"സുനാമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

merge
വരി 1:
{{Prettyurl|Tsunami}}
[[പ്രമാണം:2004-tsunami.jpg|right|350px|thumb|2004 [[ഡിസംബർ 26]] നു ഉണ്ടായ സുനാമി. ചിത്രം തായ്ലണ്ടില് നിന്ന്]]
{{mergefrom|സുനാമി.}}
കടലിലെയും മറ്റും ജലത്തിനു് വൻതോതിൽ സ്ഥാനചലനം സംഭവിക്കുമ്പോൾ ഉടലെടുക്കുന്ന ഭീമാകാരമായ തിരകളെയാണു് '''സുനാമി''' എന്നു വിളിയ്ക്കുന്നതു്. [[ഭൂമികുലുക്കം]], വൻതോതിലുള്ള [[സമുദ്രാന്തർ ചലനങ്ങൾ]], [[അഗ്നിപർവ്വതസ്ഫോടനം]], [[ഉൽക്കാപതനം]], മറ്റു സമുദ്രാന്തരസ്ഫോടനങ്ങൾ തുടങ്ങിയവ ഒരു സുനാമി സൃഷ്ടിക്കാൻ കഴിവുള്ള കാരണങ്ങളാണു്. സുനാമികൾ തിരിച്ചറിയപ്പെടാത്തത്ര ചെറുതും, അങ്ങേയറ്റം നാശനഷ്ടങ്ങൾ ഉണ്ടാക്കാവുന്നത്ര വലുതും ആകാം. ഗ്രീക്ക് ചരിത്രകാരനായ തുസിഡൈഡാണ് ആദ്യമായി സുനാമിയെ സമുദ്രാന്തർ ഭൂകമ്പങ്ങളുമായി ബന്ധപ്പെടുത്തിയത്. ഇരുപതാം നൂറ്റാണ്ടുവരെ സുനാമിയെപ്പറ്റി വളരെ ചെറിയതോതിൽ മാത്രമേ അറിവുണ്ടായിരുന്നുള്ളൂ.
[[പ്രമാണം:2004-tsunami.jpg|right|350px|thumb|2004 [[ഡിസംബർ 26]] നു ഉണ്ടായ സുനാമി. ചിത്രം തായ്ലണ്ടില് നിന്ന്]]
കടലിലെയും മറ്റും ജലത്തിനു് വൻതോതിൽ സ്ഥാനചലനം സംഭവിക്കുമ്പോൾ ഉടലെടുക്കുന്ന ഭീമാകാരമായ തിരകളെയാണു് '''സുനാമി''' എന്നു വിളിയ്ക്കുന്നതു്. [[ഭൂമികുലുക്കം]], വൻതോതിലുള്ള [[സമുദ്രാന്തർ ചലനങ്ങൾ]], [[അഗ്നിപർവ്വതസ്ഫോടനം]], [[ഉൽക്കാപതനം]], മറ്റു സമുദ്രാന്തരസ്ഫോടനങ്ങൾ തുടങ്ങിയവ ഒരു സുനാമി സൃഷ്ടിക്കാൻ കഴിവുള്ള കാരണങ്ങളാണു്. സുനാമികൾ തിരിച്ചറിയപ്പെടാത്തത്ര ചെറുതും, അങ്ങേയറ്റം നാശനഷ്ടങ്ങൾ ഉണ്ടാക്കാവുന്നത്ര വലുതും ആകാം.
 
സുനാമി എന്ന വാക്കു്, [[ജപ്പാൻ]] ഭാഷയിൽ നിന്നും ഉടലെടുത്തതാണു്. ജപ്പാൻ ഭാഷയിലെ "സു" എന്നും (തുറമുഖം) "നാമി" എന്നും (തിര) രണ്ടു വാക്കുകൾ കൂടിച്ചേർന്നതാണു് സുനാമി. ഏകദേശം 195 ഓളം സുനാമികളെ ജപ്പാനിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
 
ഉൾക്കടലിൽ ഒരു സുനാമിയുടെ [[തരംഗദൈർഘ്യം]] നൂറുകണക്കിനു കിലോമീറ്ററുകൾ വരും, ഉയരം തുലോം തുച്ഛവുമായിരിക്കും. അതിനാൽ തന്നെ ഒരു സുനാമി കടന്നുപോകുന്നതു് ഉൾക്കടലിൽ തിരിച്ചറിയാനാവുകയില്ല. ചെറിയൊരു ഉയർച്ചയും താഴ്ചയും കടന്നുപോയതായി മാത്രമേ മനസ്സിലാക്കാൻ സാധിക്കൂ. എന്നാൽ കരയോടടുക്കുന്തോറും [[തരംഗദൈർഘ്യം]], [[വേഗത]] എന്നിവ കുറയുകയും ഉയരം അനേകം മടങ്ങ് കൂടുകയും ചെയ്യുന്നു.
 
== കാരണങ്ങൾ ==
[[പ്രമാണം:Tsunami_comic_book_style.png|right|thumb|സുനാമിയുടെ ഉത്ഭവം]]
സമുദ്രത്തിന്റെ അടിത്തട്ടു് പൊടുന്നനെ ചലിയ്ക്കുകയും സമുദ്രജലത്തെ [[ലംബം|ലംബമായി]] തള്ളുകയോ വലിയ്ക്കുകയോ ചെയ്യുമ്പോൾ സുനാമിത്തിരകൾ ഉണ്ടാകുന്നു. ഭൂമിയുടെ അടിയിലുള്ള ഫലകങ്ങളുടെ അതിർത്തികളിലാണു് ഇത്തരം ലംബദിശയിലുള്ള വൻചലനങ്ങൾ നടക്കുക. ഇത്തരം ഫലകങ്ങൾ തമ്മിൽ ഉരസി ഉണ്ടാകുന്ന ഭൂചലനങ്ങൾ സുനാമിയുണ്ടാക്കാൻ പര്യാപ്തമാണു്. സമുദ്രാന്തർഭാഗങ്ങളിലുണ്ടാവുന്ന മണ്ണിടിച്ചിലും അഗ്നിപർവ്വതശേഷിപ്പുകളുടെ പതനവും എല്ലാം അതിനു് മുകളിലുള്ള ജലഖണ്ഡത്തെ വൻതോതിൽ ഇളക്കാൻ പര്യാപ്തമാവും. അതുപോലെ സമുദ്രത്തിനടിയിൽ ഒരു വലിയ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നതുമൂലവും സുനാമിയുണ്ടാവാം.
 
Line 15 ⟶ 14:
 
== സവിശേഷതകൾ ==
[[File:US Navy 050102-N-9593M-031 A village near the coast of Sumatra lays in ruin after the Tsunami that struck South East Asia.jpg|thumb|left|ഇന്ത്യൻ മഹാസമുദ്രത്തിൽ 2004-ൽ ഉണ്ടായ സുനാമിയിൽ തകർന്ന സുമാത്രൻ പട്ടണം]]
സുനാമിയെ, ഒരു ഭീമാകാരമായ തിര എന്നു പറയാൻ പറ്റില്ല. പകരം ചേരുന്ന വിശേഷണം, തുടർച്ചയായി ദ്രുതഗതിയിൽ [[വേലിയേറ്റം]], എന്നാണു്. ഈ ഏറ്റം എല്ലാ പ്രതിബന്ധങ്ങളേയും തട്ടിമാറ്റി കരയിലേയ്ക്കു് കുതിച്ചു കേറും. ആദ്യത്തെ കയറ്റത്തിനു പിന്നാലെ വരുന്ന അളവില്ലാത്തത്ര വെള്ളമാണു് എല്ലാ നാശനഷ്ടങ്ങളും വരുത്തിവയ്ക്കുന്നതു്. കടലിൽ ജലനിരപ്പു് ഉയർന്നുകൊണ്ടേയിരിയ്ക്കും, അതു് കരയിലേയ്ക്കു് അതിവേഗത്തിൽ ഒഴുകികയറുകയും ചെയ്യും. വെള്ളത്തിന്റെ അതിശക്തമായ തള്ളലിൽ കെട്ടിടങ്ങളടക്കം മുന്നിൽപെടുന്ന എന്തും തകർന്നു തരിപ്പണമാകും. കപ്പലുകളെയെല്ലാം എടുത്തു് കരയിലതിദൂരം ഉള്ളിലേയ്ക്കു് കൊണ്ടുപോകും. വലിയ അളവിൽ ജലവും അതിശക്തിയായ അളവിൽ ഊർജ്ജവും സുനാമികളിൽ ഉള്ളതുകൊണ്ട് ഇവ കടൽതീരങ്ങളുടെ വൻതോതിൽ നാശത്തിന് കാരണമാവുന്നു.
 
മറ്റുതിരകളെയപേക്ഷിച്ചു് സുനാമി വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. അളവറ്റ [[ഊർജ്ജം]], അതിവേഗതയിൽ സമുദ്രങ്ങൾ താണ്ടി, ഒട്ടും ഊർജ്ജനഷ്ടമില്ലാതെ സഞ്ചരിക്കുന്ന ഒരു പ്രതിഭാസമാണിതു്. ഉത്ഭവകേന്ദ്രത്തിൽ നിന്നും ആയിരക്കണക്കിനു് കിലോമീറ്ററുകൾ അകലെ പോലും എത്തി വൻനാശനഷ്ടങ്ങൾ വിതയ്ക്കാൻ ശേഷിയുള്ള സുനാമി, മിക്കപ്പോഴും മണിക്കൂറുകൾ കഴിഞ്ഞായിരിക്കും അതിന്റെ ലക്ഷ്യത്തിലെത്തിയിട്ടുണ്ടാവുക.
"https://ml.wikipedia.org/wiki/സുനാമി" എന്ന താളിൽനിന്ന് ശേഖരിച്ചത്