"അരൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 60:
| 91%
|}
 
==ചരിത്രം==
മുൻകാലങ്ങളിൽ മുറജപത്തിനു [[തിരുവനന്തപുരം|തിരുവനന്തപുരത്തേക്ക്]] [[വഞ്ചി|വഞ്ചിമാർഗം]] യാത്ര ചെയ്തിരുന്ന [[ആഴ്വാഞ്ചേരി തമ്പ്രാക്കൾ|ആഴ്‌വാഞ്ചേരി തമ്പുരാക്കന്മാർക്ക്]] യാത്രാമധ്യേയുള്ള ഒരു താവളമായിരുന്നു അരൂർ മുക്കം. വിശ്രമാനന്തരം തുടർന്നുള്ള യാത്രയിൽ പല്ലക്ക് ചുമന്നിരുന്നത് സ്ഥലവാസികളായ അരയന്മാർ (ഇന്നത്തെ വാലസമുദായം) ആയിരുന്നതിനാൽ ആ സ്ഥലത്തിന് 'അരയർ ഊർ' (ലോപിച്ച് 'അരൂർ') എന്ന് പേർ സിദ്ധിച്ചുവെന്ന് ഒരു ഐതിഹ്യമുണ്ട്. പഴയ [[തിരുവിതാംകൂർ]] സംസ്ഥാനത്തിന്റെ 'അതിരിലെ ഊർ' ആയിരുന്നതിൽനിന്നുമാണ് ഇന്നത്തെ പേർ സിദ്ധിച്ചതെന്നു ചിലർ വാദിക്കുന്നു.
 
==ആരാധനാലയങ്ങൾ==
അരൂർ കാർത്ത്യായനിക്ഷേത്രം വളരെ പഴക്കമുള്ളതാണ്. പള്ളിയറക്കാവ് ക്ഷേത്രം, പാവുമ്പായി ശ്രീകൃഷ്ണക്ഷേത്രം, വട്ടക്കേരിൽ കണ്ടേകാരൻ ക്ഷേത്രം എന്നിവ പ്രധാന അമ്പലങ്ങളാണ്. വട്ടക്കേരിൽ കണ്ടേകാരൻ ക്ഷേത്രത്തിലെ ആണ്ടുതോറുമുള്ള 'തടിതുള്ളൽ' ചടങ്ങ് അനേകം ജനങ്ങളെ ആകർഷിക്കുന്നു. മുസ്ലീങ്ങളുടെ വകയായി ഒരു വലിയ പള്ളിയും നാല് 'തയ്ക്കാവു'കളുമുണ്ട്. വി. അഗസ്റ്റിൻ, വി. സേവ്യേഴ്സ് എന്നീ പള്ളികൾ ക്രിസ്ത്യാനികളുടെ പ്രധാന ആരാധനാകേന്ദ്രങ്ങളാണ്.
 
 
==കൃഷി-വ്യവസായം==
[[തെങ്ങ്|തെങ്ങുകൃഷിയും]] [[കയർ|കയറുത്പന്നങ്ങളും]] [[മത്സ്യം|മത്സ്യബന്ധനവുമാണ്]] ഇവിടുത്തെ മുഖ്യ ജീവിതമാർഗങ്ങൾ‍. 'അരൂർ കെമിക്കൽ എൻജിനീയറിങ് ആൻഡ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്' സ്ഥാപിക്കപ്പെട്ടതോടുകൂടി തൊഴിൽ മേഖലയിൽ നവോന്മേഷം കൈവന്നു. നിരവധി മത്സ്യസംസ്കരണകേന്ദ്രങ്ങൾ ഇവിടെയുണ്ട്. കൂടാതെ ഒരു ഫൈബർ ഫാക്ടറിയും പഞ്ചായത്തിൽ പ്രവർത്തിക്കുന്നു. പഞ്ചായത്തിന്റെയും മറ്റു വികസന എജൻസികളുടെയും ശ്രമഫലമായി വിദ്യാഭ്യാസപരവും ഗതാഗതസംബന്ധവും ചികിത്സാപരവുമായ സൌകര്യങ്ങൾ ഇവിടെ വർധിച്ചുവരുന്നു. വാലർ കോളനി, ഉള്ളാടർ കോളനി, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് കോളനി എന്നിവയും പഞ്ചായത്ത് പ്രദേശത്തുണ്ട്. ആധുനിക കേരള രാഷ്ട്രീയത്തിൽ ഒച്ചപ്പാടുണ്ടാക്കിയ 'വെളുത്തുള്ളിക്കായൽ‍' (1967) പഞ്ചായത്തിന്റെ 6-ാം വാർഡിലാണ്. പ്രക്ഷോഭത്തെത്തുടർന്ന് 68 ഏക്കർ കായൽ നികത്തി 68 കുടുംബങ്ങൾക്കായി പതിച്ചുകൊടുത്തു.
 
==അവലംബം==
Line 65 ⟶ 75:
*http://lsgkerala.in/aroorpanchayat
*Census data 2001
{{സർവ്വവിജ്ഞാനകോശം}}
{{Alappuzha-geo-stub}}
{{ആലപ്പുഴ ജില്ലയിലെ ഭരണസംവിധാനം}}
"https://ml.wikipedia.org/wiki/അരൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്