"ഹക്കീം അജ്മൽ ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox person | name = ഹക്കീം അജ്‌മൽഖാൻ | image = | alt = | caption ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 16:
[[ഇന്ത്യ|ഇന്ത്യയിലെ]] ഒരു ദേശീയനേതാവും ഭിഷഗ്വരനുമായിരുന്നു '''ഹക്കീം അജ്‌മൽഖാൻ'''. ഹക്കിം എന്ന [[അറബി|അറബിവാക്കിന്റെ]] അർഥം വൈദ്യൻ എന്നാണ്. മധ്യേഷ്യയിൽനിന്നും ഇന്ത്യയിൽ കുടിയേറിപ്പാർത്ത ഒരു [[മുസ്ലീം]] സൈനികോദ്യോഗസ്ഥന്റെ മകനായി 1868 ജനുവരി 29-ന് അജ്മൽ ജനിച്ചു. ബാല്യത്തിൽതന്നെ [[പേർഷ്യൻ]] [[ഭാഷ]], അറബി വ്യാകരണം, [[ഖുർആൻ]], [[തർക്കശാസ്ത്രം]] എന്നിവയിൽ അവഗാഹം നേടിയ ഇദ്ദേഹം പില്ക്കാലത്ത് ഉറുദുവിൽ പാണ്ഡിത്യം സമ്പാദിച്ചു. വൈദ്യശാസ്ത്രത്തിന്റെ ആദ്യപാഠങ്ങൾ പിതാവിൽനിന്നും ഉയർന്ന രീതിയിലുള്ള വൈദ്യ വിദ്യാഭ്യാസം ജ്യേഷ്ഠസഹോദരൻമാരിൽനിന്നും സമ്പാദിച്ചു. 1904-ൽ മൊസൊപ്പെട്ടേമിയയും [[തുർക്കി]], അറേബ്യ എന്നീ രാജ്യങ്ങളും 1911-ൽ [[യൂറോപ്|യൂറോപ്പും]] സന്ദർശിക്കുകയുണ്ടായി. [[ഡൽഹി|ഡൽഹിയിൽ]] താൻ സ്ഥാപിക്കാനുദ്ദേശിച്ച [[കോളേജ്|കോളേജിന്റെ]] നടത്തിപ്പിനെപ്പറ്റി ആവശ്യമായ വിവരങ്ങൾ ഈ യാത്രയിൽ ഇദ്ദേഹം നേടി.
 
1912-ൽ ഇന്ത്യയുടെ വൈസ്രോയിയായിരുന്ന ഹാർഡിഞ്ച്പ്രഭു അജ്മലിനെ ബഹുമാനിച്ചിരുന്നു. തത്ഫലമായി ഡൽഹിയിൽ അജ്മൽഖാൻ സ്ഥാപിച്ച ആശുപത്രിക്ക് ''ലേഡി ഹാർഡിഞ്ച്'' എന്ന പേരാണ് നല്കിയത്. ഈ കാലഘട്ടത്തിനുള്ളിൽ വിദഗ്ധനായൊരു ഭിഷഗ്വരൻ എന്ന നിലയിൽ അജ്മൽ പ്രസിദ്ധനായിക്കഴിഞ്ഞിരുന്നു. നിരവധി യൂനാനിഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. മുസ്ളീങ്ങളുടെ വിദ്യാഭ്യാസോന്നമനത്തിനുവേണ്ടി [[അലിഗഡ്]] സർവകലാശാല പടുത്തുയർത്തുന്നതിൽ ഇദ്ദേഹം നിസ്തുലമായ പങ്ക് വഹിച്ചു. 1918 ഡിസമ്പറിൽ ഡൽഹിയിൽ മദൻമോഹൻ മാളവ്യയുടെ അധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ് സമ്മളനത്തിൽ സി.ആർ. ദാസിന്റെ അസാന്നിധ്യത്തിൽ, അധ്യക്ഷപദവും വഹിച്ചു. വിവിധ സമുദായക്കാരെ ഒരേ നിലയിൽ സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത ഒരാളെന്ന നിലയിലാണ് [[ചരിത്രം|ചരിത്രകാരൻമാർ]] ഇദ്ദേഹത്തെ വീക്ഷിക്കുന്നത്. 1919-ലും 1924-ലും ഉണ്ടായ [[ഹിന്ദു]]-[[മുസ്ലീം]] ലഹളകൾ ശമിപ്പിക്കാനും അവ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനും ഇദ്ദേഹം അശ്രാന്തപരിശ്രമം ചെയ്തു. തികച്ചും ദേശീയവാദിയായിരുന്ന അജ്മൽ 1927 ഡിസമ്പറിൽ നിര്യാതനായി. ഡൽഹിയിൽ ഇദ്ദേഹം സ്ഥാപിച്ച യൂനാനി വൈദ്യവിദ്യാലയം പ്രസിദ്ധമാണ്.
 
==അവലംബം==
 
*[http://www.publicationsdivision.nic.in/Hindi-Roman/Au-Wise/HRB28.HTM ഹക്കീം അജ്‌മൽഖാൻ]
*[http://www.jmi.ac.in/AjmalKhan.htm ഹക്കീം അജ്‌മൽഖാൻ]
 
{{സർവ്വവിജ്ഞാനകോശം}}
"https://ml.wikipedia.org/wiki/ഹക്കീം_അജ്മൽ_ഖാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്