ടൈറ്റനോസോറസ് അന്ത്യ [[കൃറ്റേഷ്യസ്ക്രിറ്റേഷ്യസ്]] കാലത്ത് [[ഇന്ത്യ|ഇന്ത്യയിൽ]] ജീവിച്ചിരുന്ന [[സോറാപോഡ്]] വംശത്തിൽ പെട്ട വളരെ വലിയ [[ദിനോസർ]] ആയിരുന്നു<ref name=lydekker1877>Lydekker, R. (1877). "Notices of new and other Vertebrata from Indian Tertiary and Secondary rocks." ''Records of the Geological Survey of India'', '''10'''(1): 30-43.</ref>. ദിനോസറുകളിലെ സസ്യഭുക്കുകളിൽ ഒരു പ്രധാന വിഭാഗമാണ് ടൈറ്റനോസോറസ്. സമാനമായ സ്പീഷിസ്നെ ദക്ഷിണ അമേരിക്കയിലും [[യൂറോപ്പ്|യൂറോപ്പിലും]] കണ്ടു കിട്ടിയിട്ടുണ്ട്. ഗ്രീക്ക് പുരാണത്തിലെ അതിശക്തി ഉള്ള ദേവന്മാരായ [[ടൈറ്റൻ|ടൈറ്റന്മാർ]] ആണ് പേരിനു ആധാരം.