"ക്രിസ്തുമതം കേരളത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കേരള സംസ്ഥാനത്തെ ഒരു മത വിഭാഗം
'== ക്രിസ്തുമതം കേരളത്തിൽ == ക്രിസ്തുമതം കേരളത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

15:28, 21 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ക്രിസ്തുമതം കേരളത്തിൽ

ക്രിസ്തുമതം കേരളത്തിൽ പ്രചരിപ്പിച്ചത് ക്രി.വ. 52-ൽ കേരളത്തിൽ എത്തിയ തോമാശ്ലീഹയാണ് എന്നാണ് വിശ്വസിക്കുന്നത്‌. മൈലാപ്പൂരിലണ്‌ അദ്ദേഹം മരണമടഞ്ഞതെന്നും കരുതുന്നു. അവിടെ തോമാസ്ലീഹയുടെ എന്ന പേരിൽ ഒരു ശവകുടീരവുമുണ്ട്. ഏഴു പള്ളികൾ തോമാസ്ലീഹ പണിഞ്ഞു എന്നും കരുതപ്പെടുന്നു[1]. അദ്ദേഹത്തിനു ശേഷം നിരവധി ക്രിസ്തീയ സന്യാസിമാർ ഇവിടെയെത്തി മതപ്രചരണം നടത്തുകയും അനേകർ ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു. വിദേശീയരായ പല ക്രിസ്ത്യാനികളും ഇവിടേയ്ക്ക് കുടിയേറിയതായും ചരിത്രരേഖകൾ ഉണ്ട്. കേരളത്തിലെ ആദ്യകാല ക്രിസ്ത്യാനികളായ ഇവരെ നസ്രാണികൾ അഥവാ മാർത്തോമാ ക്രിസ്ത്യാനികൾ എന്ന് പൊതുവെ വിളിച്ചിരുന്നു. കേരളത്തിലെ ഈ ആദ്യകാല ക്രൈസ്തവ സമൂഹം പൗരസ്ത്യ(കൽ‍ദായ)സുറിയാനിഭാഷ്ഹയും പാരമ്പര്യങ്ങളുമുള്ളവരായിരുന്നു. വാസ്കോ ഡ ഗാമ കേരളത്തിൽ കാലുകുത്തുന്നതു വരെ (1498) ഇവർ ഏകയോഗക്ഷേമരായി കഴിയുകയായിരുന്നു. പോർട്ടുഗീസുകാർ ലത്തീൻ ആരാധനാക്രമങ്ങളും ഭാഷയും അടിച്ചേൽ‍പ്പിക്കാൻ ശ്രമിച്ചപ്പോൾ ഒരു കൂട്ടർ എതിർക്കുകയും മറ്റൊരു കൂട്ടം അംഗീകരിക്കുകയും ചെയ്തു. എതിർത്ത സുറിയാനി ക്രിസ്ത്യാനികൾ തന്നെ പിന്നീട് രണ്ടു ചേരിയായി തിരിഞ്ഞു.

1503-ലാണ്‌ ഇന്ത്യയിലെ ആദ്യത്തെ റോമൻ കത്തോലിക്ക പള്ളി പണിഞ്ഞത്[1].

നവീകരണത്തെ തുടർന്ന് കത്തോലിക്കാ സഭയിൽ നിന്ന് വേർപെട്ട് യൂറോപ്പിൽ രൂപം കൊണ്ട പ്രൊട്ടസ്റ്റൻറ് പ്രസ്ഥാനങ്ങളിലെ മിഷണറിമാർ ക്രമേണ കേരളത്തിലുമെത്തി പ്രൊട്ടസ്റ്റൻറ് വിശ്വാസം പ്രചരിപ്പിച്ചു. കേരളത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ വളർച്ചയ്ക്ക് മിഷണറിമാർ നൽകിയ സംഭാവനകൾ നിരവധിയാണ്. അവർ സ്ഥാപിച്ച അനേക വിദ്യാലയങ്ങളും ആതുരാലയങ്ങളും ഇന്നും കേരളത്തിൽ നിലനിൽക്കുന്നുണ്ട്. കേരളത്തിൽ അന്ന് നില നിന്നിരുന്ന ജാതിവ്യവസ്ഥയുടെയും തൊട്ടുകൂടായ്മയുടെയും ദുരിതം അനുഭവിച്ചിരുന്ന അനേകർ ക്രിസ്തുമതം സ്വീകരിച്ചു. അവർണ്ണ സമുദായങ്ങളിൽനിന്ന് ക്രിസ്തുമതം സ്വീകരിച്ചവർ പരിവർത്തിത ക്രൈസ്തവർ എന്ന് അറിയപ്പെടുന്നു.

കേരളത്തിലെ ക്രൈസ്തവ സഭകൾ

 
ക്രിസ്തീയ മതത്തിലെ പല പാരമ്പര്യങ്ങളിൽപ്പെട്ട കുരിശുകൾ

കേരളത്തിലെ മുഖ്യധാരക്രൈസ്തവ സഭകൾ നാലായി തിരിച്ചിരിക്കുന്നു.

  1. കത്തോലിക്കാ സഭകൾ
  2. ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ‍
  3. കൽദായ സഭ‍
  4. പ്രോട്ടസ്റ്റൻറ് സഭകൾ

കത്തോലിക്കാ സഭകൾ

റോമിലെ മാർപാപ്പ പരമാധ്യക്ഷനായ കത്തോലിക്കാ സഭയുടെ മൂന്ന് ഘടകങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്

ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ

അർമേനിയൻ ഓർത്തഡോക്സ് സഭ‍കൾ, അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭ, കോപ്റ്റിക്ക് ഓർത്തഡോക്സ് സഭ, എത്യോപ്യൻ ഓർത്തഡോക്സ് സഭ, എറിത്രീയൻ ഓർത്തഡോക്സ് സഭ,ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ എന്നിവയടങ്ങുന്ന ഓറിയന്റൽ ഓർത്തഡോക്സ് സഭയുടെ രണ്ട് വിഭാഗങ്ങൾ കേരളത്തിലുണ്ട്. ഓർത്തഡോക്സ്‌ പൗരസ്ത്യ സഭയുടെ വലിയ മെത്രാപ്പോലീത്തൻ ഭദ്രാസനമായ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭയുടെ വലിയ മെത്രാപ്പോലീത്തൻ ഭദ്രാസനമായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയും ആണു് അവ.

ഈ സഭകളാവട്ടെ ഒന്നായിരുന്നു. 1912ൽ ഈ സഭയിൽ ഭിന്നിപ്പുണ്ടായി. മലങ്കര മെത്രാപ്പോലീത്തയായ വട്ടശ്ശേരിൽ മാർ ദിവാന്നാസ്യോസിനെ അനുകൂലിച്ചവർ കാതോലിക്കോസ് കക്ഷി എന്ന പേരിലും അന്ത്യോഖ്യായിലെ പാത്രിയാർക്കീസ് ബാവയെ അംഗീകരിച്ചവർ പാത്രിയാർക്കീസ് കക്ഷിഎന്ന പേരിലും അറിയപ്പെടാൻ തുടങ്ങി.[2]എന്നാൽ ഇവ രണ്ടും തന്നെ ഓർത്തഡോക്സ് സഭകളും നിയമാനുസരണം യാക്കോബ്യവും ആണെന്നും എന്നത് ഒരു ചരിത്ര വൈരുദ്ധ്യമാണ്. വീണ്ടും ഐക്യമുണ്ടായെങ്കിലും 1995-ലെ- സുപ്രീം കോടതിയുടെ വിധിയ്ക്കു് [3] ശേഷം ഒരുവിഭാഗം പിരിഞ്ഞു് 2002-ൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ നിലവിൽവന്നു. എന്നാൽ ഇന്ന് ആദ്യത്തേത് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയെന്നും രണ്ടാമത്തേത് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്നും അറിയപ്പെടുന്നു.

സുറിയാനി പാരമ്പര്യത്തിലുള്ള മറ്റ് സഭകൾ

പ്രൊട്ടസ്റ്റൻറ് സഭകൾ

കത്തോലിക്കാ ഓർത്തഡോക്സ് പൗരസ്ത്യ സഭകളിൽ പെടാത്ത എല്ലാ സഭകളേയും പ്രൊട്ടസ്റ്റൻറ് വിഭാഗത്തിൽ പൊതുവേ പെടുത്തിയിരിക്കുന്നത്.

മറ്റ് ക്രിസ്തീയർ

മുഖ്യധാര ക്രൈസ്തവസഭകളിൽ പെടാത്ത സ്വതന്ത്രക്രിസ്തീയരും കേരളത്തിലുണ്ട്.

  1. 1.0 1.1 HILL, JOHN (1963). "1-SOUTH INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 28. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. മനോരമ ഇയർ ബുക്ക്‌ 2006 പേജു 403. മനോരമ പ്രസ്സ്‌ കോട്ടയം
  3. http://judis.nic.in/supremecourt/qrydisp.asp?tfnm=10731 1995 സുപ്രീം കോടതിയുടെ ന്യൂനപക്ഷ വിധി മോ.റെവ. പി.എം.എ. മെത്രാപ്പോലീത്ത v/s മോ.മാർ മാർത്തോമ്മാ, വിധി പ്രസ്താവിച്ചത് 20/06/1995 ബെഞ്ച്: 1) ആർ.എം.സഹായി 2) ആർ.എം. സഹായി, ജീവൻ റെഡ്ഡി, എസ്.സി. സെൻ]
"https://ml.wikipedia.org/w/index.php?title=ക്രിസ്തുമതം_കേരളത്തിൽ&oldid=935842" എന്ന താളിൽനിന്ന് ശേഖരിച്ചത്