"തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[ജ്യോതിശാസ്ത്രം]], [[വ്യാകരണം]], [[വൈദ്യം]], [[അലങ്കാരം]] എന്നീ വിഷയങ്ങളിൽ വിചക്ഷണനും [[മേല്പത്തൂർ നാരായണഭട്ടത്തിരി|മേല്പത്തൂർ നാരായണഭട്ടതിരിയുടെ]] ശബ്ദശാസ്ത്രഗുരുവുമായിരുന്ന [[കേരളം|കേരളീയ]] പണ്ഡിതനായിരുന്നു '''തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി'''. [[മലപ്പുറം]] ജില്ലയിൽ [[തിരൂർ|തിരൂരിലുള്ള]] [[തൃക്കണ്ടിയൂർ]] പിഷാരത്ത് 1545-ൽ ജനിച്ചു. പല വിദ്വാൻമാരുടെയും ജൻമംകൊണ്ട് ധന്യമായിട്ടുളളതാണ് ഈ കുടുംബം. ഉദ്ദണ്ഡശാസ്ത്രികളുടെ സമകാലികനായ നാണപ്പപ്പിഷാരടി എന്ന മഹാവൈയാകരണന്റെ ഒരു പൂർവികനായിരുന്നു അച്യുതപ്പിഷാരടി. ആ കുടുംബത്തിൽപ്പെട്ട മറ്റൊരു വ്യാകരണജ്ഞനാണ് ഗോവിന്ദപ്പിഷാരടി. അച്യുതപ്പിഷാരടിക്കു ജ്യോതിശ്ശാസ്ത്രത്തിൽ അനേകം പ്രസിദ്ധ ശിഷ്യൻമാരും പ്രശിഷ്യൻമാരും ഉണ്ടായിട്ടുണ്ട്. മേല്പത്തൂർ നാരായണ ഭട്ടതിരിയായിരുന്നു ഇദ്ദേഹത്തിന്റെ ശിഷ്യരിൽ പ്രാതഃസ്മരണീയൻ. പത്തനംതിട്ട താലൂക്കിൽ ചെറുകോൽ നെടുമ്പയിൽ കൊച്ചുകൃഷ്ണനാശാൻ (1756-1812) എന്ന ജ്യോതിശ്ശാസ്ത്രജ്ഞൻ എഴുതിയ ആറൻമുളവിലാസം ഹംസപ്പാട്ടിൽനിന്ന് ആ ശിഷ്യപരമ്പരയുടെ ഏകദേശജ്ഞാനം ലഭിക്കും. അച്യുതപ്പിഷാരടിയുടെ ഒരു ശിഷ്യനാണ് കോലത്തുനാട്ടു തൃപ്പാണിക്കരെ പൊതുവാൾ. ഭോജചമ്പുവിന് വ്യാഖ്യാനം ചമച്ച അറുനായത്ത് കരുണാകരപ്പിഷാരടി മറ്റൊരു ശിഷ്യനാണ്.
 
==പ്രധാനകൃതികൾ==
"https://ml.wikipedia.org/wiki/തൃക്കണ്ടിയൂർ_അച്യുതപ്പിഷാരടി" എന്ന താളിൽനിന്ന് ശേഖരിച്ചത്