"ആൻഡ്രി നിക്കോളെവിച്ച് ടൂപൊലെഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: bg, ca, cs, cv, de, es, fi, fr, hu, it, ja, li, lt, mn, nl, pl, pt, ru, sk, sl, sr, sv, tr, uk, vi, zh
No edit summary
വരി 1:
{{prettyurl|Andrey Nikolayevich Tupolev}}
റഷ്യൻ വിമാന ശില്പിശില്പിയാണ് '''ആൻഡ്രി നിക്കോളെവിച്ച് ടൂപൊലെഫ്''' (aircraft designer). ആദ്യത്തെ സൂപ്പർസോണിക് യാത്രാ വിമാനമുൾപ്പെടെ മുൻ സോവിയറ്റ് യൂണിയനിൽ വിൻഡ്-ടണൽ, പൂർണ-ലോഹ വിമാനം എന്നിവ നിർമിക്കാൻ മുൻകയ്യെടുത്തത് ഇദ്ദേഹമായിരുന്നു. റഷ്യയിലെ പുസ്തമസൊവൊഹയിൽ (Pustomazovo) 1888 ന. 10-ന് ഇദ്ദേഹം ജനിച്ചു. മോസ്കൊ ഹയർ ടെക്നിക്കൽ സ്കൂളിൽ നിന്ന് 1918-ൽ എൻജിനീയറിങിൽ ബിരുദം നേടി. അവിടെ വിദ്യാർഥിയായിരിക്കെ റഷ്യൻ വ്യോമയാനത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന നിക്കൊലെയ് വൈ. സുവൊവ്സ്ക്കിയുടെ ശിഷ്യത്വം നേടുകയും സോവിയറ്റ് യൂണിയനിലെ ആദ്യത്തെ വിൻഡ് ടണൽ രൂപപ്പെടുത്തുകയും ചെയ്തു. 1918-ൽ സെൻട്രൽ എയ്റോഹൈഡ്രോഡൈനാമിക് ഇൻസ്റ്റിറ്റ്യൂട്ടായ TsAGI രൂപം കൊണ്ടപ്പോൾ അതിന്റെ അസിസ്റ്റന്റ് ഡയറക്ടറായി നിയമിതനായി. തുടർന്ന് 1922-ൽ അവിടത്തെ ഡിസൈൻ ബ്യൂറോയുടെ തലവനായി ഉയരുകയും ചെയ്തു. 1938-ൽ 'പൊതുജനങ്ങളുടെ ശത്രു' എന്ന് ആരോപിക്കപ്പെട്ട് അറസ്റ്റു ചെയ്യപ്പെട്ടെങ്കിലും 1943-ൽ ജയിൽ മോചിതനായി. തുടർന്ന് രണ്ടാം ലോകയുദ്ധ കാലത്ത് സോവിയറ്റ് കരസേനയിൽ ലഫ്റ്റനന്റ് ആയി സേവനമനുഷ്ഠിച്ചു. 1953-ൽ യു. എസ്. എസ്. ആർ. അക്കാദമി ഒഫ് സയൻസിലേക്ക് ടൂപൊലെഫ് തെരഞ്ഞെടുക്കപ്പെട്ടു. 1944-56 കാലയളവിൽ സുപ്രീം സോവിയറ്റിന്റെ ഡെപ്യൂട്ടി ആയും ഇദ്ദേഹം സേവനമനുഷ്ഠിക്കുകയുണ്ടായി. നൂറ്റമ്പതോളം യാത്രാ വിമാനങ്ങളും സൈനിക വിമാനങ്ങളും രൂപകൽപ്പന ചെയ്ത ടൂപൊലെഫിന് വ്യത്യസ്ത വിമാന രൂപകൽപ്പനയ്ക്കായി മൂന്നു സ്റ്റാലിൻ പുരസ്കാരങ്ങളും, 104ന്റെ രൂപകല്പനയ്ക്കായി ലെനിൻ പുരസ്കാരവും ലഭിച്ചു. 1972 ഡി. 23-ന് മോസ്കോയിൽ ഇദ്ദേഹം നിര്യാതനായി.
 
{{Sarvavijnanakosam}}
"https://ml.wikipedia.org/wiki/ആൻഡ്രി_നിക്കോളെവിച്ച്_ടൂപൊലെഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്