"യുദ്ധ ടാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
ആയുധങ്ങൾ ശേഖരിച്ചുവയ്ക്കാൻ സൗകര്യമുള്ള യുദ്ധവാഹനങ്ങൾ ബി. സി. 2000-ാം ആണ്ടോടുകൂടി നിർമിച്ചു തുടങ്ങിയതായി രേഖകളുണ്ട്. മധ്യപൂർവ ദേശക്കാരായ ഈജിപ്തുകാർ, ഹിറ്റൈറ്റുകൾ എന്നിവർ അമ്പും വില്ലും പ്രയോഗിച്ചുള്ള യുദ്ധത്തിൽ കുതിരകളെ പൂട്ടിയ രഥത്തെ യുദ്ധവാഹനമായി ഉപയോഗിച്ചിരുന്നു. ആയുധശേഖരമുള്ള യുദ്ധവാഹനത്തെ സംരക്ഷിക്കാനായി ഉരുട്ടി നീക്കാവുന്ന തരത്തിലുള്ള ചില കവചിത സജ്ജീകരണങ്ങൾ മധ്യകാലത്ത് നിലവിലുണ്ടായിരുന്നു. ബി. സി. 9-ാം ശ. -ത്തിൽ അസീറിയന്മാരും ഇത്തരം സജ്ജീകരണങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നതായി രേഖകളുണ്ട്.
 
ഗൈദൊ ദ വിജെവനൊ (1335), [[ലിയനാർഡൊ ഡാ വിഞ്ചിഡാവിഞ്ചി]] (1484) എന്നിവർ ബാറ്റിൽ കാറുകൾക്ക് രൂപകല്പന നൽകുകയുണ്ടായി. മധ്യകാലത്തിൽ കുതിരകളെ പൂട്ടി വലിക്കുന്ന വണ്ടികളെ 'ബാറ്റിൽ വാഗണു'കളായി മാറ്റിയെടുത്തിരുന്നു. ഇവയിൽ പ്രധാന മായി രണ്ടിനങ്ങളാണ് ഉണ്ടായിരുന്നത്; പടയാളികളെ കൊണ്ടു പോകാനുള്ളവയും [[പീരങ്കി]] ഘടിപ്പിച്ചവയും. ശത്രുപക്ഷത്തിന്റെ ശരവർഷത്തെ ചെറുക്കുവാൻ ബാറ്റിൽ വാഗണുകളുടെ ഇരുവശത്തും മരപ്പലകകൾ ഘടിപ്പിച്ചിരുന്നു. യുദ്ധഭൂമിയുടെ വിവിധ ഭാഗങ്ങളിലേക്ക് ഈ വാഹനങ്ങളെ ആവശ്യാനുസരണം കൊണ്ടുപോകാമായിരുന്നു. കുതിരകളെ കൂടാതെ കാറ്റാടിയന്ത്രം, ഗിയറുകൾ എന്നിവയുപയോഗിച്ചും ഇവയെ ചലിപ്പിക്കാനുള്ള രീതികൾ പരീക്ഷിച്ചു നോക്കിയിരുന്നു.
 
1855-ൽ നീരാവി ഉപയോഗിച്ചു പ്രവർത്തിപ്പിക്കാവുന്ന ഒരു കവചിത വാഹനം ഇംഗ്ലണ്ടിലെ ജെയിംസ് കോവൻ വികസിപ്പിച്ചെടുത്തെങ്കിലും അതിനർഹമായ അംഗീകാരം ലഭിച്ചില്ല. ക്രമേണ അമേരിക്കക്കാരും ജർമനിയിലെ കൈസർ വിൽഹെമും പ്രത്യേക കവചിത സംവിധാനങ്ങളുള്ള വാഹനങ്ങൾ നിർമിച്ചുതുടങ്ങി. ഇംഗ്ലണ്ടിൽ ഫോർ-വീൽ ഡ്രൈവായ ക്വാഡ്രി സൈക്കിളിൽ (quadri cycle) മാക്സിം തോക്ക് ഘടിപ്പിച്ചുകൊണ്ടുള്ള സംവിധാനം പുറത്തിറക്കി. സ്വയം നിയന്ത്രിക്കാവുന്ന ഒരു കവചിത വാഹനം 1900-ൽ ഇംഗ്ലണ്ടിൽ ജോൺ ഫൗളർ കമ്പനി നിർമിച്ചു. ദക്ഷിണാഫ്രിക്കൻ യുദ്ധരംഗത്തേക്ക് (1899-1902) സാധനങ്ങൾ കൊണ്ടുപോകാനുപയോഗിച്ചിരുന്നതും നീരാവി കൊണ്ടു പ്രവർത്തിക്കുന്നതുമായ 'സ്റ്റീം ട്രാക്ക്ഷൻ എൻജി'നിൽ കവചമിട്ട് യുദ്ധ വാഹനമായി മാറ്റുകയാണുണ്ടായത്. 1904-ഓടെ ഫ്രാൻസ്, യു. എസ്., ആസ്ട്രിയ എന്നിവിടങ്ങളിലും കവചിത വാഹനങ്ങൾ പുറത്തിറങ്ങിയെങ്കിലും ട്രാക്കുകളുപയോഗിച്ചു സഞ്ചരിക്കുന്ന കവചിത വാഹനങ്ങൾ നിർമിച്ചിരുന്നില്ല. ഒന്നാം ലോകയുദ്ധത്തിലെ 'കിടങ്ങു യുദ്ധം' കവചിത വാഹനങ്ങളുടെ അപര്യാപ്തത പ്രകടമാക്കിയതോടെ യുദ്ധത്തിൽ ആക്രമണ സേനയ്ക്ക് ശത്രുപക്ഷത്തെ വെടിയുണ്ടകളെ ചെറുക്കാനും ദുർഘട പ്രദേശങ്ങളിലൂടെ സഞ്ചരിക്കാനും പ്രാപ്തിയുള്ള കവചിത വാഹനങ്ങളുടെ നിർമാണം യുദ്ധരംഗത്തു മുന്നേറാൻ അനിവാര്യമെന്ന് ബോധ്യമായി. ഇതോടെ, ഇത്തരം വാഹനങ്ങളുടെ നിർമാണവും ആരംഭിച്ചു. സഞ്ചരിക്കാൻ ചക്രങ്ങൾക്കു പകരം ട്രാക്ക് അഥവാ ക്യാറ്റർപില്ലർ ട്രെഡ് (tread) ആണ് ഇവയിലുപയോഗിക്കുന്നത്. അന്ന് ട്രാക്കും ഹള്ളും (വാഹനത്തിന്റെ ചട്ടക്കൂട്) പ്രത്യേകം തൊഴിലാളികളെ കൊണ്ട്, അവർ തമ്മിൽ അറിയാത്ത വിധത്തിലാണ്, നിർമിച്ചിരുന്നത്. മാത്രമല്ല, ഹള്ള് പണിയുന്നവരെ ധരിപ്പിച്ചിരുന്നത്, അത് മരുഭൂമിയിലേക്ക് ജലം കൊണ്ടു പോകാനുള്ള ഒരു തരം ജലനൗകയാണെന്നായിരുന്നു. അതു കൊണ്ടാണ് ഇതിന് ജലം സംഭരിക്കാനുള്ള പാത്രം എന്നർഥമുള്ള 'ടാങ്ക്' എന്ന പേരു ലഭിച്ചത്. പണി പൂർത്തിയാക്കിയ വാഹനങ്ങൾ ജർമനിയിലേക്ക് കപ്പൽ വഴി രഹസ്യമായി പൊതിഞ്ഞു കടത്തിക്കൊണ്ടു വന്നപ്പോഴും ജർമൻകാരെ തെറ്റിദ്ധരിപ്പിക്കാൻ പൊതിക്കു പുറത്തു 'ടാങ്ക്' എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇക്കാരണങ്ങളാൽ പിൽക്കാലത്ത് വാഹനത്തിന് ടാങ്ക് എന്ന പേരു തന്നെ സ്ഥിരീകരിക്കപ്പെട്ടു.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/935266" എന്ന താളിൽനിന്ന് ശേഖരിച്ചത്