"ഉൽപ്പത്തിപ്പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
 
[[ബൈബിൾ|ബൈബിളിലെ]] ഏറെ അറിയപ്പെടുന്ന കഥകളിൽ പലതും ഈ പുസ്തകത്തിലാണ്.നന്മനിറഞ്ഞ ലോകത്തെ ദൈവം എങ്ങനെ സൃഷ്ടിച്ചു എന്നു വിവരിച്ചു കൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്. വിലക്കപ്പെട്ട കനി തിന്നതിന്റെ പേരിൽ ഏദൻ തോട്ടത്തിൽ നിന്നു പുറത്താക്കപ്പെട്ട ആദമിന്റെയും ഹവ്വയുടെയും മക്കളായ കായേനും ആബേലും തമ്മിൽ കലഹിക്കുകയും കായേൻ ആബേലിനെ വധിക്കുകയും ചെയ്യുന്നു. വെള്ളപ്പൊക്കത്തിലൂടെ ദൈവം വീണ്ടും മനുഷ്യനെ ശിക്ഷിക്കുന്നു. നോഹയും കുടുംബവും എല്ലാ ജന്തുക്കളുടെയും ഓരോ ആണും പെണ്ണും മാത്രം രക്ഷപ്പെടുന്നു. ദൈവം മൃഗങ്ങളുടെമേൽ മനുഷ്യന് ആധിപത്യം നൽകുന്നു. ഹീബ്രു ജനതയുടെ ചരിത്രം തുടർന്ന് വിവരിക്കുന്നു. അബ്രഹാം, ഇസഹാക്ക്, യാക്കോബ്, യോസേഫ് തുടങ്ങിയ ആദിപിതാക്കളുടെ ചരിത്രവും വംശാവലിയും ഇതിൽ ചിത്രീകരിച്ചിട്ടുണ്ട് . ലോകസൃഷ്ടി, ആദാം ഹവ്വമാർ, വിലക്കപ്പെട്ട കനി, കയീനും ആബേലും, നോഹയുടെ പേടകം, ബാബേലിലെ ഗോപുരം, അബ്രാഹമിന്റെ വിളി, ഇസഹാക്കിന്റെ ബലി, സാറായും ഫറവോനും, സാറായും അബിമെലേക്കും, സിദ്ദിം താഴ്‌വരയിലെ യുദ്ധം, സോദോ-ഗൊമോറകൾ, യാക്കോബും എസ്സോവും, യാക്കോബിന്റെ വിവാഹം, യാക്കോബും ലാബാനും, ദൈവദൂതനുമായുള്ള യാക്കോബിന്റെ മല്പിടുത്തം, ജോസഫിന്റെ സ്വപ്നങ്ങളും ബഹുവർണ്ണക്കുപ്പായവും, യാക്കോബ് മക്കളെ അനുഗ്രഹിക്കുന്നത്, ജോസഫ് ഫറവോന്റെ സ്വപ്നം വ്യാഖ്യാനിക്കുന്നത്, ഓനാന്റെ പാപം, ലോത്തും പെണ്മക്കളും, അബ്രഹാം മക്‌ഫെലാ ഗുഹ വിലക്കുവാങ്ങുന്നത് എന്നിവ കഥകളിൽ ചിലതാണ്. ഘടനാപരമായി നോക്കിയാൽ ഈ കൃതി, "ആദിമചരിത്രത്തിൽ" (ഉല്പത്തി അദ്ധ്യായങ്ങൾ 1-11) ആരംഭിച്ച് അബ്രഹാം, ഇസഹാക്ക്, യാക്കോബ് എന്നീ പൂർവപിതാക്കളുടെ കഥാവൃത്തങ്ങളിലൂടെ പുരോഗമിച്ച് (ഉല്പത്തി: അദ്ധ്യായങ്ങൾ 12-50) ജോസഫിന്റെ കഥയിൽ സമാപിക്കുന്നു.50 അധ്യായങ്ങൾ ഉണ്ട് ഈ പുസ്തകത്തിൽ .
 
[[File:Leloir - Jacob Wrestling with the Angel.jpg|thumbnail|left|250px [[ജേക്കബ്‌ മാലാഖയുമായി യുദ്ധം ചെയ്യുന്നു ]] by [[Alexander Louis Leloir]]]]
 
==കർതൃത്വം ==
Line 11 ⟶ 13:
 
==മതപരമായ പ്രാധാന്യം==
 
[[File:Genesis on egg cropped.jpg|thumb|left|250px Bereshit aleph, or the first chapter of Genesis, written on an egg, which is kept in the [[Israel Museum]].]]
 
യഹൂദരും ക്രിസ്ത്യാനികളും ഈ ഗ്രന്ഥത്തിനു കല്പിക്കുന്ന ദൈവശാസ്ത്രപരമായ പ്രാധാന്യം, ദൈവമായ [[യഹോവ|യഹോവയെ]] അവന്റെ തെരഞ്ഞെടുക്കപ്പെട്ട ജനവും വാഗ്ദത്തഭൂമിയുമായി കൂട്ടിയിണക്കുന്ന അതിലെ ഉടമ്പടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉല്പത്തിചരിത്രത്തെ രക്ഷാപ്രതീക്ഷ പോലുള്ള ക്രിസ്തുമതത്തിലെ മൗലിക സങ്കല്പങ്ങളുടെ പൂർവരൂപമായി വ്യാഖ്യാനിക്കാൻ ഇഷ്ടപ്പെടുന്ന ക്രിസ്ത്യാനികൾ, കുരിശിൽ ദൈവപുത്രനായ യേശു സമർപ്പിച്ച പരിഹാരബലിയെ ഈ ഗ്രന്ഥത്തിലെ ദൈവിക വാഗ്ദാനത്തിന്റെ പൂർത്തീകരണമായി കാണുന്നു. <ref>"Art in the Catacombs of Rome─the Old Testament." Web: 28 February 2010. [http://campus.belmont.edu/honors/CatPix/CatPix.html Adam and Eve prefiguration]</ref>
"https://ml.wikipedia.org/wiki/ഉൽപ്പത്തിപ്പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്