"പൃഥ്വിരാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
}}
 
മലയാള തമിഴ് ചലച്ചിത്രരംഗങ്ങളിലെ യുവനായക നടനാണ് '''പൃഥ്വിരാജ്'''. 1982ൽ ജനനം. അന്തരിച്ച പ്രശസ്ത നടൻ [[സുകുമാരൻ|സുകുമാരന്റെ]] മകനാണ് ഇദ്ദേഹം, മാതാവ് നടി [[മല്ലിക സുകുമാരൻ]]. പൃഥ്വി എന്നും രാജു എന്നും വിളിപ്പേരുകളുണ്ട്<ref>[http://www.imdb.com/name/nm1335387/bio ഐ.എം.ഡി.ബിൽ നിനുള്ള ജീവചരിത്രം]</ref>. നടൻ [[ഇന്ദ്രജിത്ത് (ചലച്ചിത്രനടൻ)|ഇന്ദ്രജിത്ത്]] സഹോദരനാണ്.
 
[[തിരുവനന്തപുരം]] സൈനിക് സ്കൂളിലും ഭാരതീയ വിദ്യാഭവനിലും പഠനം പൂർത്തിയാക്കിയശേഷം [[ഓസ്ട്രേലിയ|ഓസ്ട്രേലിയയിൽ]] വിവര സാങ്കേതിക വിദ്യയിൽ ബിരുദ കോഴ്സിനു ചേർന്നു{{തെളിവ്}}. കോഴ്സ് പൂർത്തികരിക്കുന്നതിനു മുന്പ് സിനിമയിലെത്തി. 2002-ൽ [[രഞ്ജിത്ത്]] സംവിധാനം ചെയ്ത ''[[നന്ദനം (മലയാളചലച്ചിത്രം)|നന്ദനം]]'' ആയിരുന്നു ആദ്യ ചിത്രം<ref>[http://www.hindu.com/thehindu/mp/2004/05/10/stories/2004051002190100.htm ഹിന്ദുവിൽ നിനുള്ള റിപ്പോർട്ട് ]</ref>. സാങ്കേതിക കാരണങ്ങൾ മൂലം ഈ ചിത്രത്തിന്റെ റിലീസ് വൈകി. [[നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി]], [[സ്റ്റോപ്പ് വയലൻസ്]]എന്നിവക്കുശേഷമാണ് നന്ദനം പുറത്തിറങ്ങിയത്.
 
പൃഥ്വിരാജിന്റെ താരമൂല്യം പെട്ടെന്നാണ് ഉയർന്നത്. ആകാര സൗഷ്ഠവവും അഭിനയശേഷിയും സംഘടന രംഗങ്ങളിലെ മികവും ഒത്തിണങ്ങിയ ഈ നടൻ ഭാവിയിലെ സൂപ്പർതാരമാകുമെന്ന് സിനിമാ ലോകം{{who}} വിലയിരുത്തി{{തെളിവ്}}. തുടർന്ന് ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും പൂർണമായും സ്വന്തമെന്ന് പറയാവുന്ന ഒരു സൂപ്പർ ഹിറ്റ് ചിത്രം 2009ൽ ഇറങ്ങിയ ''പുതിയമുഖം'' എന്ന ചിത്രത്തോടെയാണ് യാഥാർത്ഥ്യമായത്.
 
സിനിമാ താരങ്ങളുടെ സംഘടനയായ [[അമ്മ താരസംഘടന|അമ്മയും]] ചലച്ചിത്ര വ്യവസായികളുടെ സംഘടനകളും തമ്മിൽ 2004-ൽ രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ടായ വേളയിൽ [[തിലകൻ]], [[ലാലു അലക്സ്]], സുരേഷ് കൃഷ്ണ തുടങ്ങിയ താരങ്ങൾക്കൊപ്പം വിമത ചേരിയിൽ നിലയുറപ്പിച്ച് പൃഥ്വിരാജ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു<ref>[http://timesofindia.indiatimes.com/articleshow/649023.cms ടൈംസ് ഓഫ്‌ ഇന്ത്യയിൽ നിന്നുള്ള റിപ്പോർട്ട്]</ref>. വിമതരെ അണിനിരത്തി വിനയൻ സംവിധാനം ചെയ്ത [[സത്യം (മലയാളചലച്ചിത്രം)|സത്യം]] എന്ന ചിത്രത്തിൽ നായകനും പൃഥ്വിയായിരുന്നു.
 
==അഭിനയിച്ച ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/പൃഥ്വിരാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്