"ചിറ്റാട്ടുകര ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
{{prettyurl|Chittattukara Gramapanchayath}}
[[എറണാകുളം]] ജില്ലയിലെ പറവൂർ ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ചിറ്റാറ്റുകര. പറവൂർ പുഴയുടെ അരികിൽ സ്ഥിതിചെയ്യുന്ന ഒരു പഞ്ചായത്താണ് ചിറ്റാറ്റുകര.
ചിറ്റാറ്റുകര ഗ്രാമപ്പഞ്ചായത്ത് (ചരിത്രം)
==ചരിത്രം==
 
പറവൂർ വില്ലേജ് യൂണിയന്റെയും വടക്കേക്കര വില്ലേജ് യൂണിയന്റെയും ചില ഭാഗങ്ങൾ ചേർത്താണ് ചിറ്റാറ്റുകര പഞ്ചായത്ത് രൂപീകരിച്ചത്. ആറുകളുടെ കര എന്നർത്ഥം വരുന്നതായിരിക്കാം ചിറ്റാറ്റുകര <ref name="ചിറ്റാറ്റുകര">[http://www.lsg.kerala.gov.in/pages/history.php?intID=5&ID=628 തദ്ദേശസ്വയംഭരണ വെബ്സൈറ്റ്] ചിറ്റാറ്റുകര പേരിനു പിന്നിൽ.</ref> ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും ചിറ്റാറ്റുകരവച്ച് ഒരുമിച്ചു കണ്ടുമുട്ടിയിട്ടുണ്ട്. ഇവിടുത്തെ കല്ലറയ്ക്കൽ തറവാട്ടിൽ ചട്ടമ്പിസ്വാമികൾ വളരെക്കാലം താമസിച്ചിട്ടുണ്ട് <ref name="ചട്ടമ്പിസ്വാമികൾ">[http://www.lsg.kerala.gov.in/pages/details.php?intID=5&ID=628 തദ്ദേശസ്വയംഭരണ വെബ്സൈറ്റ്] ചട്ടമ്പിസ്വാമികൾ ചിറ്റാറ്റുകരയിൽ.</ref>
പുരാതന കാലത്ത് പറവൂർ നാട്ടുരാജ്യത്തിൻറെ ഭാഗമായിരുന്നു. പെരിയാറിൻറെ തുരത്തുകളായ ചെറിയ വല്ലംതുരുത്തും വലിയ വല്ലംതുരത്തും പഴയ തിരുവിതാംകൂറിൻറെ ഭാഗമായിരുന്നു. തുരുത്തിൻറെ തെക്കു നിന്നും വടക്കോട്ട് കിഴക്കേ അതിരിൽ തിരുവിതാംകൂർ കൊച്ചി നാട്ടുരാജ്യങ്ങളെ വേർ തിരിച്ചിരുന്ന അതിർത്തി(കൊതി)ക്കല്ലുകൾ കാണാം. ശക്തമായ ജന്മിത്വ വ്യവസ്ഥിതി നിലനിന്നിരുന്ന പ്രദേശമാണിത്.
ഈ പഞ്ചായത്തിലെ കല്ലറയ്ക്കൽ തറവാട്ടിൽ ചട്ടമ്പിസ്വാമികൾ ഏറെക്കാലം താമസിച്ചിരുന്നു ചട്ടമ്പിസ്വാമികളുടെയും ശ്രീനാരായണ ഗുരുവിൻറെയും സംഗമ വേദിയായിട്ടുണ്ട് ഇവിടം.
1947 ൽ സഞ്ചാര സ്വാതന്ത്ര്യത്തിനായി നടന്ന പാലിയം സമരം ശ്രദ്ധേയമാണ് കയർ, ചെത്ത് എന്നീ തൊഴിൽ മേഖലകളിലെ ശക്തമായ സമരങ്ങൾ ഈ പ്രദേശത്ത് നടന്നിട്ടുണ്ട്.
ആറുകളാൽ ചുറ്റപ്പെട്ട പ്രദേശം എന്ന അർഥത്തിലാണ് ചിറ്റാറ്റുകര എന്ന പേരുവന്നതെന്നാണ് പഴമക്കാരുടെ വിശ്വാസം
വടക്കേക്കര വില്ലേജ് യൂണിയൻറെയും പറവൂർ വില്ലേജ് യൂണിയൻറെയും ഭാഗങ്ങൾ ചേർത്ത് 1953ൽ ചിറ്റാറ്റുകര ഗ്രാമപ്പഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. പ്രഥമ പ്രസിഡൻറായി എ.വി.ഈപ്പനെ തെരഞ്ഞെടുത്തു.
 
==ജീവിതോപാധി==
ജീവിതോപാധി പ്രധാനമായും കൃഷിയാണ്. പുഴയുടെ കരയായതിനാൽ മത്സ്യബന്ധനം ഒരു തൊഴിലാണ്. അതുമൂലം ഉപജീവനം കഴിക്കുന്ന ധാരാളം കുടുംബങ്ങളുണ്ട്.
"https://ml.wikipedia.org/wiki/ചിറ്റാട്ടുകര_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്