"ദേവദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'രത്ചന്ദ്ര ചതോപാധ്യായയുടെ ബംഗാളി നോവലും അതിനെ ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
രത്ചന്ദ്ര ചതോപാധ്യായയുടെ ബംഗാളി നോവലും അതിനെ അവലംബിച്ചു നിർമിച്ച ചലച്ചിത്രങ്ങളും. 1917 ജൂൺ 30-നാണ് 'നഷ്ടപ്രണയത്തിന്റെ നിത്യഹരിതകാവ്യം' എന്നു വിശേഷിപ്പിക്കാവുന്ന ഈ നോവൽ പ്രസിദ്ധീകൃതമായത്.
 
അതിനാടകീയതയാർന്ന ഇതിവൃത്തമാണ് ഇതിന്റേത്. എങ്കിലും വൈകാരികതീവ്രതയാൽ ഇത് ജനപ്രിയമായി. ഒരു ധനിക കുടുംബാംഗമായ ദേവദാസ് ആണ് നായകൻ; ദരിദ്രകുടുംബാംഗമായ പാർവതി നായികയും. ബാല്യകാലസഖികളായിരുന്ന അവർ യൗവനത്തിൽ ഗാഢപ്രണയത്തിലാകുന്നു. ജാതിയുടെ അതിരുകൾ പ്രണയത്തിന് പ്രതിബന്ധം തീർക്കുന്നു. വൃദ്ധനും വിഭാര്യനുമായ ഒരാൾക്ക് പാർവതിയെ വീട്ടുകാർ കല്യാണം കഴിച്ചു കൊടുക്കുന്നു. നിരാശനായ ദേവദാസ് നഗരത്തിലെത്തി മദ്യത്തിൽ ആശ്വാസം കണ്ടെത്തുന്നു. പിന്നീട് കൊട്ടാരനർത്തകിയായ ചന്ദ്രമുഖിയെ അയാൾ വരിക്കുന്നു. അമിതമദ്യപാനിയായ അയാളെ ചന്ദ്രമുഖി ഉപേക്ഷിക്കുമ്പോൾ തന്റെ യഥാർഥ കാമുകിയെത്തേടി ദേവദാസ് എത്തുന്നു. പക്ഷേ, പ്രണയിനിയുടെ വീടിന്റെ പടിവാതിൽക്കൽ അയാൾ മരിച്ചുവീഴുന്നു. തീവ്രപ്രണയത്തിന്റെയും പ്രണയനൈരാശ്യത്തിന്റെയും ഒരു ഇന്ത്യൻ ബിംബം തന്നെയായി മാറിയ ദേവദാസിന്റെ കഥാസാരം ഇതാണ്.
ദേവദാസ് ചലച്ചിത്രം വിവിധ വർഷങ്ങളിൽ
 
1935
 
1955
 
2002
 
മദ്യത്തിൽ ആശ്വാസം കണ്ടെത്തുന്നു. പിന്നീട് കൊട്ടാരനർത്തകിയായ ചന്ദ്രമുഖിയെ അയാൾ വരിക്കുന്നു. അമിതമദ്യപാനിയായ അയാളെ ചന്ദ്രമുഖി ഉപേക്ഷിക്കുമ്പോൾ തന്റെ യഥാർഥ കാമുകിയെത്തേടി ദേവദാസ് എത്തുന്നു. പക്ഷേ, പ്രണയിനിയുടെ വീടിന്റെ പടിവാതിൽക്കൽ അയാൾ മരിച്ചുവീഴുന്നു. തീവ്രപ്രണയത്തിന്റെയും പ്രണയനൈരാശ്യത്തിന്റെയും ഒരു ഇന്ത്യൻ ബിംബം തന്നെയായി മാറിയ ദേവദാസിന്റെ കഥാസാരം ഇതാണ്.
 
ദേവദാസ് പ്രത്യക്ഷമായും പരോക്ഷമായും ഇന്ത്യൻസിനിമയിൽ വൻ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ നോവലിനെ ആധാരമാക്കിയെടുത്ത ആദ്യ ചലച്ചിത്രം 1928-ലാണ് പുറത്തുവന്നത്. നരേഷ് മിത്ര സംവിധാനം ചെയ്ത ആ ബംഗാളി നിശ്ശബ്ദ ചലച്ചിത്രത്തിന് നോവലിസ്റ്റ് തന്നെയാണ് തിരക്കഥയെഴുതിയത്. എങ്കിലും 1935-ൽ ന്യൂ തിയെറ്റേഴ്സ് ബംഗാളിയിലും ഹിന്ദിയിലുമായി നിർമിച്ച ദേവദാസ് ആണ് ഈ നോവലിനെ ആധാരമാക്കിയെടുത്ത അനശ്വര ചലച്ചിത്രം. പി.സി. ബറുവയാണ് സംവിധായകൻ. ഛായാഗ്രാഹകൻ ബിമൽ റോയ്. ബംഗാളിയിൽ പി.സി. ബറുവയും യമുനയുമായിരുന്നു നായകനും നായികയും. ഹിന്ദിയിൽ അനശ്വരനടനും ഗായകനുമായ കെ.എൽ. സൈഗാളായിരുന്നു ദേവദാസ്; രാജ്കുമാരി പാർവതിയും. സൈഗാളിന്റെ അതുല്യമായ അഭിനയപാടവത്താലും ഹൃദയസ്പർശിയായ ആലാപനമികവിനാലും ദേവദാസ് വൻ ജനപ്രീതി നേടുകയുണ്ടായി. ഒട്ടനവധി ചിത്രങ്ങൾ പില്ക്കാലത്തു വന്നിട്ടുണ്ടെങ്കിലും ഇന്നും ജനഹൃദയങ്ങളിൽ സൈഗാൾതന്നെയാണ് ദേവദാസ്. അത്രയ്ക്കു തന്മയീഭാവമാർന്ന അഭിനയമാണ് അദ്ദേഹം ഇതിൽ കാഴ്ചവച്ചത്. 'ദുഃഖ് കേ ദിൻ അബ് ...' എന്നു തുടങ്ങുന്ന സൈഗാളിന്റെ പ്രശസ്ത ഗാനം ഈ ചിത്രത്തിലേതാണ്.
"https://ml.wikipedia.org/wiki/ദേവദാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്