"ഇയ്യോബിന്റെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: yo:Ìwé Joobu
വരി 8:
==== ദൈവവും സാത്താനും ====
 
ഊസ് ദേശത്തെ {{Ref|edom}}[[ഇയ്യോബ്]] എന്ന് എന്നു പേരായ മനുഷ്യൻ കുറ്റമറ്റവനും പരമാർഥിയുമായിരുന്നു. ദൈവത്തിന്റെ വിശ്വസ്തനായിരുന്ന അദ്ദേഹം സമ്പത്തും സന്താനസമൃദ്ധിയും ഉള്ളവനായിരുന്നു. അങ്ങനെയിരിക്കെ, ദൈവപുത്രർ കർത്താവിന്റെ സന്നിധിയിൽ ഹാജരാകുന്ന ദിവസം അവർക്കൊപ്പം [[സാത്താൻ|സാത്താനും]] വന്നെത്തി. ജോബിന്റെ കഷ്ടപ്പാടുകൾ തുടങ്ങിയത്, ദൈവവും സാത്താനും തമ്മിൽ നടന്ന ഒരു കുശലം പറച്ചിലിൽ ആണ്.
 
{{Quotation|കർത്താവു സാത്താനോടു ചോദിച്ചു: 'നീ എവിടെനിന്നാണു വരുന്നത്?' സാത്താൻ കർത്താവിനോടു മറുപടി പറഞ്ഞു: '[[ഭൂമി]]യിൽ ചുറ്റിയടിച്ചു കയറിയിറങ്ങി നടക്കുന്നതിന്നിടയിൽ നിന്ന്.' കർത്താവ് സാത്താനോടു ചോദിച്ചു: 'എന്റെ ദാസനായ ഇയ്യോബിനെ നീ ഗൗനിച്ചവോ? ഭൂമിയിൽ അയാളെപ്പോലെ മറ്റൊരുവനില്ല. കുറ്റമറ്റവനും പരമാർഥിയുമായ മനുഷ്യൻ; ദൈവത്തെ ഭയപ്പെടുന്നവൻ, തിന്മയെ വർജ്ജിക്കുന്നവൻ.' സാത്താൻ കർത്താവിനോടു പറഞ്ഞു: 'വെറുതെയാണോ ഇയ്യോബ് ദൈവഭയമുള്ളവനായിരിക്കുന്നത്? അയാൾക്കു ചുറ്റും നീ വേലി കെട്ടിയിരിക്കുകയല്ലേ. അയാളുടെ പ്രയത്നങ്ങളെയെല്ലാം നീ അനുഗ്രഹിച്ചിരിക്കുന്നു. ഇപ്പോൾ കൈ നീട്ടി അയാളുടെ വസ്തുവകകളെ സ്പര്ശിക്കൂ. അപ്പോൾ നേർക്കുനേർ നിന്ന് അയാൾ നിന്നെ ശപിക്കും.' കർത്താവ് സാത്താനോട് അരുൾ ചെയ്തു: നോക്കൂ, അയാൾക്കുള്ളതെല്ലാം നിനക്കു വിധേയാമാണ്. അയാളുടെമേൽ മാത്രം നീ കൈവയക്കരുത്.' അപ്പോൾ സാത്താൻ കർത്താവിന്റെ സന്നിധിയിൽ നിന്നു പുറപ്പെട്ടു.<ref>ഇയ്യോബ് 1:7-12 - ഓശാന മലയാളം ബൈബിൾ</ref>}}
"https://ml.wikipedia.org/wiki/ഇയ്യോബിന്റെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്