"ചന്ദ്രോത്സവം (മണിപ്രവാളം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
[[മണിപ്രവാളം|മണിപ്രവാള]] കൃതി. അജ്ഞാത കർതൃകമായ ഒരു [[കാവ്യം]]. [[സംസ്കൃതം|സംസ്കൃത]]- [[മലയാളം |മലയാള]] സമ്മിശ്രമായ [[ഭാഷ]]യിൽ രചിക്കപ്പെട്ടിരിക്കുന്നു. മലയാള [[വിഭക്തി]]കൾ ഘടിപ്പിച്ച [[സംസ്കൃതം|സംസ്കൃത]]പദങ്ങളുടെ പ്രാചുര്യത്തിനുപുറമെ സംസ്കൃതത്തിലെ വിഭക്ത്യന്തനാമങ്ങൾ, ക്രിയാപദങ്ങൾ എന്നിവയുടെ പ്രയോഗവും ഈ ഭാഷാരീതിയിൽ കാണാം. ആദ്യകാല മണിപ്രവാളകൃതികൾ എന്നപോലെ ചന്ദ്രോത്‌സവവും സ്ത്രീസൗന്ദര്യത്തെ പ്രകീർത്തിക്കുന്ന കാവ്യമാണ്. ഇതിൽ മേദിനീ വെണ്ണിലാവ് എന്ന ഗണികയുടെ ജനനം, ബാല്യകൗമാരങ്ങൾ, സൗന്ദര്യാതിരേകം എന്നിവ ചിത്രീകരിച്ചതിനു ശേഷം അവൾ ചന്ദ്രദേവന്റെ പ്രീതിക്കായി നടത്തുന്ന ഉത്‌സവം വിശദമായി വർണിക്കുന്നു. ചന്ദോത്‌സവം ആകെക്കൂടി ഒരു ഹാസ്യകൃതിയാണെന്ന് [[കുട്ടികൃഷ്ണ മാരാർ |കുട്ടികൃഷ്ണമാരാരെ]]പ്പോലുള്ള ചില [[നിരൂപണം |സാഹിത്യനിരൂപകർക്ക്]] അഭിപ്രായമുണ്ട് .
 
[[Category:മലയാളകവിതകൾ ]]
[[Category:| മണിപ്രവാള കൃതികൾ]]
[[വർഗ്ഗം:മണിപ്രവാളകൃതികൾ]]
"https://ml.wikipedia.org/wiki/ചന്ദ്രോത്സവം_(മണിപ്രവാളം)" എന്ന താളിൽനിന്ന് ശേഖരിച്ചത്