"തവിട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: uk:Висівки
(ചെ.) ചിത്രം +1
വരി 1:
{{prettyurl|Bran}}
[[നെല്ല്|നെല്ലിൽ]] നിന്നും [[അരി]] വേർതിരിക്കുമ്പോൾ ലഭിക്കുന്ന രണ്ട് ഉപോത്പന്നങ്ങളിൽ ഒന്നാണ്‌ '''തവിട്'''.<ref name="ref1">[[കർഷകശ്രീ]] മാസിക ഓഗസ്റ്റ് 2007. ഡോ.കെ.അനിലകുമാർ, ഡോ.വി.ശ്രീകുമാർ എന്നിവരുടെ ലേഖനം. താൾ 46-47</ref>. ഇത് സാധാരണ [[കാലിത്തീറ്റ|കാലിത്തീറ്റയായി]] ഉപയോഗിക്കുന്നു. പഴയ നെല്ലുകുത്ത് യന്ത്രങ്ങളിൽ നെല്ലുകുത്തുമ്പോൾ അരിയുടെ കൂടെ കുറച്ച് ഉമിയും തവിടും കലർന്നായിരുന്നു ലഭിച്ചിരുന്നത്. അതിനാൽ ഉമി [[മുറം]] ഉപയോഗിച്ച് പാറ്റിയായിരുന്നു തവിട് വേർതിരിച്ചിരുന്നത്. ആധുനിക രീതിയിലുള്ള നെല്ലുകുത്തുയന്ത്രങ്ങൾ നിലവിൽ വന്നതോടെ കൂടുതൽ തവിട് ലഭിക്കുവാൻ തുടങ്ങി. 100 കിലോഗ്രാം നെല്ല് കുത്തുമ്പോൾ 73 കിലോഗാം അരിയും 22.8 കിലോഗ്രാം ഉമിയും ലഭിക്കുന്നു<ref name="ref1"/>. ഇങ്ങനെ ലഭിക്കുന്ന അരി മിനുസപ്പെടുത്തുമ്പോഴാണ്‌ തവിട് ലഭിക്കുന്നത്. മിനുസപ്പെടുത്തലിന്റെ തീവ്രത അനുസരിച്ച് 5% മുതൽ 10% വരെ തവിട് ലഭിക്കുന്നു<ref name="ref1"/>. ഭാരതത്തിൽ അരി 5% മാത്രമേ ‍മിനുസപ്പെടുത്താവൂ എന്ന് നിഷ്കർഷിച്ചിട്ടുണ്ട്<ref name="ref1"/>. തവിടിൽ അനേകം [[പോഷകം|പോഷകങ്ങൾ]] അടങ്ങിയിരിക്കുന്നു. കൂടാതെ തവിടിൽ നിന്നും നിർമ്മിക്കുന്ന തവിടെണ്ണ ഭക്ഷ്യ എണ്ണയായും ഉപയോഗിക്കുന്നു<ref name="ref1"/>.<ref name="ref2">ഡോ.ഗോപാലകൃഷ്ണപിള്ള ,വൈദ്യരത്നം വേലായുധൻ നായർ എന്നിവരുടെ "ആരോഗ്യവിജ്ഞാനകോശം". ആരാധന പഷ്ലിക്കേഷൻസ്, ഷോർണൂർ. താൾ 113-115</ref>
[[File:WheatBran.jpg|right|thumb|200px|ഗോതമ്പിന്റെ തവിട്]]
== പോഷകം ==
[[കൊഴുപ്പ്]] നീക്കം ചെയ്തതും അല്ലാത്തതുമായ തവിട് ഒരു ഉത്തമ പോഷകാഹാരമാണ്‌. തവിടിൽ [[മാംസ്യം]] , കൊഴുപ്പ്, [[നാര്‌|നാരുകൾ]], [[ധാതു|ധാതുക്കൾ]] എന്നിവ അടങ്ങിയിരിക്കുന്നു. അരി, [[ഗോതമ്പ്]] എന്നിവയിൽ അടങ്ങിയിരിക്കുന്ന മാംസ്യത്തിനെക്കാൾ ഉയർന്നതോതിൽ [[ലൈസിൻ|ലൈസിനും]] കുറഞ്ഞതോതിൽ‍ [[ഗ്ലൂട്ടാമിക് ആസിഡ്|ഗ്ലൂട്ടാമിക് ആസിഡും]] അടങ്ങിയിരിക്കുന്നു<ref name="ref1"/>. കൂടാതെ ശുദ്ധമായ തവിടിൽ [[അന്നജം]] ഉണ്ടായിരിക്കില്ല. പക്ഷേ ആധുനിക യന്ത്രങ്ങളിൽ നിന്നും ലഭിക്കുന്ന തവിടിൽ 25% വരെ അന്നജം അടങ്ങിയിരിക്കുന്നു. ഇതിനെക്കാൾ ഉപരി [[കാത്സ്യം]], [[ഇരുമ്പ്]], [[നാകം]] എന്നീ ധാതുക്കളുടെ നാരുകൾ 25.3% വരെ അടങ്ങിയിരിക്കുന്നു<ref name="ref1"/>. ജീവകം -ബിയുടെ കുറവുമൂലം ഉണ്ടാകുന്ന [[ബെറിബെറി]]എന്ന അസുഖത്തിന്‌ തവിട് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി<ref name="ref2"/>.
"https://ml.wikipedia.org/wiki/തവിട്" എന്ന താളിൽനിന്ന് ശേഖരിച്ചത്