Goa: an Overview |accessdate=2007-07-17 |last=Pillarisetti |first= Jagan |work=The Liberation of Goa:1961 |publisher=bharat-rakshak.com }}</ref> ടിഷ്യൂവറി ദ്വീപിലാണ്‌ പഴയ നഗരം (ഓൾഡ് ഗോവ) നിലനിന്നിരുന്നത്. ഇതിനെ കിഴക്കിലെ ലിസ്ബൺ എന്നാണ്‌ അറിയപ്പെട്ടിരുന്നത്<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=3-WESTERN INDIA|pages=105|url=}}</ref>‌.
"https://ml.wikipedia.org/wiki/ഗോവ" എന്ന താളിൽനിന്ന് ശേഖരിച്ചത്