"ശൂർപ്പണഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
വാൽമീകി രാമായണത്തിലെ ശൂർപ്പണഖ രാമന്റെ നേർവിപരീത ചിത്രമാണ്. രാമനെ യുവത്വ സുമുഖസുന്ദരനായി
അവതരിപ്പിക്കുന്ന വാൽമീകി ശൂർപ്പണഖയെ വിരൂപിയും കുടവയറത്തിയുമായി അവതരിപ്പിക്കുന്നു. രാമന്റെ സുന്ദര നയനങ്ങളും ഇടതൂർന്ന മുടിയും ഇമ്പമുള്ള ശബ്ദവുമെല്ലാം ശൂർപ്പണഖയുടെ കോങ്കണും , ചെമ്പിച്ചുണങ്ങിയ മുടിയും അരോചക ഭാഷണവുമായി വാൽമീകി വിരുദ്ധ താരത്തമ്യം നടത്തുന്നു.രാമൻ സത്ചരിതനും ധർമ്മിഷ്ടനും ആകുന്നു അവളാകട്ടെ ദുഷ്ടയും വഞ്ചകിയും അപരിഷ്കൃതയും . ധർമ്മാധർമ്മ വിവേചനം വരച്ചുകാട്ടാനുപകരിക്കുന്ന മനോഹര വർണ്ണനമാണ് രാമ ശൂർപ്പണഖാ താരതമ്യം .
==ശൂർപ്പണഖ ഇതര രാമായണങ്ങളിൽ==
വാൽമീകി രാമായണത്തിൽ നിന്നും വ്യത്യസ്തമായി വശ്യസുന്ദരിയായ ശൂർപ്പണകയെയാണ് കമ്പരാമായണത്തിൽ കാണാൻ സധിക്കുക. ജനിച്ചപ്പോൾതന്നെ സുന്ദരമിഴികളുണ്ടായിരുന്ന അവളുടെ ആദ്യ പേർ മീനാക്ഷിയെന്നായിരുന്നു. വശീകരണ ചാതുര്യം സ്വതേ ഉണ്ടായിരുന്ന അവൾക്ക് തിരഞ്ഞെടുക്കുന്ന ഏത് രൂപവും സ്വീകരിക്കാൻ സാധിക്കുമായിരുന്നു കമ്പ രാമായണത്തിൽ.
മറ്റൊരു രാമായണ കഥയിൽ രാമനോടുള്ള പ്രേമമല്ല മറിച്ച് സ്വന്തം സഹോദരനായ രാവണനോടുള്ള പകയാണ്
രാമനെ കരുവാക്കി രാവണനിഗ്രഹത്തിനുപയോഗിക്കാൻ അവളെ പ്രേരിപ്പിക്കുന്നത്.അസുരനായ ദുഷ്ടബുദ്ധിയായിരുന്നു ശൂർപ്പണഖയുടെ ഭർത്താവ്. ദുഷ്ടബുദ്ധിയുടെ അധികാരമോഹം രാനണകോപം ക്ഷ്ണീച്ചു വരുത്തി. രാവണ നിർദ്ദേശപ്രകാരം ദുഷ്ട്ബുദ്ധി വധിക്കപ്പെടുന്നു. വിധവയായ ശൂർപ്പണഖ ഭർത്തൃ വധത്തിനു പ്രതികാരം ചെയ്യാൻ ഇറങ്ങി തിരിക്കുന്നതാണ് രാമായണകഥയുടെ മറ്റൊരു ആവിഷ്കാരം. ഈ കഥയിൽ രാമന്റെ ശക്തി തിരിച്ചറിഞ്ഞ ശൂർപ്പണഖ രാമനല്ലാതെ മറ്റാർക്കും രാവണനെ കൊല്ലാൻ സാധിക്കില്ല എന്നു മനസ്സിലാക്കുന്നു. തുടർന്നു രാമ രാവണയുദ്ധിത്തിനു കളമൊരുക്കുകയാണവൾ ചെയ്യുന്നത്.
 
 
"https://ml.wikipedia.org/wiki/ശൂർപ്പണഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്